Sunday, March 17, 2019 Last Updated 35 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 10 Mar 2019 03.23 PM

വനിതാ ദിനത്തില്‍ വനിതകള്‍ക്ക് മദ്യ ഉടമ സമ്മാനിച്ചത് ആയിരം വൈന്‍ കുപ്പികള്‍!

1,000 Wine Bottles,  Liquor Store

വാഷിങ്ടണ്‍ : ലോകമെമ്പാടും വനിത ദിനത്തില്‍ നിരവധി ആഘോഷങ്ങള്‍ നടന്നിരുന്നു. ജീവിതത്തില്‍ മുന്നേറിയ നിരവധി വനിതകളെയും നമ്മള്‍ പരിചപ്പെട്ടിരുന്നു. ഇപ്പോഴിതാ വനിത ദിനത്തില്‍ വനിതകള്‍ക്കായി ഒരാള്‍ നല്‍കിയ സമ്മാനത്തിന്റെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. കൊളംബിയ ഹൈറ്റ്‌സിലെ മദ്യവില്‍പന കേന്ദ്രത്തിന്റെ ഉടമയാണ് ഈ കഥാപാത്രം. വനിത ദിനത്തില്‍ ആയിരം വൈന്‍ കുപ്പികളാണ് ജസ്പ്രീത് സിങ് ടണ്ഠന്‍ എന്നയാള്‍ വനിതകള്‍ക്കായി മാറ്റി വെച്ചത്.

വിദ്യാര്‍ഥിനികളുള്‍പ്പെടെ നിരവധി വനിതകളെത്തി ജസ്പ്രീതിന്റെ വനിതാദിന സമ്മാനം സ്വീകരിച്ച് സന്തോഷത്തോടെ മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. വനിത ദിനത്തില്‍ ഇത്തരത്തില്‍ ഒരു സമ്മാനം താന്‍ ഒരുക്കിയെന്ന് ഇദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഏവരെയും അറിയിച്ചത്. തന്റെ ഈ സന്ദേശം എല്ലാവരിലേക്കും എത്താന്‍ പോസ്റ്റ് ഷെയര്‍ ചെയ്യാനും ജസ്പ്രീത് ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ് വൈറലായതോടെ ജസ്പ്രീതിന് ഫോണ്‍വിളിയുടെ ബഹളമായിരുന്നു. ഈ പോസ്റ്റ് സത്യമാണോയെന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്.

പഞ്ചാബില്‍ നിന്ന് അമേരിക്കയിലെത്തിയ അന്‍പതുകാരനായ ജസ്പ്രീത് രണ്ട് കുട്ടികളുടെ പിതാവാണ്. വ്യാഴാഴ്ച രാത്രി പത്തൊമ്പതുകാരിയായ മകളോട് സംസാരിക്കുമ്പോള്‍ ജസ്പ്രീത് വൈന്‍ സമ്മാനത്തെ കുറിച്ച് പറഞ്ഞു. നിനക്കും നിന്നെപ്പോലെയുള്ള സുന്ദരികള്‍ക്കുമായി ഞാനിത് സമര്‍പ്പിക്കുന്നുവെന്ന് ജസ്പ്രീത് മകളോട് പറഞ്ഞു. തന്റെ മൂത്ത നാല് സഹോദരികളേയും അമ്മയേയും പ്രത്യേകം ഓര്‍മിക്കുന്നതായി ജസ്പ്രീത് പറഞ്ഞു. തന്നെ പൊന്നുപോലെ നോക്കിയത് അമ്മയും സഹോദരിമാരും ആണെന്ന് ജസ്പ്രീത് ഓര്‍മിച്ചു. തന്റെ ജീവിതത്തില്‍ നന്മകള്‍ നിറച്ച എല്ലാ വനിതകള്‍ക്കും ജസ്പ്രീത് നന്ദി പറയുകയും ചെയ്തു.

വെള്ളിയാഴ്ച വൈന്‍ വാങ്ങാനെത്തിയ സ്ത്രീകളുടെ നീണ്ട നിരയായിരുന്നു ജസ്പ്രീതിന്റെ കടയില്‍. സൗജന്യമായി മദ്യം നല്‍കാന്‍ നിയമം അനുവദിക്കാത്തതു കൊണ്ടാണ് കുപ്പിക്ക് ഒരു സെന്റ് വില ഈടാക്കിയാണ് ജസ്പ്രീത് എല്ലാവര്‍ക്കും നല്‍കിയത്. സ്‌നേഹത്തിന്റെ പ്രതീകമായാണിത് ചെയ്യുന്നതെന്നും വരും കൊല്ലങ്ങളിലും ഇത് തുടരാനാഗ്രഹിക്കുന്നതായും ജസ്പ്രീത് കൂട്ടിച്ചേര്‍ത്തു.

Ads by Google
Sunday 10 Mar 2019 03.23 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW