Thursday, March 14, 2019 Last Updated 6 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 08.15 PM

ലോകകപ്പിനായുള്ള പതിനൊന്നംഗ ടീമിനെക്കുറിച്ച് കൃത്യമായ ധാരണകളുണ്ട്: ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് പരീക്ഷണം നടത്തേണ്ടത്? കോഹ്‌ലി

 World Cup, Virat Kohli

ന്യൂഡല്‍ഹി: ഏകദിന ലോകകപ്പിനായുള്ള പതിനൊന്നംഗ ടീമിനെക്കുറിച്ച് കൃത്യമായ ധാരണകളുണ്ടെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ലോകകപ്പിനു മുമ്പ് ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര കൈവിട്ടതിനു ശേഷമാണ് 'ലോകകപ്പ് നയം' വിരാട് കോഹ്‌ലി വ്യക്തമാക്കിയത്. എന്നാല്‍ ലീഡെടുത്ത ശേഷം ഓസീസിനെതിരെ പരമ്പര കൈവിട്ടതിനെതിന് യാതൊരു ന്യായീകരണവുമില്ലെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഈ പരമ്പരയിലെ തോല്‍വിയുടെ പേരില്‍ ടീമിലെ ആര്‍ക്കും ആശങ്കയില്ലെന്ന് കോഹ്‌ലി വ്യക്തമാക്കി. ഈ മൂന്ന് മത്സരങ്ങളില്‍ നിന്ന് ടീമിന് എന്താണ് ടീമിന് വേണ്ടതെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കെല്ലാം കൃത്യമായ ധാരണയുണ്ട്. ലോകകപ്പിനു മുന്നോടിയായി ടീമിനെ ഉറപ്പിക്കാനുള്ള അവസരമായിരുന്നു ഇതെന്നും കോഹ്‌ലി ചൂണ്ടിക്കാട്ടി.

ടീമെന്ന നിലയില്‍ കോംബിനേഷനുകളുടെ രൂപീകരണത്തിലും നല്ല ആത്മവിശ്വാസമുണ്ട്. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇനി കൂടിപ്പോയാല്‍ ഒരു മാറ്റത്തിനേ സാധ്യതയുള്ളു. ലോകകപ്പില്‍ കളത്തിലിറങ്ങേണ്ട പതിനൊന്നംഗ ടീമിനെക്കുറിച്ച് നമ്മുക്ക് വ്യക്തമായ ധാരണയുണ്ട്. അവസാന മൂന്നു മത്ദസരങ്ങളില്‍ ടീമിലെ റിസര്‍വ് താരങ്ങളുടെ മികവു പരീക്ഷിക്കാനായിരുന്നു ശ്രമം. അവര്‍ക്കു കുറച്ചുകൂടെ സമയം കൊടുക്കാനും ശ്രദ്ധിച്ചു. വിവിധ സാഹചര്യങ്ങളില്‍ യുവ താരങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നും പരിശോധിച്ചതായികോഹ്‌ലി വ്യക്തമാക്കി. അതേസമയം ഈ മൂന്നു മത്സരങ്ങളിലല്ലാതെ എപ്പോഴാണ് ലോകകപ്പ് മുന്‍നിര്‍ത്തി പരീക്ഷണങ്ങള്‍ നടത്താനാകുക എന്നും കോഹ്‌ലി ചോദ്യമുയര്‍ത്തി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW