Friday, May 24, 2019 Last Updated 2 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 09.46 AM

ആ റെയില്‍വേ ടിക്കറ്റുകളും ഇനി ഓര്‍മ മാത്രം, രണ്ട് മസം കഴിഞ്ഞാല്‍ അതും അപ്രത്യക്ഷം

will stop soon

പഴയ റെയില്‍വേ ടിക്കറ്റുകള്‍ ഓര്‍മ്മയാകാന്‍ പോകുന്നു. മഞ്ഞ നിറത്തില്‍ കട്ടികൂടിയ കാര്‍ഡില്‍ ലഭിച്ചിരുന്ന ടിക്കറ്റുകള്‍ ഇനി കൂടിയാല്‍ രണ്ടു മാസം കൂടിയേ ഇനി കാണുകയുള്ളൂ. അത് കഴിഞ്ഞാല്‍ ഈ ടിക്കറ്റുകള്‍ ചരിത്രമാകും. പാലക്കാട് ഡിവിഷന്റെ കീഴിലുള്ള നാല് സ്റ്റേഷനുകളില്‍ മാത്രമാണ് കാര്‍ഡില്‍ അച്ചടിച്ച ടിക്കറ്റുകള്‍ നല്‍കുന്നത്.

കാസര്‍കോട് ജില്ലയിലെ ചന്തേര, കണ്ണൂരിലെ ചിറയ്ക്കല്‍, കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി, നാദാപുരം റോഡ് എന്നിവിടങ്ങളില്‍ മാത്രമാണ് ഈ ടിക്കറ്റുകളുള്ളത്. അച്ചടി നേരത്തെ നിറുത്തിയതിനാല്‍ പഴയ നിരക്കാണ് ടിക്കറ്റിലുള്ളത്. എന്നാല്‍ എല്ലാ സ്റ്റേഷനുകളിലേക്കുമുള്ള ടിക്കറ്റുമില്ല. പഴയ ടിക്കറ്റ് സമ്പ്രാദയം സ്റ്റേഷനുകളുടെ വരുമാനത്തെയും ബാധിച്ചിരുന്നു. ഏജന്റുമാര്‍ വഴി ടിക്കറ്റ് നല്‍കുന്നതിനാല്‍ റയില്‍വേ ജീവനക്കാര്‍ ഇത്തരം സ്റ്റേഷനുകളില്‍ ഉണ്ടാകാറില്ല.

മഞ്ഞ നിറത്തില്‍ കട്ടികൂടിയ കാര്‍ഡില്‍ ലഭിച്ചിരുന്ന ടിക്കറ്റുകള്‍ പലരുടെയും ഓര്‍മകളില്‍ മാത്രമാണുള്ളത്. രണ്ടുമാസത്തിനുള്ളില്‍ ഈ ടിക്കറ്റ് പൂര്‍ണമായും ഇല്ലാതാകും. കംപ്യൂട്ടര്‍ ടിക്കറ്റ് നല്‍കാനുള്ള നടപടികള്‍ റെയില്‍വേ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

Ads by Google
Thursday 14 Mar 2019 09.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW