Wednesday, March 20, 2019 Last Updated 11 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.05 AM

എന്‍.ഡി.എയില്‍ 36 കക്ഷികള്‍ : മഹാസഖ്യം യാഥാര്‍ഥ്യമാക്കി ബി.ജെ.പി.

uploads/news/2019/03/294568/d4.jpg

ന്യൂഡല്‍ഹി: റെക്കോഡ്‌ എണ്ണം സഖ്യകക്ഷികളെ സ്വന്തമാക്കി ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ. മുന്നോട്ട്‌. പ്രതിപക്ഷം വിശാല സഖ്യത്തിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ തുടരുമ്പോഴാണിത്‌. അസം ഗണപരിഷത്‌(എ.ജി.പി.), ബോഡോ പീപ്പിള്‍സ്‌ ഫ്രണ്ട്‌ (രണ്ടും അസം), എ.ജെ.എസ്‌.യു. (ഝാര്‍ഖണ്ഡ്‌), നടന്‍ വിജയകാന്തിന്റെ ഡി.എം.ഡി.കെ. (തമിഴ്‌നാട്‌) എന്നിവയാണ്‌ സഖ്യത്തിലേക്ക്‌ പുതുതായി വന്ന കക്ഷികള്‍. ഇവയില്‍ പലതും ഇടക്കാലത്ത്‌ എന്‍.ഡി.എ. വിട്ടവരാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവില്‍ എന്‍.ഡി.എയ്‌ക്കു കീഴില്‍ 36 കക്ഷികള്‍ ഉണ്ടെന്നു ബി.ജെ.പി. ജനറല്‍ സെക്രട്ടറി ഭുപീന്ദര്‍ യാദവ്‌ പറയുന്നു.
വടക്കുകിഴക്കന്‍ മേഖലയുടെ ചുമതലയുള്ള ബി.ജെ.പി. ജനറല്‍ സെക്രട്ടറി റാം മാധവാണ്‌ അസമിലെ സഖ്യനീക്കങ്ങള്‍ക്കു പിന്നിലെ ബുദ്ധി കേന്ദ്രം. ദേശീയ പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച്‌ എന്‍.ഡി.എ. വിട്ട കക്ഷികളാണ്‌ അസം ഗണപരിഷതും ബോഡോ പീപ്പിള്‍സ്‌ ഫ്രണ്ടും. അസം മന്ത്രിയും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഡെവലപ്‌മെന്റ്‌ അലൈന്‍സ്‌ ചെയര്‍മാനുമായ ഹിമന്ദ ബിശ്വശര്‍മയുടെ നേതൃത്വത്തില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകളാണ്‌ എ.ജി.പിയുടെയും ബോഡോ പീപ്പിള്‍സ്‌ ഫ്രണ്ടിന്റെയും മടങ്ങി വരവിനു കളമൊരുക്കിയത്‌.
ഝാര്‍ഖണ്ഡിലെ സിറ്റിങ്‌ സീറ്റായ ഗിരിഡ്‌ എ.ജെ.എസ്‌.യുവിന്‌ വിട്ടുകൊടുക്കുന്നതുള്‍പ്പടെ തികഞ്ഞ മെയ്‌വഴക്കത്തോടെയാണു ബി.ജെ.പി. സഖ്യകക്ഷികളെ സമീപിക്കുന്നത്‌. തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയ്‌ക്കു പിന്നാലെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സഖ്യകക്ഷി ഡി.എം.ഡി.കെയും എന്‍.ഡി.എയിലെത്തിയത്‌ സംസ്‌ഥാനത്ത്‌ ബി.ജെ.പിയുടെ പ്രതീക്ഷകള്‍ കൂടുതല്‍ സജീവമാക്കി. അഡ്വാനി-വാജ്‌പേയ്‌ കാലഘട്ടത്തില്‍ എന്‍.ഡി.എയില്‍ 24 സഖ്യകക്ഷികളാണുണ്ടായിരുന്നത്‌.

Ads by Google
Friday 15 Mar 2019 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW