Wednesday, July 10, 2019 Last Updated 2 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Mar 2019 09.15 AM

കശ്മീര്‍ ഇല്ലാതെ പാകിസ്താന്‍ പൂര്‍ണ്ണമാകില്ലെന്ന് മസൂദ് അസര്‍ ; പുല്‍വാമാ ആക്രമണം നടത്തിയത് ജെയ്‌ഷെ അല്ലെന്ന പാക് വാദവും പൊളിയുന്നു ; തീവ്രവാദി നേതാവിന്റെ സംസാരത്തിന്റെ ഓഡിയോ ഇന്ത്യ കൈമാറി

uploads/news/2019/03/292259/mazood-azhar.jpg

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പുല്‍വാമാ ആക്രമണത്തിന് തൊട്ടുമുമ്പ് കശ്മീരിനെക്കുറിച്ച് ജെയ്‌ഷെ ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ പ്രകോപന പരമായ പ്രസ്താവന. കശ്മീരില്ലാതെ പാകിസ്താന്‍ പൂര്‍ണ്ണമാകില്ലെന്നും കശ്മീര്‍ മോചിതമാകുന്നതിലൂടെ ഇന്ത്യയിലെ തന്നെ മുസ്‌ളീങ്ങള്‍ക്കും സ്വാതന്ത്ര്യം കിട്ടുമെന്നും മസൂദ് പാകിസ്താനില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുന്നതിന്റെ ഓഡിയോയാണ് കിട്ടിയിരിക്കന്നത്. കശ്മീരിലെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ജെയ്ഷെ തീവ്രവാദികളുടെ പങ്ക് വെളിവാക്കുന്നതാണ് ഓഡിയോ.

തെളിവ് ഇന്ത്യ പാകിസ്താന് കൈമാറി. പൂല്‍വാമ ആക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ ഇ മുഹമ്മദ് അല്ലെന്നും അക്കാര്യത്തില്‍ തെളിവുകള്‍ ഇല്ലെന്നും ഇന്ത്യാ പാക് സംഘര്‍ഷത്തിനിടയില്‍ പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കശ്മീരിനെക്കുറിച്ച് മസൂദ് പൊതുപരിപാടിയില്‍ പറഞ്ഞ കാര്യത്തിന്റെ തെളിവ് ഇന്ത്യ നല്‍കിയത്. കശ്മീരിന് ഉടന്‍ തന്നെ മോചിതമാകും. അതിന് മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ മുസ്‌ളീങ്ങള്‍ക്കും മോചനം ഉണ്ടാകുമെന്ന് മസൂദ് പറയുന്നതിന്റെ ഓഡിയോയാണ് പുറത്തുവന്നത്. ഇതിനൊപ്പം കശ്മീരില്‍ കൊല്ലപ്പെട്ട എല്ലാ തീവ്രവാദികള്‍ക്കും മസൂദ് ആദരവും അര്‍പ്പിക്കുന്നുണ്ട്. ഫെബ്രുവരി 5 ന് നടന്ന പരിപാടിയുടെ ഓഡിയോയാണ് ഇന്ത്യ പാകിസ്താന് കൈമാറിയിരിക്കുന്നത്.

അസര്‍ മരിച്ചതായി നേരത്തേ വാര്‍ത്തകള്‍ പുറത്തു വന്നെങ്കിലും ജീവിച്ചിരിപ്പുണ്ടെന്നു പിന്നീട് പാക് മാധ്യമങ്ങള്‍ തന്നെ അസറിന്റെ കുടുംബത്തെ ഉദ്ധരിച്ച് പിന്നീട് തിരുത്തി. അസറിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ചും സാമൂഹിക മാധ്യമങ്ങളിലെ പ്രചരണങ്ങളെ കുറിച്ചും പാക് സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതു സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു പാക് വാര്‍ത്താവിനിമയ മന്ത്രി ഫവാദ് ചൗധരിയുടെ പ്രതികരണം. അസര്‍ പാകിസ്താനിലുണ്ടെന്നും രോഗം മൂര്‍ച്ഛിച്ച് വീടുവിട്ട് പുറത്തുപോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും കഴിഞ്ഞദിവസം പാക് വിദേശകാര്യമന്ത്രി മഹമൂദ് ഖുറേഷി സി.എന്‍.എന്നിനു നല്‍കിയ അഭിമുഖത്തില്‍ സ്ഥിരീകരിച്ചിരുന്നു. അസര്‍ വൃക്കരോഗബാധിതനാണെന്നും റാവല്‍പിണ്ടിയിലെ െസെനിക ആശുപത്രിയില്‍ ഡയാലിസിസ് ചികിത്സയ്ക്ക് വിധേയനാണെന്നും ഇന്ത്യന്‍ െസെന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഫെബ്രുവരി 14 ന് നടന്ന ചാവേര്‍ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ഭടന്മാര്‍ക്കായിരുന്നു ജീവന്‍ നഷ്ടമായത്. സൈന്യം സഞ്ചരിച്ചിരുന്ന ബസിനടുത്തേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനവുമായി എത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ പാകിസ്താനിലെ തീവ്രവാദി കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം നടത്തുകയും ചെയ്തിരുന്നു. ഇത് പിന്നീട് ഇന്ത്യാ പാക് സംഘര്‍ഷത്തിലേക്ക് നയിക്കുകയും ഒടുവില്‍ പാകിസ്താന്‍ പുല്‍വാമാ ആക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ അല്ലെന്ന പ്രസ്താവനയുമായി രംഗത്ത് വരികയും ചെയ്യുകയായിരുന്നു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആദ്യം തന്നെ ജെയ്‌ഷെ ഇ മുഹമ്മദ് ഏറ്റെടുത്തിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW