Monday, March 25, 2019 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Mar 2019 03.49 PM

എംഐ എ2 സ്മാര്‍ട്ഫോണ്‍ സ്വന്തമാക്കാം ; 2000 രൂപ വിലക്കിഴിവില്‍

xiaomi announced mi a2 price in india cut by 2000 rs

എംഐ എ2 സ്മാര്‍ട്ഫോണ്‍ 2000 രൂപയുടെ വിലക്കിഴിവില്‍ ഇപ്പോള്‍ സ്വന്തമാക്കാം. നേരത്തെ ഫോണിന്റെ വില 13,999 രൂപയിലേക്ക് കുറച്ചിരുന്നു. ഇപ്പോള്‍ 11,999 രൂപയിലാണ് ഫോണിന്റെ വില തുടങ്ങുന്നത്.

എംഐ എ2 സ്മാര്‍ട്ഫോണിന്റെ നാല് ജിബി റാം/ 64 ജിബി സ്റ്റോറേജ് പതിപ്പിന്റെ വിലയാണ് 11,999 രൂപ. അതേസമയം ആറ് ജിബി റാം / 128 ജിബി സ്റ്റോറേജ് പതിപ്പിന്റെ വിലയില്‍ മാറ്റം വന്നിട്ടില്ല. 15,999 രൂപ തന്നെയാണ് ഇപ്പോഴും ഇതിന്റെ വില.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പുറത്തിറക്കിയ ഫോണിന്റെ നാല് ജിബി റാം പതിപ്പിന് 16,999 രൂപയായിരുന്നു അപ്പോള്‍ വില. ആറ് ജിബി പതിപ്പിനാകട്ടെ 19,999 രൂപയും. ഇതിന് ശേഷം നവംബറിലും പിന്നീട് ജനുവരിയിലും ഫോണിന്റെ വില കുറച്ചിരുന്നു.

നാല് ജിബി, ആറ് ജിബി പതിപ്പുകളുടെ വിലയില്‍ അന്ന് മാറ്റം വന്നു. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 660 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 20 മെഗാപിക്സല്‍ റിയര്‍, ഫ്രണ്ട് ക്യാമറകളുണ്ട്.

3000 എംഎഎച്ചിന്റേതാണ് ബാറ്ററി. ക്വിക്ക് ചാര്‍ജ് സൗകര്യവും ഉണ്ട്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് വണ്‍ ഒഎസ് ആണ് ഫോണില്‍. ആമസോണ്‍, എംഐ.കോം വെബ്സൈറ്റുകളില്‍ പുതിയ നിരക്കിലുള്ള വിലയില്‍ ഫോണ്‍ വാങ്ങാം.

Ads by Google
Ads by Google
Loading...
TRENDING NOW