Monday, May 20, 2019 Last Updated 41 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Mar 2019 04.41 PM

മനസിനും ദൃഡതയും ശക്തിയും പകരുന്ന യോഗാസനമാണ് ഉഷ്ട്രാസന

ശരീരസൗന്ദര്യത്തിനും മനഃശാന്തിക്കും രോഗമുക്തിക്കും യോഗയെ ആശ്രയിക്കുന്നൊരു തലമുറയാണ് ഇന്നത്തേത്. മെഡിറ്റേഷന്‍ എന്നതിലുപരി യോഗയെ ഒരു ദിനചര്യയാക്കി മാറ്റാം. അഭിനേത്രിയും ഫിറ്റ്‌നെസ് എക്‌സ്‌പേര്‍ട്ടും ഹോമിയോപ്പതി ഡോക്ടറുമായ ഡോ.ദിവ്യ, വിവരിക്കുന്നു
uploads/news/2019/03/293998/FitnessPlus1203.jpg

ശരീരത്തിനു മാത്രമല്ല മനസിനും ദൃഡതയും ശക്തിയും പകരുന്ന യോഗാസനമാണ് ഉഷ്ട്രാസന. ഗുണങ്ങള്‍ കൈ കാലുകളിലെയും വയറിലെയും പേശികള്‍ക്ക് ദൃഡത നല്‍കുന്നു. ഒപ്പം തലച്ചോറിലേക്കും തൈറോയിഡ് ഗ്രന്ധികളിലേക്കുമുള്ള രക്തചംക്രമണം സാധ്യമാക്കുന്നു.

ചെയ്യേണ്ട രീതി


വജ്രാസനത്തില്‍ ഇരുന്നുകൊണ്ട് സാവകാശം ശ്വാസം അകത്തേക്ക് എടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുക. 30 സെക്കന്‍ഡ് ഇത് തുടര്‍ന്ന ശേഷം രണ്ട് മുട്ടും കുത്തി, (രണ്ട് മുട്ടും തമ്മില്‍ ചെറിയ അകലം പാലിക്കുക). ശേഷം കൈകള്‍ പിറകിലേക്ക് ഉയര്‍ത്തിപിടിക്കുക.

തുടര്‍ന്ന് ഇടത്തെ കൈ കൊണ്ട് ഇടത്തെ കാല്‍പ്പാദവും വലത്തെ കൈ കൊണ്ട് വലത്തെ പാദവും പിടിക്കുക. നട്ടെല്ല് വളയുന്നതോടൊപ്പം വയറ് മുന്നോട്ട് വരികയും തല പുറകിലേക്ക് പോവുകയും ചെയ്യും.

ഈ നിലയില്‍ 30 സെക്കന്‍ഡ് തുടരുക. ശേഷം ശ്വാസം വിട്ടുകൊണ്ട് മുട്ട് മടക്കി വജ്രാസനത്തില്‍ എത്തുക. വജ്രാസനത്തില്‍ 15 സെക്കന്‍ഡ് തുടര്‍ന്ന ശേഷം ബാലാസനത്തിലോ ശശാങ്കാസനത്തിലോ വിശ്രമിക്കുക.

uploads/news/2019/03/293998/FitnessPlus1203a.jpg

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


വജ്രാസനത്തില്‍ തുടങ്ങുന്നതും വജ്രാസനത്തില്‍ അവസാനിപ്പിക്കുന്നതും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. തലച്ചോറിലേക്കുള്ള രക്തയോട്ടം ത്വരിതപ്പെടുത്തുന്നതുകൊണ്ട് തല പുറകിലേക്ക് കൊണ്ടുവന്നുകഴിഞ്ഞാല്‍ തിരിച്ച് വജ്രാസനത്തില്‍ എത്തിയാലേ രക്തചംക്രമണം സന്തുലിതാവസ്ഥയില്‍ എത്തുകയുള്ളൂ.

മറ്റ് ആസനങ്ങള്‍ ചെയ്ത് നട്ടെല്ലും കഴുത്തിലെ പേശികളും പ്രവര്‍ത്തിച്ച ശേഷമേ ഈ ആസനം ചെയ്യാന്‍ പാടുള്ളൂ. രക്താതിസമ്മര്‍ദ്ദവും തലകറക്കവും രക്തക്കുറവും ഗര്‍ഭാവസ്ഥയും ഉള്ളവര്‍ ഈ ആസനം ചെയ്യുന്നത് വിദഗ്ധ ഉപദേശത്തിനുശേഷമായിരിക്കണം.

ഡോ.ദിവ്യ
ഡോ.ദിവ്യാസ് ഹോമിയോപ്പതിക് സ്‌പെഷ്യാലിറ്റി
ക്ലിനിക്, ഐ.സി.സി.ഐ.ബാങ്ക്
റ്റി.റ്റി.സി.ജംഗ്ഷന്‍, കവടിയാര്‍, തിരുവനന്തപുരം 695003
0471 6066222, 8593056222

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW