Monday, May 20, 2019 Last Updated 16 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 12.58 AM

എത്യോപ്യന്‍ വിമാനത്തിന്റെ ബ്ലാക്‌ബോക്‌സ് പരിശോധനക്കായി ഫ്രാന്‍സിലെത്തിച്ചു

പാരീസ്‌: എത്യോപ്യയില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ രണ്ടു ബ്ലാക്ക്‌ ബോക്‌സുകള്‍ (വിമാനം പറക്കുമ്പോള്‍ വിവരങ്ങള്‍ ശേഖരിച്ചുവയ്‌ക്കുന്ന ഉപകരണം) ഇന്നലെ വിദഗ്‌ധ പരിശോധനക്കായി ഫ്രാന്‍സിലെത്തിച്ചു. വിമാനം പറത്താന്‍ സാധിക്കുന്ന അവസ്‌ഥയിലായിരുന്നോ എന്ന വാക്കിനായി ലോകം കാത്തിരിക്കെയാണിത്‌.
വിമാനത്തിന്റെ വിവരങ്ങളും കോക്‌പിറ്റിലെ ശബ്‌ദങ്ങളും വ്യോമയാന അപകട അന്വേഷണ ഏജന്‍സിയായ ബി.ഇ.എ(ബ്യൂറോ ഓഫ്‌ എന്‍ക്വയറി ആന്‍ഡ്‌ അനാലിസിസ്‌ )ക്ക്‌ കൈമാറിയതായി വക്‌താവ്‌ പറഞ്ഞു. പുതുതലമുറ വിമാനം പറന്നുയര്‍ന്നയുടന്‍ തകര്‍ന്നുവീണതിന്റെ കാരണം കണ്ടുപിടിക്കാന്‍ ഈ വിവരങ്ങള്‍ നിര്‍ണായകമാണെന്നും ബി.ഇ.എ. വക്‌താവ്‌ പ്രതികരിച്ചു.

Ads by Google
Friday 15 Mar 2019 12.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW