Monday, May 20, 2019 Last Updated 34 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 07.41 PM

സ്വന്തം നാട്ടില്‍ പത്താളുടെ പോലും പിന്തുണയില്ലാത്തവരാണ് പുറത്തു പോകുന്നത്: ടോം വടക്കനെ പരിഹസിച്ച് വി.ടി. ബല്‍റാം

Facebook post,  V.T. Balram

പാലക്കാട്: കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേയ്ക്ക് ചേക്കേറിയ പാര്‍ട്ടി മുന്‍ വക്താവ് ടോം വടക്കനെ പരിഹസിച്ച് വി.ടി. ബല്‍റാം എംഎല്‍എ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ടോം വടക്കന്റെ ബിജെപി പ്രവേശത്തെ ബല്‍റാം പരിഹസിച്ചത്.

വടക്കൂന്നും, തെക്കൂന്നുമൊക്കെ കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടില്‍ പോലും പത്താളുകളുടെ പിന്തുണയില്ലാത്തവരാണെന്നായിരുന്നു വി.ടിയുടെ പരിഹാസം. എന്നാല്‍ കോണ്‍ഗ്രസിലേക്ക് കടന്നു വരുന്നത് ഒറ്റയ്ക്ക് പത്തുലക്ഷം ആളുകളുടെ റാലി സംഘടിപ്പിക്കാന്‍ കഴിയുന്ന ഹാര്‍ദ്ദിക് പട്ടേലിനെപ്പോലുള്ളവരാണെന്നത് മറക്കണ്ടാന്നും വി.ടി. കുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്:

വടക്കൂന്നും തെക്കൂന്നുമൊക്കെ കോൺഗ്രസിൽ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടിൽപ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണ്,

എന്നാൽ കോൺഗ്രസിലേക്ക് കടന്നു വരുന്നത് ഒറ്റക്ക് പത്തുലക്ഷം ആളുകളുടെ റാലി സംഘടിപ്പിക്കാൻ കഴിയുന്ന ഹാർദ്ദിക് പട്ടേലിനെപ്പോലുള്ളവരാണെന്നത് മറക്കണ്ട.

Ads by Google
Thursday 14 Mar 2019 07.41 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW