Tuesday, July 09, 2019 Last Updated 11 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Mar 2019 10.41 AM

തിരുവല്ലയില്‍ പ്രണയാഭ്യര്‍ത്ഥന തള്ളിയ പെണ്‍കുട്ടിയെ കുത്തി വീഴ്ത്തി പെട്രോളൊഴിച്ച് കത്തിച്ചത് 18കാരന്‍; അവള്‍ നിലവിളിയോടെ നിന്നു കത്തുന്നത് കണ്ട് ​‍ആസ്വദിച്ചെന്ന് പ്രതി

uploads/news/2019/03/293986/crime-main.jpg

പത്തനംതിട്ട : തിരുവല്ലയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ചത് പതിനെട്ടുകാരന്‍... മറ്റൊരു കാമുകനുണ്ടെന്ന് പറഞ്ഞത് പ്രകോപിപ്പിച്ചു; പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് നിന്നു കത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി

തിരുവല്ലയില്‍ പ്രണയാഭ്യര്‍ത്ഥന തള്ളിയ പെണ്‍കുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീകൊളുത്തിയത് പതിനെട്ടുകാരന്‍. സംഭവത്തില്‍ കടപ്ര കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെണ്‍കുട്ടി നിലവിളിയോടെ നിന്നു കത്തുകയായിരുന്നുവെന്ന് ദൃസാക്ഷി. പെണ്‍കുട്ടിയ്ക്ക് 60 ശതമാനത്തോളം പൊള്ളലേറ്റതായാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം.

രാവിലെ ഒന്‍പതേകാലോടെ ആയിരുന്നു സംഭവം. തിരുവല്ല ടൗണിലെ ആള്‍ത്തിരക്കേറിയ സ്ഥലത്തു വച്ചായിരുന്നു ആക്രമണം. അയിരൂര്‍ സ്വദേശിനിയും തിരുവല്ലയില്‍ റേഡിയോളജി വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടി പതിവുപോലെ ക്ലാസിലേയ്ക്ക് പോകുന്നതിനിടെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ അജിന്‍ പെണ്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടു കുപ്പികളിലായി കരുതിയിരുന്ന പെട്രോള്‍ പെണ്‍കുട്ടിയുടെ മേല്‍ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു.

ഓടിക്കൂടിയ നാട്ടുകാര്‍ തീ കെടുത്തുകയും പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റുകയുമായിരുന്നു. സംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

ഇരുവരും പ്ലസ്ടുവിന് ഒന്നിച്ച് പഠിച്ചവരാണെന്നും ഇവര്‍ തമ്മില്‍ സ്‌കൂളില്‍ വച്ച് പ്രണയത്തിലായിരുന്നുവെന്നും പ്രതി പറയുന്നു. അടുത്തിടെയായി മറ്റൊരു കാമുകനുണ്ടെന്ന് പറഞ്ഞ് അവള്‍ തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചത് പ്രകോപിപ്പിച്ചുവെന്നും പ്രതി പോലീസിനോട് പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW