Wednesday, March 20, 2019 Last Updated 2 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Mar 2019 01.15 AM

ദര്‍ശനപുണ്യമേകി ചെട്ടികുളങ്ങര കെട്ടുകാഴ്‌ച

uploads/news/2019/03/293860/2.jpg

മാവേലിക്കര: ഓണാട്ടുകരയുടെ മഹോത്സവമായ ചെട്ടികുളങ്ങര കുംഭഭരണി ദര്‍ശിച്ച്‌ ഭക്‌തലക്ഷങ്ങള്‍ക്കു സായുജ്യം. കുത്തിയോട്ടവും താലപ്പൊലിക്കും പിന്നാലെ കാഴ്‌ചക്കണ്ടത്തില്‍ കെട്ടുകാഴ്‌ചകള്‍ നിരന്നതോടെ ഒരുവര്‍ഷത്തെ കാത്തിരിപ്പിനു വിരാമം.
14 കുത്തിയോട്ടങ്ങളായിരുന്നു ഇത്തവണയുണ്ടായിരുന്നത്‌. രാവിലെ 7.25 ന്‌ ആദ്യ കുത്തിയോട്ടവും ഉച്ചയ്‌ക്ക്‌ 12.30 ന്‌ മുഴുവന്‍ കുത്തിയോട്ടങ്ങളും ക്ഷേത്രത്തിലെത്തി. താലപ്പൊലിയും വാദ്യമേളങ്ങളും അമ്മന്‍കുടങ്ങളും മുത്തുക്കുടകളും ഘോഷയാത്രകള്‍ക്കു മിഴിവേകി. കിന്നരിത്തൊപ്പി ധരിച്ച്‌ വാട്ടിയ വാഴയിലയുടുത്ത്‌ അടയ്‌ക്ക കുത്തിയ കത്തി ഇരുകൈകളിലും ഉയര്‍ത്തിപ്പിടിച്ച്‌ കെട്ടുകാഴ്‌ചകള്‍ക്കു മുന്നിലെത്തി കുത്തിയോട്ടത്തിലെ നാലു പാദം പാടി ചൂരല്‍ മുറിഞ്ഞു. തുടര്‍ന്നു ഘോഷയാത്രയായി ക്ഷേത്രത്തിലെത്തി ചൂരല്‍ ഊരി ദേവിക്ക്‌ സമര്‍പ്പിച്ചതോടെ കുത്തിയോട്ട ചടങ്ങുകള്‍ക്കു സമാപനമായി.
രാത്രി ഏഴരയോടെ കെട്ടുകാഴ്‌ചകള്‍ കാഴ്‌ചക്കണ്ടത്തിലേക്ക്‌ ഇറങ്ങിത്തുടങ്ങി. രാത്രിയുടെ രണ്ടാം യാമത്തില്‍ ഭഗവതി തണ്ടില്‍ എഴുന്നള്ളി വേലകളി ദര്‍ശിച്ചു. തുടര്‍ന്ന്‌ വടക്ക്‌ ഭാഗത്തെ ക്ഷേത്രക്കുളത്തിലെത്തി കുളത്തില്‍ വേലയും കണ്ടു. ഇതിനു ശേഷം കാഴ്‌ചക്കണ്ടത്തിലെത്തി കെട്ടുകാഴ്‌ചകള്‍ക്ക്‌ മുന്നില്‍ അനുഗ്രഹം ചൊരിഞ്ഞ്‌ ക്ഷേത്ര ശ്രീകോവിലിലേക്ക്‌ തിരികെ എഴുന്നള്ളി.
ഭരണി ദിവസമായ ഇന്നലെ ക്ഷേത്രനട അടച്ചില്ല. ദര്‍ശനത്തിനു ഫ്‌ളൈ ഓവര്‍ സൗകര്യവും ഒരുക്കി. കായംകുളം, ചെങ്ങന്നൂര്‍ ഡിവൈ.എസ്‌.പിമാരുടെ നേതൃത്വത്തില്‍ 700 പോലീസുകാരെ സേവനത്തിനു നിയോഗിച്ചിരുന്നു.

Ads by Google
Tuesday 12 Mar 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW