Monday, May 20, 2019 Last Updated 13 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 10.30 AM

'ഇത് നീ വല്ല സര്‍ക്കസ് കമ്പനിക്കാര്‍ക്കും കൊടുക്ക്' , 'സംഭവം കൊലപാതകമാണ്' കേസെടുക്കണം'; സന മൊയതൂട്ടിക്കെതിരെ ട്രോളന്മാര്‍

trolled

ട്രോളന്മാരുടെ പുതിയ ഇരയായിരിക്കുന്നത് യുവ ഗായിക സന മൊയ്തൂട്ടിയാണ്. സനയുടെ 'കറുത്തപെണ്ണേ' എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനാണ് ട്രോളന്മാര്‍ ആഘോഷമാക്കിയിരിക്കുന്നത്. ഗാനത്തിന്റെ ഈണത്തില്‍ മാറ്റം വരുത്തിയും ചില വരികള്‍ കൂട്ടിച്ചേര്‍ത്തുമാണ് സനയുടെ റീമിക്‌സ് ഗാനം.

ആരാധകര്‍ക്ക് 'കറുത്തപെണ്ണേ' ഗാനത്തിന്റെ പുതിയ രീതി അത്ര ഇഷ്ടപ്പെട്ടിട്ടില്ല. വര്‍ണ വിവേചനം ഇപ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും നിറത്തിന്റെ പേരില്‍ ആരേയും മാറ്റി നിര്‍ത്തരുതെന്ന സന്ദേശവും വീഡിയോയിലൂടെ പങ്കു വച്ചിട്ടുണ്ട്.

പാട്ടില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ വരികള്‍ എഴുതി ചേര്‍ത്തതാണ് ഏറ്റവും കൂടുതല്‍ ട്രോളന്മാരെ ചൊടിപ്പിച്ചത്. സനയെ ട്രോളി വീഡിയോകളും ഇറങ്ങി. 'ഇത് നീ വല്ല സര്‍ക്കസ് കമ്പനിക്കാര്‍ക്കും കൊടുക്ക്' , 'സംഭവം കൊലപാതകമാണ്' കേസെടുക്കണം' എന്നൊക്കെയാണ് സനയ്ക്കെതിരെ ട്രോളന്മാരുടെ കമന്റുകള്‍

Ads by Google
Thursday 14 Mar 2019 10.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW