Monday, May 20, 2019 Last Updated 21 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 04.11 PM

നിരത്തുകള്‍ കീഴക്കാന്‍ ജാവ ബൈക്കുകള്‍ എത്താനൊരുങ്ങുന്നു

jawa bikes deliveries to begin from 4th week of march

നിരത്തുകള്‍ കീഴക്കാന്‍ ജാവ ബൈക്കുകള്‍ എത്താനൊരുങ്ങുന്നു. മഹീന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡിലൂടെ ഇന്ത്യയില്‍ തിരിച്ചെത്തിയ ജാവ ബൈക്കുകള്‍ ഉപഭോക്താക്കള്‍ക്ക് മാര്‍ച്ച് നാലാം വാരം മുതല്‍ കൈമാറുമെന്ന് ജാവ മോട്ടോര്‍സൈക്കിള്‍സ് അറിയിച്ചു. ജാവ, ജാവ 42 എന്നീ രണ്ട് മോഡലുകളാണ് ജാവയില്‍ നിന്ന് ആദ്യമെത്തുന്നത്. ജാവയ്ക്ക് 1.64 ലക്ഷവും ജാവ 42 മോഡലിന് 1.55 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

ആദ്യ ഘട്ടത്തില്‍ 105 ഡീലര്‍ഷിപ്പുകള്‍ ഇന്ത്യയില്‍ ആരംഭിക്കാനാണ് ജാവ ലക്ഷ്യമിട്ടിരുന്നത്. കേരളത്തില്‍ ഏഴ് ഡീലര്‍ഷിപ്പുകളാണ് ജാവയ്ക്കുള്ളത്. ആദ്യ വര്‍ഷം മാസംതോറും 7500 യൂണിറ്റുകളുടെ വില്‍പനയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതുവഴി ആദ്യ വര്‍ഷം 90000 യൂണിറ്റോളം ജാവ ബൈക്കുകള്‍ നിരത്തിലെത്തും. ഓണ്‍ലൈന്‍ വഴി 2018 നവംബര്‍ 15 മുതലാണ് ജാവ ബുക്കിങ് ആരംഭിച്ചിരുന്നത്. 2019 സെപ്തംബര്‍ വരെ വിറ്റഴിക്കാനുള്ള ജാവ ബൈക്കുകള്‍ക്ക് ഇതിനോടകം ബുക്കിങ് ലഭിച്ചിട്ടുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ജാവയ്ക്കും ജാവ 42 നും കരുത്തേകുക. 27 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്സ്. ജാവ, ജാവ 42 മോഡലുകള്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് വാഹനം കൈമാറുന്നതിന് ഒരാഴ്ച മുമ്പ് തന്നെ അതത് ഡീലര്‍ഷിപ്പുകള്‍ ഉപഭോക്താക്കളെ ഡെലിവറി വിവരം അറിയിക്കുന്നതായിരിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW