Tuesday, July 09, 2019 Last Updated 46 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 09 Mar 2019 04.57 PM

മുഖ കാന്തിയ്ക്ക് ഫ്രൂട്ട് ഫേസ്പാക്കുകള്‍...

''ബ്യൂട്ടി പാര്‍ലറുകളില്‍ പോകാതെ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില ഫ്രൂട്ട് ഫേസ്പാക്കുകളിതാ...''
uploads/news/2019/03/293321/beautyfacepack.jpg

മുഖക്കുരു, കറുത്ത പാടുകള്‍, വരണ്ട ചര്‍മ്മം എന്നിങ്ങനെ ചര്‍മ്മ പ്രശ്നങ്ങളില്ലാത്ത പെണ്‍കുട്ടികളുണ്ടാവില്ല.

ഫേസ്പാക്കുകളുടെ പരസ്യത്തില്‍ കാണുന്ന സുന്ദരിയുടെ ചര്‍മ്മകാന്തി സ്വന്തമാക്കാന്‍ ഫേസ്പാക്കുകളും ക്രീമുകളും മാറി മാറി പരീക്ഷിച്ച് മടുത്തോ? ഇനി വീട്ടില്‍ തന്നെ ഫേസ്പാക്കുകള്‍ തയാറാക്കാം.

തിളങ്ങുന്ന ചര്‍മ്മകാന്തിക്കായി പഴങ്ങള്‍ കൊണ്ടുള്ള ഫേസ്പാക്കുകളുപയോഗിക്കാം.

1. മുട്ട മാമ്പഴ ഫേസ് പാക്ക്


ആദ്യം ഒരു മാമ്പഴം പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ശേഷം അതിലേക്ക് ഒരു മുട്ടയുടെ വെള്ള ചേര്‍ക്കുക. നല്ല പോലെ മിശ്രിതമാക്കിയെടുത്ത ശേഷം 15 മിനിറ്റ് മുഖത്തിടുക. ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക.

2. റോസ് വാട്ടര്‍ മാമ്പഴ ഫേസ് പാക്ക്


ഒരു മാമ്പഴം, രണ്ട് ടീസ്പൂണ്‍ റോസ് വാട്ടര്‍, രണ്ട് ടീസ്പൂണ്‍ തൈര് എന്നിവയാണ് ഈ പാക്കിന് വേണ്ടവ. ആദ്യം ഒരു മാമ്പഴം നല്ല പോലെ പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ശേഷം രണ്ട് ടീസ്പൂണ്‍ റോസ് വാട്ടര്‍, രണ്ട് ടീസ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. 10 മിനിറ്റ് മാറ്റി വയ്ക്കുക. ശേഷം മുഖത്ത് പുരട്ടുക. 10 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയാം.

3. ഓറഞ്ച് ഫേസ് പാക്ക്


വരണ്ട ചര്‍മ്മം അകറ്റാന്‍ ഏറ്റവും നല്ലതാണ് ഓറഞ്ച് ഫേസ് പാക്ക്. ഓറഞ്ചിന്റെ തൊലിയാണ് ഫേസ് പാക്കിനായി പ്രധാനമായി ഉപയോഗിക്കുന്നത്. ഓറഞ്ചിന്റെ തൊലി നല്ല പോലെ ഉണക്കുക. ശേഷം മിക്‌സിയിലിട്ട് പൗഡറാക്കിയെടുക്കുക. പൗഡറിലേക്ക് ഒരു സ്പൂണ്‍ തേനും തൈരും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ശേഷം 15 മിനിറ്റ് മാറ്റി വയ്ക്കുക. ഈ പാക്ക് 15 മിനിറ്റെങ്കിലും മുഖത്തിട്ട് മസാജ് ചെയ്യുക. അരമണിക്കൂര്‍ മുഖത്തിട്ട് ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിലോ ചൂടുവെള്ളത്തിലോ കഴുകാം.

4. കിവി ഫേസ്പാക്ക്


കിവി പഴത്തിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും വിറ്റാമിന്‍ ഇയും ചര്‍മ്മത്തിന് ഉണര്‍വ് നല്‍കുന്നു. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ബ്ലീച്ചിന്റെ ഗുണവും നല്‍കുന്നു. നല്ലതു പോലെ പഴുത്ത കിവി പഴം നന്നായി ഉടച്ച് അതിലേക്ക് തൈര് ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. മുഖത്തെ എല്ലാം മേക്കപ്പും കഴുകിക്കളഞ്ഞ് ഇത് മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കാം. 30 മിനിറ്റിനു ശേഷം കഴുകിക്കളയാം. മുഖം തിളങ്ങാന്‍ ഇത്രയും നല്ലൊരു ഫേസ് പാക്ക് വേറെ ഇല്ലെന്നു തന്നെ പറയാം.

5. പപ്പായ ഫേസ് പാക്ക്


വരണ്ട ചര്‍മ്മം അകറ്റാനും മുഖം തിളക്കമുള്ളതാക്കാനും പപ്പായ ഫേസ് പാക്ക് സഹായിക്കും. പഴുത്ത പപ്പായ ചെറിയ കഷണങ്ങളായി അരിഞ്ഞശേഷം മിക്‌സിയിലിട്ട് പേസ്റ്റ് രൂപത്തില്‍ അടിച്ചെടുക്കുക. അതിലേക്ക് ഒരു സ്പൂണ്‍ തേനും നാരങ്ങ നീരും ചേര്‍ക്കുക. ഈ പാക്ക് 15 മിനിറ്റ് മുഖത്തിടുക. ഉണങ്ങിയ ശേഷം ചൂടുവെള്ളത്തില്‍ കഴുകാം.

6. മുള്‍ട്ടാണി മിട്ടി മാമ്പഴ ഫേസ് പാക്ക്


സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ഏറ്റവും നല്ല പഴങ്ങളിലൊന്നാണ് മാമ്പഴം. ആന്റിഓക്‌സിഡന്റ് ധാരാളം അടങ്ങിയ മാമ്പഴം മുഖത്തെ ചുളിവുകള്‍, കണ്ണിന് ചുറ്റുമുള്ള കറുപ്പ്, മുഖക്കുരു എന്നിവ അകറ്റാന്‍ സഹായിക്കും.ഒരു പഴുത്ത മാമ്പഴം, രണ്ട് ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടി, രണ്ട് ടീസ്പൂണ്‍ തൈര്, രണ്ട് ടീസ്പൂണ്‍ പനിനീര്‍ എന്നിവയാണ് ആവശ്യമായ സാധനങ്ങള്‍. മാമ്പഴം കഷണങ്ങളായി മുറിച്ച് ഉടച്ച് കുഴമ്പ് പരുവത്തിലാക്കി അതിലേക്ക് മുള്‍ട്ടാണി മിട്ടിയും പനിനീരും, ഒപ്പം തൈരും ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15-20 മിനിറ്റ് വച്ചതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

7. ആപ്പിള്‍ ഫേസ് പാക്ക്


മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകള്‍ എന്നിവ അകറ്റാന്‍ വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് അനുയോജ്യവുമായ ഫേസ് പാക്കാണ് ആപ്പിള്‍ ഫേസ് പാക്ക്. ആദ്യം ഒന്നോ രണ്ടോ ആപ്പിള്‍ ഗ്രേറ്റ് ചെയ്യുക. ശേഷം പേസ്റ്റ് രൂപത്തില്‍ അടിച്ചെടുക്കുക. അതിലേക്ക് ഒരു സ്പൂണ്‍ റോസ് വാട്ടര്‍, ഒലീവ് ഓയില്‍, നാരങ്ങ നീര് എന്നിവ ചേര്‍ത്ത് മുഖത്തിടുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ആഴ്ചയില്‍ മൂന്ന് തവണ ഈ പാക്ക് ഉപയോഗിക്കാം.

അനഘ

Ads by Google
Saturday 09 Mar 2019 04.57 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW