Friday, May 24, 2019 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Mar 2019 03.10 PM

' കുണ്ഡലിനിയോഗം' - ദോഷപരിഹാരങ്ങളുടെ അവസാന വാക്ക്

''കുണ്ഡലിനീജാഗരണം ഒരു മാന്ത്രിക പ്രതിഭാസമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. സഹസ്രാരം വിടരുന്ന അനുഭവം എന്താണെന്നറിനാനുള്ള ആകാംക്ഷ മാത്രമാണ് പലര്‍ക്കും കുണ്ഡലിനി യോഗം പഠിക്കണമെന്ന ആഗ്രഹത്തിന് നിദാനവും. ചിലപ്പോള്‍ വര്‍ഷങ്ങളോളം ഒരു തപസ്യപോലെ അനുഷ്ഠിക്കേണ്ടിവരുന്ന ഒരു കര്‍മമാണിത്. ആത്മീയ ശ്രേഷ്ഠത ഏറിയവര്‍ക്ക് വളരെ കുറച്ചുകാലംകൊണ്ട് നേടാനാകും. മറ്റു ചിലര്‍ക്ക് വളരെക്കാലത്തെ പ്രയത്‌നം വേണ്ടി വരും.''
uploads/news/2019/03/293990/joythi120319b.jpg

ഓരോ മനുഷ്യനും സ്ഥൂലശരീരം, സൂക്ഷ്മശരീരം, കാരണശരീരം എന്നിങ്ങനെ മൂന്ന് ശരീരങ്ങളുണ്ട്. ഈ ജന്മത്തിന് ഹേതുവായി ഭവിച്ച പൂര്‍വകര്‍മങ്ങളാണ് കാരണ ശരീരം എന്നതുകൊണ്ട് വിശദീകരിക്കപ്പെടുന്നത്. ഗ്രഹനിലയുടെ സൂക്ഷ്മ പഠനത്തിലൂടെ കാരണശരീരത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് മനസ്സിലാക്കാനും സാധിക്കും.

സ്ഥൂലശരീരമെന്നത് നാം നേത്രങ്ങളാല്‍ കാണുന്ന നമ്മുടെ ശരീരംതന്നെയാണ്. സൂക്ഷ്മശരീരം എന്നത് ദൃഷ്ടിഗോചരമല്ലാത്തതും എന്നാല്‍ 'ഞാന്‍' എന്ന ഭാവമോടെ നാം ഓരോരുത്തരും കൊണ്ടുനടക്കുന്നതുമാണ്. അങ്ങനെയൊരു ശരീരമില്ലെന്നും അതൊരു ഭാവന മാത്രമാണെന്നും വാദിക്കുന്ന ചിലരുണ്ട്. ഒന്ന് കണ്ണടച്ച് അല്പനേരം മൗനമായിരുന്നാല്‍ ഞാന്‍ എന്ന ഭാവേന ഓരോരുത്തരും അനുഭവിക്കുന്ന അവസ്ഥാവിശേഷമാണത്.

ഇതില്‍ ഷഡാധാര ചക്രങ്ങള്‍ സ്ഥിതി ചെയ്യുന്നത് സൂക്ഷ്മ ശരീരത്തിലാണ്. ചക്രങ്ങളിലെ വിപരീതവും അനുകൂലവുമായ ഗുണങ്ങള്‍ കാരണ ശരീരത്തിലെ പുണ്യ പാപങ്ങളുമായി ബന്ധപ്പെട്ടിരിക്കും. സ്ഥൂലശരീരത്തിലെ പ്രവൃത്തികളെയും ചിന്തകളെയും രീതികളെയും അത് സ്വാധീനിക്കുകയും ചെയ്യും. രോഗങ്ങള്‍ക്കും, മാനസിക ബലഹീനതകള്‍ക്കും അടിസ്ഥാനപരമായ നിദാനമായി വര്‍ത്തിക്കുന്നതും ചക്രങ്ങള്‍ തന്നെ. അതുകൊണ്ടുതന്നെ ചക്രങ്ങളെയറിഞ്ഞ് അതിലെ വിപരീതങ്ങള്‍ അകറ്റി ആനുകൂല്യങ്ങള്‍ ഉണര്‍ത്തി മാത്രമേ ഇഹലോക ദുരിതത്തില്‍നിന്നും കരകയറാന്‍ ആത്മാവിന് സാധിക്കൂ.

കാരണങ്ങള്‍ കണ്ടെത്തി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്ന ഒരു കര്‍മമേ ഗുരുവിന് ഇവിടെ ചെയ്യാനുള്ളൂ. ആത്മീയ സംസ്‌ക്കരണത്തിലൂടെയും ജപധ്യാനങ്ങളിലൂടെയും കണ്ഡലിനി ശക്തിയെ ഉണര്‍ത്താനുള്ള യത്‌നം ഓരോ വ്യക്തിയുമാണ് അനുഷ്ഠിക്കേണ്ടത്.

കുണ്ഡലിനീജാഗരണം ഒരു മാന്ത്രിക പ്രതിഭാസമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. സഹസ്രാരം വിടരുന്ന അനുഭവം എന്താണെന്നറിനാനുള്ള ആകാംക്ഷ മാത്രമാണ് പലര്‍ക്കും കുണ്ഡലിനി യോഗം പഠിക്കണമെന്ന ആഗ്രഹത്തിന് നിദാനവും. ചിലപ്പോള്‍ വര്‍ഷങ്ങളോളം ഒരു തപസ്യപോലെ അനുഷ്ഠിക്കേണ്ടിവരുന്ന ഒരു കര്‍മമാണിത്.

ആത്മീയ ശ്രേഷ്ഠത ഏറിയവര്‍ക്ക് വളരെ കുറച്ചുകാലംകൊണ്ട് നേടാനാകും. മറ്റു ചിലര്‍ക്ക് വളരെക്കാലത്തെ പ്രയത്‌നം വേണ്ടി വരും. ആത്മീയ ശൗചങ്ങളിലൂടെ ഒരു ശുദ്ധികര്‍മമാണ് ഇതില്‍ നടക്കുന്നത്. എല്ലാവിധ ആസുരിക വികാരങ്ങളില്‍നിന്നും മനസ്സിന് പരിപൂര്‍ണമായ മോചനവും, അപാരമായ ശക്തിയും സംജാതമാകും.

അഭൗമമായ തേജസ്സും വാഗ്വിലാസവും ജ്ഞാനവും അന്തര്യാമിയുടെ വ്യക്തമായ ഇടപെടലുകളും യോഗിക്ക് അനുഭവമാകും. പൂര്‍വജന്മ സ്മരണ ഉണരുക, ഭാവികാര്യങ്ങള്‍ മുന്‍കൂട്ടി പറയാനാകുക എന്നിവയും അനുഭവമാകും. ശിഷ്യന്റെ ഗുണാഗുണങ്ങള്‍ വ്യക്തമായി പഠിക്കാതെ കുണ്ഡലിനി യോഗം പഠിപ്പിക്കുക അസാധ്യമാണ്. ലാഭം മാത്രം ലക്ഷ്യമാക്കി ഒരിക്കലും കുണ്ഡലിനി യോഗം അഭ്യസിക്കാനും പാടില്ല.

താങ്കള്‍ കുണ്ഡലിനിയോഗം അഭ്യസിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍: ആദ്യം വേണ്ടത് സത്യസന്ധമായ ഒരു ആത്മവിശകലനമാണ്. നിങ്ങളിലുള്ള ഗുണവും ദോഷവും ഒരു പേപ്പറിന്റെ രണ്ടുവശങ്ങളിലായി നിങ്ങള്‍ തന്നെ എഴുതുക. നിങ്ങളെ ഏറ്റവും അടുത്തറിയുന്ന ആളെന്ന നിലയിലത് സത്യസന്ധമായി രേഖപ്പെടുത്താന്‍ നിങ്ങള്‍ക്കേ കഴിയൂ.

രണ്ടാമത് ഏറ്റവും ഉത്തമനായ ഗുരുവിനെ ഇതിനായി കണ്ടെത്തുക എന്നതാണ്. നിങ്ങള്‍ പറയാതെ തന്നെ നിങ്ങളെ വായിച്ചറിയാന്‍ ഒരു യഥാര്‍ത്ഥ ഗുരുവിന് കഴിയും. മൂലാധാര ശുദ്ധിയാണ് ആദ്യം ചെയ്യേണ്ടത്. അതിനുവേണ്ട ആസനങ്ങള്‍, പ്രാണായാമം എന്നിവ അഭ്യസിക്കണം.

നട്ടെല്ലിനടിയില്‍ കൈ വച്ചുജപിച്ചു ഒരുനിമിഷം കൊണ്ട് മൂലധാരദോഷം മാറ്റാമെന്ന് അവകാശപ്പെടുന്നവരുണ്ട്. അതൊന്നും ശാശ്വതമായ മാര്‍ഗ്ഗങ്ങളല്ല. സൂക്ഷ്മശരീരത്തിലാണ് ചക്രങ്ങളുടെ സ്ഥതിയെന്ന് ആദ്യമേ പറഞ്ഞല്ലോ. അതിലെ ഗുണദോഷങ്ങളുടെ പ്രതിഫലനം മാത്രമാണ് സ്ഥൂലശരീരത്തില്‍ അനുഭവമാകുന്നത്.

അതുകൊണ്ടുതന്നെ സൂക്ഷ്മശരീരത്തെ കൃത്യമായ അഭ്യാസത്തിലൂടെ കണ്ടറിഞ്ഞ് ധ്യാനിച്ചും ചക്രശുദ്ധി കൈവരിക്കുകയും അതിലൂടെ കുണ്ഡലിനീ ജാഗരണം സാധ്യമാക്കുകയും ചെയ്യണം. അടിയുറച്ച് ലക്ഷ്യബോധത്തോടെ പ്രയത്‌നിക്കുന്നവര്‍ ഏതു മതസ്ഥരായാലും ശരി അവര്‍ക്ക് കുണ്ഡലിനീയോഗം അഭ്യസിച്ച് ജീവിതവിജയം കൈവരിക്കാനാകും.

എം.എസ്. ഈശ്വര്‍
ഈശ്വര്‍ മെഡിറ്റേഷന്‍ ആന്‍ഡ് അസ്‌ട്രോളജി,
ഇരുമ്പനം, എറണാകുളം

Ads by Google
Tuesday 12 Mar 2019 03.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW