Saturday, July 06, 2019 Last Updated 14 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Mar 2019 10.15 AM

തിരുവല്ലയില്‍ വിവാഹാഭ്യര്‍ത്ഥന തള്ളിയ പെണ്‍കുട്ടിയെ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി

uploads/news/2019/03/293966/crime.jpg

പത്തനംതിട്ട : തിരുവല്ലയില്‍ പ്രണയാഥ്യര്‍ത്ഥന തള്ളിയ പെണ്‍കുട്ടിയെ പതിനെട്ടുകാരന്‍ നടുറോഡില്‍ പെട്രോളൊഴിച്ച് തീകൊളുത്തി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹഭ്യര്‍ത്ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന.
സംഭവത്തില്‍ കടപ്ര കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പോലീസ് അറസ്റ്റു ചെയ്തു. 85 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ തിരുവല്ലയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവല്ലയില്‍ റേഡിയോളജി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി €ാസിലേയ്ക്ക് പോകുന്നതിനിടെ ആയിരുന്നു സംഭവം. രണ്ടു കുപ്പികളിലായി പെട്രോള്‍ കരുതിയ അജിന്‍ പെണ്‍കുട്ടിയ്ക്ക് പിന്നാലെ ബൈക്കിലെത്തുകയും പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി പെട്രോളൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW