Friday, May 24, 2019 Last Updated 13 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Mar 2019 02.44 PM

സ്വദിഷ്ടമായ തനി നാടന്‍ നോണ്‍വെജ് വിഭവങ്ങള്‍

ആരോഗ്യത്തെ യാതൊരുവിധത്തിലും ബാധിക്കാതെ വീട്ടില്‍ തയാറാക്കി വിളമ്പാവുന്ന സ്വദിഷ്ടമായ തനി നാടന്‍ വിഭവങ്ങള്‍.
uploads/news/2019/03/293989/helthpachakam1203i.jpg

ആഘോഷങ്ങള്‍ക്ക് എരിവു പകരാന്‍ നോണ്‍വെജ് വിഭവങ്ങളും. ആരോഗ്യത്തെ യാതൊരുവിധത്തിലും ബാധിക്കാതെ വീട്ടില്‍ തയാറാക്കി വിളമ്പാവുന്ന സ്വാദിഷ്ടമായ തനി നാടന്‍ വിഭവങ്ങള്‍. ആരും ഇഷ്ടപ്പെടുന്ന രുചികരമായ നോണ്‍വെജ് കറികളും മറ്റ് വിഭവങ്ങളും.

1. ചിക്കന്‍ ഗ്രേവി (നാടന്‍ കോഴിക്കറി)


1. ചിക്കന്‍ - 8 വലിയ കഷ്ണം
2. വെളിച്ചെണ്ണണ്ണ - 2 ടേബിള്‍ സ്പൂണ്‍
3. പെരുംജീരകം - അര ടീസ്പൂണ്‍
4. കറുവാപ്പട്ട - ചെറിയ കഷണം
5. ചെറിയ ഉള്ളിി - ആവശ്യത്തിന്
6. മുളക് കീറിയത് - 4 എണ്ണം
7. കറിവേപ്പില - ആവശ്യത്തിന്
8. ഇഞ്ചി, വെളുത്തുള്ളി അരച്ചത് - 1 ടേബിള്‍ സ്പൂണ്‍
9. കാശ്മീരി ചില്ലി പൗഡര്‍ - 1 ടീസ്പൂണ്‍
10. കുരുമുളക് പൊടി - അര ടീസ്പൂണ്‍
11. ഇറച്ചി മസാല - 2 ടേബിള്‍ സ്പൂണ്‍
12. മല്ലിപൊടി - 1 ടേബിള്‍സ്പൂണ്‍
13. ഗരംമസാല - അര ടീസ്പൂണ്‍
14. മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
15. നാരങ്ങ നീര് - 1 ടേബിള്‍സ്പൂണ്‍
16. വെള്ളംം- ആവശ്യത്തിന്
17. തേങ്ങാപ്പാല്‍ - 1 കപ്പ്

തയാറാക്കുന്ന വിധം


തൊലി കളഞ്ഞ ചിക്കന്റെ കാല് നന്നായി കഴുകിയ ശേഷം അത് അര ടേബിള്‍ സ്പൂണ്‍ നാരങ്ങാനീരും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പൊടിയും ചേര്‍ത്ത വെള്ളത്തില്‍ മുക്കിവയ്ക്കുക. അഞ്ച് മിനിറ്റിനു ശേഷം വെള്ളം ഊറ്റിയെടുത്ത് വെള്ളമില്ലാത്ത പരുവമാക്കിയെടുക്കുക. ചിക്കന്‍ കാലുകള്‍ ചെറുതായി കീറി വിടുക. മഞ്ഞള്‍പൊടി, മുളക്‌പൊടി, ചിക്കന്‍ മസാല, കുരുമുളക്‌പൊടി, ഇഞ്ചി, വെളുത്തുള്ളി മിക്‌സ്, നാരങ്ങാനീര്, ആവശ്യത്തിന് ഉപ്പ് ഇവ ചേര്‍ത്ത് മിശ്രിതം തയാറാക്കുക. ശേഷം ഇത് എടുത്ത് വച്ചിരിക്കുന്ന ഇറച്ചിയില്‍ നന്നായി പുരട്ടുക. അതിനുശേഷം ഫ്രിഡ്ജില്‍ വയ്ക്കുക. നോണ്‍സ്റ്റിക് പാനെടുത്ത് അതില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കുക. ചൂടായി കഴിയുമ്പോള്‍ അതില്‍ പെരുംജീരകം, ഗ്രാമ്പു, പട്ട എന്നിവ ചേര്‍ത്ത് വഴറ്റിയ ശേഷം അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ചെറിയ ഉള്ളി ചേര്‍ക്കുക. ശേഷം അരിഞ്ഞ മുളകും ചേര്‍ത്ത് നന്നായി ഇളക്കുക. ചെറിയ ഉള്ളി ബ്രൗണ്‍ നിറമാകുമ്പോള്‍ തീ കുറച്ച് അതിലേക്ക് ഗരം മസാല ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് എടുത്തുവച്ചിരിക്കുന്ന ചിക്കന്റെ കാലുകള്‍ ചേര്‍ക്കുക. ആവശ്യത്തിനു ഉപ്പും ചേര്‍ക്കാം. 2 കപ്പ് വെള്ളവും ചേര്‍ത്ത് നന്നായി അടച്ചുവച്ച് വേവിക്കുക (40 -45 മിനിറ്റ്). ചിക്കന്‍ വെന്തതിനു ശേഷം അതിലേക്ക് തേങ്ങാപ്പാല്‍ ഒഴിച്ച് ഇളക്കിയതിനുശേഷം മാറ്റി വയ്ക്കുക.
uploads/news/2019/03/293989/helthpachakam1203h.jpg

2. നാടന്‍ ചെമ്മീന്‍ കറി


1. വേവിച്ച ചെമ്മീന്‍ - 100 എണ്ണം
2. നന്നായി അരിഞ്ഞ തക്കാളി - 1
3. തക്കാളി സോസ് - 3 ടേബിള്‍സ്പൂണ്‍
4. ഉള്ളി അരിഞ്ഞത് - 1
5. ഇഞ്ചി അരച്ചത് - ആവശ്യത്തിന്
6. നാരങ്ങാനീര് - ഒരു ടീസ്പൂണ്‍
7. കറിവേപ്പില - ആവശ്യത്തിന്
8. ഫിഷ് മസാല - 2 ടേബിള്‍ സ്പൂണ്‍
9. വെളിച്ചെണ്ണ - 4 ടേബിള്‍ സ്പൂണ്‍
10. ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം


മുളകുപൊടി, ഫിഷ് മസാല, കുരുമുളകുപൊടി, ഇഞ്ചി അരച്ചത്, നാരങ്ങനീര്, ആവശ്യത്തിന് ഉപ്പ് ഇവ ചേര്‍ത്ത് മിശ്രിതം തയാറാക്കുക. ശേഷം വേവിച്ച ചെമ്മീനില്‍ ഈ കൂട്ട് നന്നായി പുരട്ടുക. അതിനുശേഷം പാനില്‍ എണ്ണയൊഴിച്ച് ചൂടാക്കുക. എണ്ണ ചൂടായതിനുശേഷം അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും അല്‍പം ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. നന്നായി ചൂടായി കഴിയുമ്പോള്‍ അതിലേക്ക് 2 ടേബിള്‍ സ്പൂണ്‍ ഫിഷ് മസാല ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം പുരട്ടി വച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ത്ത് അതിലേക്ക് കറിവേപ്പിലയും ഉള്ളി അരിഞ്ഞതും ചേര്‍ക്കണം. നന്നായി ഇളക്കിയതിനുശേഷം തക്കാളി സോസ് ചേര്‍ക്കുക. മിശ്രിതമെല്ലാം 12-15 മിനിറ്റ് വരെ തീ കുറച്ച് വേവിക്കുക. ശേഷം തീ ഓഫാക്കി മാറ്റി വയ്ക്കുക.
uploads/news/2019/03/293989/helthpachakam1203g.jpg

3. ടപ്പിയോക്ക ഫിഷ് ബോള്‍സ്


1. കപ്പ - 1 കിലോ (ചെറുതായി മുറിച്ചത്)
2. മഞ്ഞള്‍പൊടി - മുക്കാല്‍ ടീസ്പൂണ്‍
3. വെണ്ണ - 2 ടേബിള്‍സ്പൂണ്‍
4. ഫിഷ് - 300 ഗ്രാം
5. കുരുമുളക് പൊടി - കാല്‍ ടീസ്പൂണ്‍
6. എണ്ണ - 1 ടേബിള്‍സ്പൂണ്‍
7. ഉള്ളി - 1 കപ്പ്
8. ഇഞ്ചിി- 1 ടേബിള്‍ സ്പൂണ്‍
9. പച്ചമുളക് - 1
10. കറിവേപ്പിലല - ആവശ്യത്തിന്
11. കാശ്മീരി ചില്ലി പൗഡര്‍ - അര ടീസ്പൂണ്‍
12. ഗരം മസാല - അര ടീസ്പൂണ്‍
13. മുട്ട - 1 (അടിച്ചെടുത്തത്)
14. ബ്രഡ് പൊടിച്ചത് 1 - 5 കപ്പ്

തയാറാക്കുന്ന വിധം


മീന്‍ നന്നായി കഴുകി ചെറുതായി മുറിക്കുക. മഞ്ഞള്‍പൊടിയും കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. ഇവ നന്നായി ഉലര്‍ത്തിയതിനു ശേഷം മാറ്റി വയ്ക്കുക. പാനില്‍ എണ്ണയൊഴിച്ച് അതില്‍ ഉള്ളി, ഇഞ്ചി, മുളക്, കറിവേപ്പില ഇവ ചേര്‍ത്ത് ഇളക്കുക. അതിലേക്ക് മഞ്ഞള്‍പൊടി, കുരുമുളകുപൊടി, ഗരം മസാല എന്നിവ മേല്‍പറഞ്ഞ അളവില്‍ ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം മാറ്റി വയ്ക്കുക. കപ്പ മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക. നന്നായി വെന്ത ശേഷം വെള്ളം ഊറ്റി കളഞ്ഞ് അതിലേക്ക് വെണ്ണ ചേര്‍ക്കുക. കപ്പ നന്നായി ഉടച്ച് കുഴമ്പ് പരുവമാക്കിയതിനുശേഷം ചെറിയ ഉരുളകളാക്കി അതിലേക്ക് ഫിഷ് ഫില്ലിങ് എടുത്ത് അതില്‍ നിറയ്ക്കുക. ബോള്‍ രൂപത്തിലാക്കി ആദ്യം മുട്ട അടിച്ചതിലും പിന്നീട് ബ്രഡ് പൊടിയിലും മുക്കിയെടുക്കുക. ശേഷം എണ്ണയില്‍ വറുത്തെടുക്കുക.
uploads/news/2019/03/293989/helthpachakam1203f.jpg

4. വെജിറ്റബിള്‍ സ്റ്റൂ


1. കാരറ്റ് - 200 ഗ്രാം
2. ഉരുളക്കിഴങ്ങ് - 1
3. ഗ്രീന്‍പീസ് - കാല്‍ കപ്പ്
4. പട്ട - ആവശ്യത്തിന്
5. ഏലക്ക - 3 എണ്ണം
6. ഗ്രാമ്പു - 4 എണ്ണം
7. പെരുംജീരകം - അര ടീസ്പൂണ്‍
8. ഉള്ളി അരിഞ്ഞത് - 1
9. പച്ചമുളക് - 3
10. ഇഞ്ചി (കൊത്തിയരിഞ്ഞത് ) - 2 ടീസ്പൂണ്‍
11. വെളുത്തുള്ളി (കൊത്തിയരിഞ്ഞത് ) - 3 എണ്ണം
12. അണ്ടിപ്പരിപ്പ് പൊടിച്ചത് - 2 ടേബിള്‍ സ്പൂണ്‍
13. ഗരം മസാല - അര ടീ സ്പൂണ്‍
14. റേയ്‌സിന്‍സ് - 2 ടേബിള്‍സ്പൂണ്‍
15. കട്ടികുറഞ്ഞ തേങ്ങാപ്പാല്‍ - 3 കപ്പ്
16. കട്ടി കൂടിയ തേങ്ങാപ്പാല്‍ - 1 കപ്പ്
17. വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
18. ഉപ്പ് - ആവശ്യത്തിന്
19. കറിവേപ്പില - ആവശ്യത്തിന്

തയാറാക്കുന്ന വിധം


പാനില്‍ വെളിച്ചെണ്ണ ചൂടാക്കുക. അതിലേക്ക് ഗ്രാമ്പു, പട്ട, ഏലക്ക എന്നിവ ചേര്‍ത്ത് വഴറ്റുക. ശേഷം അരിഞ്ഞെടുത്ത ഉള്ളി ചേര്‍ത്ത് നന്നായി വഴറ്റിയെടുത്ത്, അതിലേക്ക് പച്ചമുളക്, കറിവേപ്പില, ഇഞ്ചി, വെളുത്തുളളി എന്നിവ ചേര്‍ത്ത് വഴറ്റിയെടുക്കുക. അതിലേക്ക് അണ്ടിപ്പരിപ്പും റേയ്‌സിന്‍സും ചേര്‍ത്ത് നന്നായി വഴറ്റുക. ഈ കൂട്ടിലേക്ക് മേല്‍പറഞ്ഞ അളവില്‍ ഗരം മസാല ചേര്‍ത്ത് അതിലേക്ക് അരിഞ്ഞ് വച്ചിരിക്കുന്ന പച്ചക്കറികള്‍ ചേര്‍ത്ത് വഴറ്റിയ ശേഷം ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് അല്‍പം വേവിക്കുക. അതിലേക്ക് 3 കപ്പ് കട്ടികുറഞ്ഞ തേങ്ങാപ്പാല്‍ ഒഴിക്കുക. നന്നായി ഇളക്കി 10-12 മിനിറ്റ് വേവിക്കുക. അവസാനമായി അതിലേക്ക് 1 കപ്പ് കട്ടി കൂടിയ തേങ്ങാപ്പാല്‍ ഒഴിച്ച് വേവിച്ചെടുക്കുക.
uploads/news/2019/03/293989/helthpachakam1203e.jpg

5. ഫിഷ് മോളി


1. എല്ലില്ലാത്ത മീന്‍ കഷണം - 12 എണ്ണം
2. പട്ട - 2 കഷണം
3. ഏലയ്ക്ക - 2
4. പെരുംജീരകം - അര ടീസ്പൂണ്‍
5. ചെറുതായി അരിഞ്ഞ ഉള്ളി - 1
6. പച്ചമുളക്്്- 4 - 5
7. ഇഞ്ചി ചോപ്പ് ചെയ്തത് - 2 ടീസ്പൂണ്‍
8. വെളുത്തുള്ളി ചോപ്പ് ചെയ്തത് - 4 എണ്ണം
9. തക്കാളി മുറിച്ചത് - 1
10. കറിവേപ്പില - ആവശ്യത്തിന്
11. മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
12. കുരുമുളക് പൊടി - 1 ടീസ്പൂണ്‍
13. ഗരംമസാല - 1 ടീസ്പൂണ്‍
14. മുളക്‌പൊടി - അര ടീസ്പൂണ്‍
15. കട്ടി കുറഞ്ഞ തേങ്ങാപ്പാല്‍ - 2 കപ്പ്
16. കട്ടി കൂടിയ തേങ്ങാപ്പാല്‍ - 1 കപ്പ്
17. വിനിഗര്‍ - 1 ടീസ്പൂണ്‍
18. വെളിച്ചെണ്ണ - 2 ടീ സ്പൂണ്‍
19. ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം


മീന്‍ കഷണം നന്നായി കഴുകി അതിലേക്ക് മഞ്ഞള്‍പൊടി കുരുമുളക് പൊടി, വെളുത്തുള്ളി, ഇഞ്ചി, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി തിരുമ്മി അരമണിക്കൂര്‍ വയ്ക്കുക. പാന്‍ ചൂടാക്കി അതില്‍ എണ്ണയും, ഗ്രാമ്പു, ഏലയ്ക്ക, എന്നിവ ചേര്‍ത്ത് നന്നായി വഴറ്റി ശേഷം അതിലേക്ക് പച്ചമുളകും 2 കഷണം ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി വഴറ്റുക. അതിലേക്ക് തക്കാളി ചേര്‍ത്ത് വഴറ്റി, മഞ്ഞള്‍പൊടിയും കുരുമുളകുപൊടിയും മുളകുപൊടിയും ഗരംമസാലയും ചേര്‍ത്ത് നന്നായി ഇളക്കുക. ഈ കൂട്ടിലേക്ക് തേങ്ങാപ്പാല്‍ ഒഴിച്ച് മാറ്റി വച്ചിരിക്കുന്ന മീന്‍ ചേര്‍ക്കുക. 12 മിനിറ്റ് വരെ വേവിച്ചതിനു ശേഷം കട്ടികൂടിയ തേങ്ങാപ്പാല്‍ അതിലേക്ക് ഒഴിക്കുക. അല്‍പനേരം വേവിച്ചെടുക്കുക.
uploads/news/2019/03/293989/helthpachakam1203d.jpg

6. സ്‌പൈസി ഫിഷ് ഫിങ്കേഴ്‌സ്


1. എല്ലില്ലാത്ത മീന്‍ - 2 എണ്ണം( നീളത്തില്‍ മുറിച്ചത്)
2. കോണ്‍ഫ്‌ളോര്‍ - 3-4 ടേബിള്‍ സ്പൂണ്‍
3. ഉപ്പ് - ആവശ്യത്തിന്
4. കുരുമുളക്‌പൊടിി - 1 ടീ സ്പൂണ്‍
5. നാരങ്ങാനീര് - 1 ടേബിള്‍ സ്പൂണ്‍
6. വെളിച്ചെണ്ണ - 3 ടേബിള്‍ സ്പൂണ്‍
7. ഉള്ളി കാപ്‌സികം - ആവശ്യത്തിന്
8. സോസുകള്‍
ടൊമാറ്റോ സോസ്,
ചില്ലി - ഗാര്‍ലിക് സോസ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം


നന്നായി കഴുകിയ മീന്‍ കഷണങ്ങള്‍ നാരങ്ങാനീര് ഒഴിച്ച വെള്ളത്തില്‍ മുക്കിയെടുക്കുക. അഞ്ച് മിനിറ്റിനു ശേഷം വെള്ളം ഊറ്റി, മീന്‍ കഷണം ഡ്രൈ ആക്കുക. മറ്റൊരു പാത്രത്തില്‍ ഉപ്പ്, കോണ്‍ഫ്‌ളോര്‍, കുരുമുളക് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. അതിലേക്ക് മീന്‍ കഷണങ്ങള്‍ ചേര്‍ത്ത് മിക്‌സ് ചെയ്‌തെടുക്കുക. അരമണിക്കൂറിനു ശേഷം പാനില്‍ എണ്ണ ചൂടാക്കി മീന്‍ പൊരിച്ചെടുക്കുക. അതിനുശേഷം എണ്ണയില്‍ അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളി വഴറ്റി, അതിലേക്ക് കാപ്‌സിക്കം ചേര്‍ത്ത് വഴറ്റുക. അതിലേക്ക് ചില്ലി ഗാര്‍ലിക് സോസ്, ടൊമാറ്റോ സോസ്, ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്തതിനുശേഷം പൊരിച്ചു വച്ചിരിക്കുന്ന മീന്‍ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക.
uploads/news/2019/03/293989/helthpachakam1203c.jpg

7. പിടി


1. അരിപ്പൊടി വറുത്തത് - 1 ഗ്ലാസ്
2. ജീരകംം - കാല്‍ ടീസ്പൂണ്‍
3. ഉള്ളിിിി- 5
4. വെളുത്തുള്ളി - 3 എണ്ണം
ഉപ്പ് - ആവശ്യത്തിന്
വെള്ളം - 4 ഗ്ലാസ്
തേങ്ങാപ്പാല്‍ - 1 കപ്പ് (ഒന്നാം പാല്‍)
രണ്ടാം പാല്‍ - അരക്കപ്പ്

തയാറാക്കുന്ന വിധം


ഒരു ബൗളില്‍ വറുത്ത അരിപ്പൊടി എടുത്ത് അതിലേക്ക് രണ്ട് മുതല്‍ നാല് വരെയുള്ള ചേരുവകള്‍ നന്നായി അരച്ച് ചേര്‍ക്കണം. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചൂടുവെള്ളവും ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക. അടുപ്പില്‍ മൂന്നര ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേക്ക് ഈ ഉരുളകള്‍ ചേര്‍ക്കുക. അല്‍പം വെന്തു വരുമ്പോള്‍ ഇതിലേക്ക് രണ്ടാം പാല്‍ ഒഴിച്ച് വേവിക്കുക. അവസാനം ഇതിലേക്ക് ഒന്നാം പാലും അര ടീസ്പൂണ്‍ അരിപ്പൊടിയും കലക്കി ഒഴിച്ച് അടുപ്പില്‍ നിന്നും വാങ്ങി വയ്ക്കുക. ചൂടോടെ ചിക്കന്‍ കറിക്കൊപ്പം പിടി വിളമ്പാ
ം.
uploads/news/2019/03/293989/helthpachakam1203b.jpg

8. മീന്‍ പൊള്ളിച്ചത്


1. മീന്‍ - വലിയ മീന്‍ (ഒരെണ്ണം)
2. നാരങ്ങനീര്് - ഒരു ടേബിള്‍ സ്പൂണ്‍
3. കുരുമുളക് - ഒന്നര ടേബിള്‍ സ്പൂണ്‍
4. മുളക്‌പൊടി - 1 ടേബിള്‍ സ്പൂണ്‍
5. മഞ്ഞള്‍പൊടി - അല്‍പം
6. ഉപ്പ് - ആവശ്യത്തിന്
7. ചെറിയ ഉള്ളി - 10 എണ്ണം
8. ഇഞ്ചി, പച്ചമുളക്,
വെളുത്തുള്ളി ചതച്ചത് - അര ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം


മീന്‍ നന്നായി കഴുകി വൃത്തിയാക്കി അതിലേക്ക് നാരങ്ങനീര്, കുരുമുളകുപൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ യോജിപ്പിച്ച് പുരട്ടി മാറ്റി വയ്ക്കുക. പച്ചമുളകും വെളുത്തുള്ളിയും ഇഞ്ചി ചതച്ചതും പാകത്തിന് ഉപ്പും ചേര്‍ത്ത മിശ്രിതം മീനിന്റെ മുകളില്‍ പൊതിഞ്ഞ് വാഴയിലയില്‍ പൊതിഞ്ഞ് ഇരുപുറവും നന്നായി പൊള്ളിച്ചെടുക്കുക.
uploads/news/2019/03/293989/helthpachakam1203a.jpg

9. കൂണ്‍ ബിരിയാണി


1. ബിരിയാണി അരി - 2 കപ്പ്
2. കൂണ്‍ അരിഞ്ഞത് - 2 കപ്പ്
3. ഇഞ്ചി പേസ്റ്റ് - ആവശ്യത്തിന്
4. നെയ്യ് - 1 ടീസ്പൂണ്‍
5. സവാള - 250 ഗ്രാം
6. വെളുത്തുള്ളി - 4 എണ്ണം (പേസ്റ്റ് ആക്കിയത്)
7. കാപ്‌സിക്കം - 2 എണ്ണം
8. മുളകുപൊടി - 2 ടീസ്പൂണ്‍
9. മഞ്ഞള്‍പൊടി - അല്‍പം
10. ഗരംമസാല - 1 ടീസ്പൂണ്‍
11. കുരുമുളക്‌പൊടി - ആവശ്യത്തിന്
12. അണ്ടിപ്പരിപ്പ് - 50 ഗ്രാം
13. ഉണക്കമുന്തിരി - 30 ഗ്രാം
14. ഗ്രാമ്പു - ആവശ്യത്തിന്
15. കറുവപ്പട്ട - അല്‍പം
16. ഏലയ്ക്ക - ആവശ്യത്തിന്
17. പുതിനയില, മല്ലിയില - ആവശ്യത്തിന്

തയാറാക്കുന്ന വിധം


ബിരിയാണി അരി നന്നായി കഴുകി അതില്‍ 2 കഷണം കറുവാപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക, അല്‍പം നെയ്യ് എന്നിവ ചേര്‍ത്ത് ഇരട്ടി വെള്ളം ചേര്‍ത്ത് കുക്കറില്‍ അഞ്ച് മിനിറ്റ് വേവിക്കുക. സവാള അരിഞ്ഞത്, കാപ്‌സിക്കം അരിഞ്ഞത് എന്നിവ നെയ്യൊഴിച്ച് അല്‍പനേരം വഴറ്റുക. അതിലേക്ക് കൂണ്‍, വെളുത്തുള്ളി, ഇഞ്ചി പേസ്റ്റും ചേര്‍ത്തതിനു ശേഷം മല്ലിപൊടി, മഞ്ഞള്‍പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. പാകത്തിന് ഉപ്പ് ചേര്‍ത്തതിനുശേഷം കുറച്ച് വെള്ളം കളഞ്ഞതിനു ശേഷം വേവിക്കുക. അരി വേവിച്ചതില്‍ ഇതും ചേര്‍ത്ത് ഇളക്കി അതിലേക്ക് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും അല്‍പം സവാളയും വറുത്ത് യോജിപ്പിച്ച് വിളമ്പുക.
uploads/news/2019/03/293989/helthpachakam1203.jpg

10. ബീഫ് ഉലര്‍ത്തിയത്


1. ബീഫ് - 1 കിലോ (ചെറിയ കഷണങ്ങളാക്കിയത്)
2. സവാള - 3 എണ്ണം
3. വിനാഗിരി - 1 ടേബിള്‍സ്പൂണ്‍
4. മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
5. മല്ലിപ്പൊടി - 2 ടേബിള്‍സ്പൂണ്‍
6. കാശ്മീരി ചില്ലി പൗഡര്‍ - 1 ടേബിള്‍സ്പൂണ്‍
7. കുരുമുളക്‌പൊടി - 1 ടേബിള്‍സ്പൂണ്‍
8. ഗരംമസാല - 1 ടേബിള്‍സ്പൂണ്‍
9. തേങ്ങാ കൊത്തിയരിഞ്ഞത് - അരക്കപ്പ്
10. വറ്റല്‍മുളക് - 3 എണ്ണം
11. കറിവേപ്പില - ആവശ്യത്തിന്
12. വെളിച്ചെണ്ണ - 2-3 ടേബിള്‍സ്പൂണ്‍
13. ഉപ്പ് - ആവശ്യത്തിന്
14. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം


ബീഫ് കഷണങ്ങള്‍ നന്നായി കഴുകി വെള്ളം കളഞ്ഞ് മാറ്റി വയ്ക്കുക. ഒരു പാനില്‍ മഞ്ഞള്‍പൊടി, മല്ലിപ്പൊടി, മുളക്‌പൊടി, കുരുമുളക് പൊടി, ഗരംമസാല എന്നിവ ചേര്‍ത്ത് ചെറുചൂടില്‍ ഏകദേശം ഒരു മിനിറ്റ് വറുത്ത് മാറ്റി വയ്ക്കുക. പ്രഷര്‍ കുക്കറില്‍ ബീഫ് കഷണങ്ങള്‍,സവാള, വറത്ത പൊടികള്‍, ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, വിനാഗിരി, ഉപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പ്രഷര്‍കുക്കര്‍ അടച്ച് ബീഫ് കഷണങ്ങള്‍ നന്നായി വേവുന്നത് വരെ ഏകദേശം 5-8 വിസില്‍ വരുന്നത് വരെ വേവിച്ച് തീയില്‍ നിന്നും മാറ്റി പ്രഷര്‍ പോകുന്നതു വരെ മാറ്റി വയ്ക്കുക. ശേഷം കുക്കര്‍ തുറന്ന് വെള്ളം മുഴുവന്‍ വറ്റുന്നതുവരെ ഇടത്തരം ചൂടില്‍ വേവിക്കുക. ഒരു ചെറിയ പാനില്‍ വെളിച്ചെണ്ണ ചൂടാക്കി തേങ്ങാകൊത്ത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക. ശേഷം വറ്റല്‍ മുളകും കറിവേപ്പിലയും ചേര്‍ത്ത് ഏതാനും നിമിഷം വഴറ്റുക. ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് നന്നായി ഇളക്കി ചെറുചൂടില്‍ വഴറ്റുക. അടുപ്പില്‍ നിന്നും മാറ്റി ചെറുചൂടോടെ ഉപയോഗിക്കുക.

അഞ്ജന ബി. നായര്‍
ഡയറ്റീഷന്‍
ലൂര്‍ദ് ഹോസ്പിറ്റല്‍, എറണാകുളം

Ads by Google
Tuesday 12 Mar 2019 02.44 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW