Monday, March 25, 2019 Last Updated 9 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.11 AM

'നിലമ്പൂര്‍ മോഡല്‍' അടവുകളുമായി അന്‍വര്‍

uploads/news/2019/03/294644/k5.jpg

മലപ്പുറം : അട്ടിമറിയിലൂടെ നിലമ്പൂര്‍ നിയമസഭാ മണ്ഡലം പിടിച്ചെടുത്ത പി.വി.അന്‍വര്‍, പൊന്നാനിയില്‍ ഇടതു സ്വതന്ത്രനായി മത്സരിക്കുമ്പോള്‍ പയറ്റുന്നതും ഇതേ അടവുകള്‍ തന്നെ. ഹാട്രിക്‌ വിജയത്തിനിറങ്ങുന്ന മുസ്ലിംലീഗ്‌ സ്‌ഥാനാര്‍ഥി ഇ.ടി. മുഹമ്മദ്‌ ബഷീറിനെതിരേയുള്ള കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ താല്‍പ്പര്യക്കുറവ്‌ മുതലെടുക്കാന്‍ അദ്ദേഹം രഹസ്യനീക്കം നടത്തുന്നതായി ആരോപണമുണ്ട്‌.
കഴിഞ്ഞദിവസം സ്‌ഥാനാര്‍ഥിയുമായി കൂടിക്കാഴ്‌ച നടത്തിയ കെ.പി.സി.സി. അംഗം എന്‍.എം. കുഞ്ഞിമുഹമ്മദ്‌ഹാജിയെ യൂത്തുലീഗ്‌ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ്‌ കൈയേറ്റം ചെയ്ായന്‍ ശ്രമിച്ചിരുന്നു. മുഹമ്മദ്‌ബഷീറിനെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട്‌ യൂത്തുകോണ്‍ഗ്രസ്‌ പാര്‍ലമെന്റ്‌ മണ്ഡലം കമ്മിറ്റി രംഗത്തുവന്നിരുന്നു. ഇൗ സാഹചര്യവും മുതലെടുക്കാനാണ്‌ അന്‍വറിന്റെ ലക്ഷ്യം. പാര്‍ട്ടി സഹയാത്രികനായിരുന്ന അദ്ദേഹത്തിന്‌ പല കോണ്‍ഗ്രസ്‌ നേതാക്കളുമായും അടുത്ത ബന്ധമാണുള്ളത്‌.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സഹായിച്ച കാന്തപുരം എ.പി. വിഭാഗത്തിന്റെ പിന്തുണയും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ ഇ.ടി.മുഹമ്മദ്‌ ബഷീര്‍ നേടിയ 25,000 വോട്ടിന്റെ ഭൂരിപക്ഷം മറികടക്കാനാകുമെന്നാണ്‌ ഇടതുകേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നത്‌. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ മുസ്ലിംലീഗും കോണ്‍ഗ്രസും തമ്മിലുളള തര്‍ക്കം പരമാവധി വോട്ടാക്കാനും നോക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പണച്ചാക്ക്‌ സ്‌ഥാനാര്‍ഥിയായ അറിയപ്പെട്ടിരുന്ന അന്‍വര്‍ പൊന്നാനിയിലും പണമെറിഞ്ഞ്‌ വോട്ടുവാങ്ങാന്‍ ശ്രമിക്കുന്നതായി യു.ഡി.എഫ്‌. കേന്ദ്രങ്ങള്‍ ആരോപിക്കുന്നു. പൊന്നാനി ലോക്‌സഭാ മണ്ഡലം ഉള്‍പ്പെടുന്ന തിരൂരില്‍ 1991 മുതല്‍ ഇ.ടി. നിയമസഭാ സാമാജികനായിരുന്നു. തുടര്‍ച്ചയായി രണ്ടുതവണ
ഈ പാര്‍ലമെന്റ്‌ മണ്ഡലം നിലനിര്‍ത്താന്‍ അദ്ദേഹത്തിനായി. താനൂര്‍ എം.എല്‍.എയായ വി.അബ്‌ദു റഹിമാനായിരുന്നു കഴിഞ്ഞ തവണ എതിരാളി. കോണ്‍ഗ്രസ്‌ സഹയാത്രികനായിരുന്ന അദ്ദേഹത്തിനും മുന്നണിയിലെ മുഖ്യകക്ഷിയില്‍ വിള്ളലുണ്ടാക്കാനായി. അതു കൊണ്ടാണു ഭൂരിപക്ഷം കുറഞ്ഞതെന്നു യു.ഡി.എഫ്‌. വിലയിരുത്തുന്നു.
കഴിഞ്ഞ ദിവസം തിരൂരില്‍ നടന്ന ഇ.ടി.യുടെ റോഡ്‌ഷോയില്‍ വന്‍ ജനപങ്കാളിത്തമുണ്ടായതു മുന്നണിക്ക്‌ പ്രതീക്ഷ നല്‍കിയിട്ടുണ്ട്‌. അന്‍വറിന്റെ റോഡ്‌ ഷോകള്‍ എല്‍.ഡി.എഫ്‌. കേന്ദ്രങ്ങളിലും ആവേശം പകരുന്നു.

വി.പി.നിസാര്‍

Ads by Google
Friday 15 Mar 2019 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW