Monday, May 20, 2019 Last Updated 31 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Mar 2019 03.40 PM

ലോക്സഭാ തിരഞ്ഞെടുപ്പ് ; പെരുമാറ്റ ചട്ട ലംഘനം അറിയിക്കാന്‍ പുതിയ സംവിധാനം

cvigil app unveiled by election commission

ന്യൂഡല്‍ഹി : 17-ാമത് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മാതൃകാ പെരുമാറ്റ ചട്ട ലംഘനം ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ അതിന്റെ ചിത്രമോ വീഡിയോ ദൃശ്യമോ സഹിതം തിരഞ്ഞെടുപ്പ് കമ്മീഷനോട് പരാതിപ്പെടാന്‍ സാധിക്കുന്ന ഒരു 'സിവിജില്‍ ആപ്പാ (cVIGIL app)' ണ് പുറത്തിറക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ ഈ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ വളരെയെളുപ്പത്തില്‍ ഉപയോഗിക്കാം.

ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് വീഡിയോ, ഫോട്ടോ ഓപ്ഷനുകള്‍ തിരഞ്ഞെടുത്ത് ദൃശ്യം പകര്‍ത്തുക. തുടര്‍ന്ന് വിഷയത്തെ കുറിച്ച് ഒരു കുറിപ്പ് കൂടി ചേര്‍ത്ത് കമ്മീഷന് അയച്ചുകൊടുക്കാം. പരാതിപ്പെടുന്നയാള്‍ അയാളുടെ വ്യക്തിത്വം വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ല.

ഇങ്ങനെ ലഭിക്കുന്ന പരാതികളില്‍ നൂറ് മിനിറ്റില്‍ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് ഏപ്രില്‍ 11നാണ് ആരംഭിക്കുക. ഏപ്രില്‍ 23 നാണ് കേരളത്തില്‍ വോട്ടെടുപ്പ്. മേയ് 23-നാണ് വോട്ടെണ്ണല്‍.

Ads by Google
Ads by Google
Loading...
TRENDING NOW