Thursday, March 21, 2019 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Mar 2019 08.32 AM

തൊലി കളഞ്ഞ് മുറിച്ചല്ല പൈനാപ്പിള്‍ കഴിക്കേണ്ടത്, അത് അടര്‍ത്തി കഴിക്കണം; വൈറലായി വീഡിയോ

viral video

നല്ല പഴുത്ത പൈനാപ്പിള്‍ കിട്ടിയാല്‍ നമ്മള്‍ എന്ത് ചെയ്യും? . കഷ്ണങ്ങളാക്കി കഴിയ്ക്കും അല്ലെങ്കില്‍ ജ്യൂസടിച്ച് കുടിയ്ക്കും അല്ലേ ?. സംഗതി ശരിയാണ്. എന്നാല്‍ കഴിയ്ക്കാനായി പൈനാപ്പിള്‍ ചെത്തിയെടുക്കുന്നത് കുറച്ച് കഷ്ടപ്പാട് തന്നെയാണ്. എന്നാല്‍ വളരെ സിമ്പിളായി പൈനാപ്പിള്‍ കൈകൊണ്ട് അടര്‍ത്തിയെടുത്ത് കഴിയ്ക്കാമെന്ന് പറഞ്ഞാലോ. ട്വിറ്ററില്‍ ഇത്തരത്തില്‍ പൈനാപ്പിള്‍ കഴിയ്ക്കുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്.

നേര്‍പകുതിയായി മുറിച്ച പൈനാപ്പിളാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. പിന്നീട് ഓരോ അല്ലികളായി അടര്‍ത്തിയെടുക്കുന്നതും കാണാം. വിഡിയോ ട്വിറ്ററില് അപ് ലോഡ് ചെയ്തതിന് പിന്നാലെ 17 ദശലക്ഷത്തോളം ആളുകളാണ് ഇത് കണ്ടുകഴിഞ്ഞത്. വളരെ എളുപ്പത്തില്‍ പൈനാപ്പിള്‍ അടര്‍ത്തിയെടുത്ത് കഴിക്കുന്നതാണ് വിഡിയോയില്‍ കാണാന്‍ കഴിയുന്നത്. കണ്ടവരില്‍ പലരും വിഡിയോ കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ്. ചിലര്‍ ഈ ടെക്നിക് പരീക്ഷിച്ച് നോക്കിയെന്നും സംഭവം വിജയകരമായെന്നും കമന്റ് ചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW