Monday, May 20, 2019 Last Updated 13 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 08.23 PM

മുംബൈ സി.എസ്.ടിയില്‍ മേല്‍പ്പാലം തകര്‍ന്നുവീണു; 23 പേര്‍ക്ക് പരുക്ക്

Mumbai's CST

മുംബൈ: സി.എസ്.ടിയില്‍ മേല്‍പ്പാലം തകര്‍ന്നുവീണു. മുംബൈ സി.എസ്.ടിയിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ മേല്‍പ്പാലമാണ് തകര്‍ന്നുവീണത്. പരുക്കേറ്റവരെ സെന്റ് ജോര്‍ജ് ആശുപത്രിയിലേക്ക് മാറ്റി. 23 പേര്‍ക്ക് പരുക്കേറ്റതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

പരുക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. നിരവധി പേര്‍ തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. സി.എസ്.ടിയിലെ ഒന്നാം പ്ലാറ്റ്‌ഫോമിനേയും ബി.ടി ലെയ്‌നെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നുവീണത്. യാത്രക്കാര്‍ ഇതര മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്ന് പോലീസ്-റെയ്ല്‍വേ അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

Ads by Google
Thursday 14 Mar 2019 08.23 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW