Monday, March 25, 2019 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 08 Mar 2019 10.17 AM

'മാല്‍ഗുഡി'യിലേക്ക് വണ്ടി കയറാം... ആര്‍.കെ.നാരായണ്‍ കഥകളിലെ മാല്‍ഗുഡി റെയില്‍വേ സ്റ്റേഷന്‍ ഇനി സാങ്കല്‍പികമല്ല

Malgudi railway station

തൊണ്ണൂറുകളില്‍ വായിച്ചു വളര്‍ന്ന തലമുറകളുടെ സ്വപ്‌നഭൂമിയായിരുന്നു പ്രശസ്ത എഴുത്തുകാരന്‍ ആര്‍. കെ. നാരായണിന്റെ 'മാല്‍ഗുഡി ഡേയ്‌സി'ലെ മാല്‍ഗുഡി എന്ന സാങ്കല്‍പിക ഗ്രാമം. ആര്‍. കെ. നാരായണ്‍ കഥകളിലുടനീളം മാല്‍ഗുഡിയും ഒരു കഥാപാത്രമായിരുന്നു. പ്രധാന കഥാപാത്രങ്ങളായ സ്വാമിനാഥനും കൂട്ടുകാര്‍ക്കുമൊപ്പം മാല്‍ഗുഡിയും അവിടുത്തെ റെയില്‍വെ സ്റ്റേഷനുമെല്ലാം വായനക്കാരുടെ മനസ്സില്‍ ഇടം നേടി. മാല്‍ഗുഡി കഥകളെ അടിസ്ഥാനമാക്കി പിന്നീട് ടിവി സീരിയലുകളും സിനിമകളുമെല്ലാമുണ്ടായി. കണ്ടും കേട്ടുമറിഞ്ഞ മാല്‍ഗുഡിയിലെ ആ റെയില്‍വെ സ്‌റ്റേഷന്‍ യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വെ.

Malgudi railway station

കര്‍ണാടകയിലെ ഹൊസനഗര്‍ താലൂക്കിലെ അരസാലു റെയില്‍വെ സ്റ്റേഷന്‍ ഇനി മുതല്‍ മാല്‍ഗുഡി റെയില്‍വെ സ്റ്റേഷന്‍ എന്നറിയപ്പെടും. കന്നട സംവിധായകനായ ശങ്കര്‍ നാഗിനോടുള്ള ആദരസൂചകമായിട്ടാണ് റെയില്‍വെയുടെ ഈ പുതിയ തീരുമാനം. ശങ്കറിന്റെ 'മാല്‍ഗുഡി ഡേയ്‌സ്' എന്ന ടി വി സീരിയലിന് പശ്ചാത്തലമായ ഇടമായിരുന്നു അരസാലു റെയില്‍വെ സ്റ്റേഷന്‍. സ്റ്റേഷന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1.3 കോടി രൂപയാണ് റെയില്‍വെ നീക്കി വെച്ചിരിക്കുന്നത്.

2011 ല്‍ യശ്വന്ത്പൂര്‍- മൈസൂര്‍ എക്‌സ്പ്രസ്സിന്റെ പേര് മാല്‍ഗുഡി എക്‌സ്പ്രസ്സ് എന്നാക്കി മാറ്റിയിരുന്നു.

Ads by Google
Friday 08 Mar 2019 10.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW