Monday, May 20, 2019 Last Updated 54 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Mar 2019 03.59 PM

ജാതകദോഷങ്ങളറിയുക

'' ജ്യോതിശാസ്ത്രത്തിന് ജാതകം, ഗോളം, നിമിത്തം, പ്രശ്‌നം, മുഹൂര്‍ത്തം, ഗണിതം ഇങ്ങനെ ആറു വിഭാഗങ്ങളുണ്ട്. അവയില്‍ ജാതകം, പ്രശ്‌നം ഇത് രണ്ടുമാണ് ഒരു മനുഷ്യന്റെ ഗുണദോഷഫലത്തെക്കുറിച്ച് ചിന്തിക്കുന്നതിനുള്ള പ്രധാന മാര്‍ണ്മങ്ങള്‍.''
uploads/news/2019/03/294243/joythi130319qa.jpg

ജ്യോതിഷം വേദകാലഘട്ടങ്ങളോളം പഴക്കമുള്ള പുരാതന ശാസ്ത്രമാണ്; കലയാണ്. ജ്യോതിസ്സ് എന്നാല്‍ പ്രകാശമെന്നാണ്. ഈ പ്രപഞ്ചം സുഖദുഃഖസമ്മിശ്രമാണ്.

ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണം വരെയുള്ള സുഖദുഃഖാദികള്‍ അയാളുടെ ജനനസമയത്തെ ഗ്രഹനിലയെ ആശ്രയിച്ചാണെന്നാണ് ആചാര്യമതം.

അതിവേഗത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ജ്യോതിശ്ചക്രത്തില്‍ സ്ഥിതി ചെയ്യുന്ന ആദിത്യാദി നവഗ്രഹങ്ങളുടെ ആത്മീയ ശക്തിക്കനുസരിച്ചായിരിക്കും, ആയുര്‍ബലവും മറ്റു ഭാഗ്യാദികളും. ഏതു പ്രവൃത്തിയും ശുഭമുഹൂര്‍ത്തത്തില്‍ തുടങ്ങണമെന്ന് പറയുന്നതിന്റെ തത്വവും ഇതുതന്നെ.

നവഗ്രഹങ്ങളുടെ സ്ഥിതിഭേദങ്ങള്‍ കണ്ടുപിടിച്ച് ശുഭാശുഭങ്ങളേയും മറ്റും നിര്‍ണ്ണയിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെ (സിദ്ധാന്തങ്ങളെ) പ്രതിപാദിക്കുന്ന ശാസ്ത്രമാണ് 'ജ്യോതിശാസ്ത്രം.' അതി ഗഹനമായ ഈ വിഷയത്തെ സുഗ്രഹമാക്കുന്നതിന് പണ്ഡിത ശ്രേഷ്ഠന്മാരും വിശിഷ്യാ കേരളീയരും അനവധിഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

ശുഭമുഹൂര്‍ത്തമെന്നാല്‍ നവഗ്രഹങ്ങള്‍ ശുഭമായ സ്ഥാനങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഒരു മുഹൂര്‍ത്തമെന്നാണ്.

നവഗ്രഹങ്ങളെന്നാല്‍ ആദിത്യന്‍, ചന്ദ്രന്‍, കുജന്‍ (ചൊവ്വ), ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു ഇങ്ങനെ ആകാശത്ത് ഉദിച്ചും അസ്തമിച്ചും കഴിയുന്ന ഒമ്പത് ഗ്രഹങ്ങളാണ്.

ജ്യോതിശാസ്ത്രത്തിന് ജാതകം, ഗോളം, നിമിത്തം, പ്രശ്‌നം, മുഹൂര്‍ത്തം, ഗണിതം ഇങ്ങനെ ആറു വിഭാഗങ്ങളുണ്ട്. അവയില്‍ ജാതകം, പ്രശ്‌നം ഇത് രണ്ടുമാണ് ഒരു മനുഷ്യന്റെ ഗുണദോഷഫലത്തെക്കുറിച്ച് ചിന്തിക്കുന്നതിനുള്ള പ്രധാന മാര്‍ഗ്ഗങ്ങള്‍.

ഒരു മനുഷ്യന്‍ പൂര്‍വ്വജന്മത്തില്‍ ചെയ്തിട്ടുള്ള പാപപുണ്യ ഫലങ്ങളനുസരിച്ച് ജനനം മുതല്‍ മരണം വരെ അനുഭവിക്കുന്ന ഫലങ്ങളെ അറിയുന്നതിനുള്ള ഉപാധിയെ 'ജാതക' മെന്ന് പറയുന്നു. കാലാകാലങ്ങളില്‍ ജാതക പരിശോധന നടത്തി ദോഷ പരിഹാരങ്ങള്‍ ചെയ്യുക.

ജാതകപരിശോധനയിലൂടെ കഴിഞ്ഞ ജന്മങ്ങളില്‍ ചെയ്ത നന്മ തിന്മകളില്‍ ഏതിന്റെ ഫലമാണിപ്പോള്‍ അനുഭവിക്കുന്നതെന്ന് മനസ്സിലാക്കാം. ഈ ജന്മത്തില്‍ പുണ്യപാപങ്ങളില്‍ ഏതാണ് ചെയ്തതെന്നും, ചെയ്യുന്നതെന്താണെന്നും മറ്റും അറിയുന്നതിന്, മേല്‍പ്പറഞ്ഞ രാശ്യാദികളുടെയും ഗ്രഹസ്ഥിതികളുടെയും താല്‍ക്കാലിക അവസ്ഥയെ കണ്ടുപിടിച്ച് പരിശോധിച്ചറിയുന്നതിനായി ഉപയോഗിക്കുന്ന ഉപാധിയെ 'പ്രശ്‌ന'മെന്ന് പറയുന്നു.

ജാതകത്തിലായാലും പ്രശ്‌നത്തിലായാലും അത്യന്താപേക്ഷിതമായി വേണ്ടത് സൂക്ഷ്മമായ ജ്യോതിഷ പഠനമാണ്. ജനനസമയത്ത് ആകാശത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങളുടെ ശക്തി സൂക്ഷ്മരൂപത്തില്‍ നമ്മുടെ ശരീരത്തിന്റെ നാനാഭാഗത്തും പ്രവേശിച്ച് ജനനം മുതല്‍ മരണംവരെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതും അവയുടെ ഗതി വ്യത്യാസങ്ങളനുസരിച്ച് നമുക്ക് സുഖദുഃഖാവസ്ഥകള്‍ അനുഭവപ്പെടുന്നതുമാണ്. ഈ അവസ്ഥാ ഭേദങ്ങള്‍ നാം പൂര്‍വ്വജന്മത്തില്‍ ചെയ്തിട്ടുള്ള പാപപുണ്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.

കെ.വി. ശ്രീനിവാസന്‍
(ജ്യോതിഷാചാര്യ രത്‌നം)
(റിട്ട: എഞ്ചിനീയര്‍ ഐ.എസ്.ആര്‍.ഒ)
മൊ: 9447343273

Ads by Google
Wednesday 13 Mar 2019 03.59 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW