Wednesday, March 20, 2019 Last Updated 8 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Mar 2019 01.38 AM

ശബരിമല ഉത്സവത്തിന്‌ കൊടിയേറി

uploads/news/2019/03/294145/re2.jpg

ശബരിമല: പഞ്ചവാദ്യവും ശരണ ഘോഷങ്ങളും ഭക്‌തി സാന്ദ്രമാക്കിയ അന്തരീക്ഷത്തില്‍ 10 നാള്‍ നീണ്ടു നില്‍ക്കുന്ന ശബരിമല ഉത്സവത്തിന്‌ ഇന്നലെ രാവിലെ 7.30 ന്‌ കൊടിയേറി. തന്ത്രി കണ്‌ഠര്‌ രാജീവരുടെയും മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ്‌. ഇന്നലെ പുലര്‍ച്ചെ അഞ്ചിന്‌ നട തുറന്നു.
ഏഴു മണിയോടെ കൊടിയേറ്റിനുള്ള ചടങ്ങുകള്‍ ആരംഭിച്ചു. കിഴക്കേ മണ്ഡപത്തില്‍ പത്മമിട്ട്‌ പ്രത്യേകം തയാറാക്കിയ സ്‌ഥലത്ത്‌ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന്‌ കൊടിക്കൂറ പൂജിച്ച ശേഷം ശ്രീകോവിലിനുള്ളില്‍ എത്തിച്ച്‌ വാഹന ചൈതന്യത്തെ കൊടിക്കൂറയിലേക്ക്‌ ആവാഹിച്ച്‌ വിളക്കു വച്ച്‌ പാണി കൊട്ടി കൊടിമരച്ചുവട്ടിലേക്ക്‌ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന്‌ എഴുന്നള്ളിച്ചു.
തുടര്‍ന്ന്‌ കൊടിമരച്ചുവട്ടില്‍ ധ്വജപൂജ നടത്തി കൊടിക്കൂറ കൊടിക്കയറുമായി ബന്ധിപ്പിച്ച്‌ പൂമാലയും മണിയും കെട്ടി നീരാഞ്‌ജനമുഴിഞ്ഞ്‌ തന്ത്രി കൊടിയേറ്റി. 20 നാണ്‌ പള്ളിവേട്ട. അയ്യപ്പന്റെ ജന്മദിനമായ പൈങ്കുനി ഉത്രമായ 21 ന്‌ പമ്പയാറ്റില്‍ ആറാട്ട്‌ നടക്കും.
ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എ. പത്മകുമാര്‍, അംഗങ്ങളായ കെ.പി. ശങ്കരദാസ്‌, എന്‍. വിജയകുമാര്‍, എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ സുധീഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Wednesday 13 Mar 2019 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW