Thursday, July 04, 2019 Last Updated 58 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 02 Mar 2019 07.07 AM

വരനില്ലാതെ നവവധുവായി ഒരുങ്ങി അവള്‍, നോവിന്റെ നേര്‍ കാഴ്ചയായി രണ്ട് വട്ടം കാന്‍സര്‍ തളര്‍ത്തിയിട്ടും പൊരുതുന്ന വൈഷ്ണവി

cancer life

കാന്‍സര്‍ രോഗം പിടിപെട്ടാല്‍ എല്ലാം അവസാനിച്ചു എന്ന് കരുതുന്നവരാണ് ഭീരിഭാഗവും. ചിലര്‍ മാത്രം മനോധൈര്യത്തോടെ തിരികെ ജിവിതത്തിലേക്ക് എത്തും. കാന്‍സര്‍ മൂലം വിവാഹ ബന്ധം ഉപേക്ഷിച്ചവരും, പ്രണയം തകര്‍ന്നവരും, നിശ്ചയിച്ച വിവാഹം ഉപേക്ഷിച്ചവരും നമുക്ക് ചുറ്റിനും തന്നെയുണ്ട്. ഇത്തരത്തില്‍ പലരാലും ഒഴിവാക്കപ്പെട്ടവര്‍ക്ക് പ്രചോദനമാണ് വൈഷ്ണവി ഭുവനേന്ദ്രന്‍ എന്ന യുവതി. കാന്‍സര്‍ സമ്മാനിക്കുന്ന വേദനകള്‍ക്കിടയില്‍ വധുവായി ഒരുങ്ങി ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് വൈഷ്ണവി.

രണ്ട് വട്ടം ജീവിതം കാര്‍ന്ന് തിന്നുന്ന മാരക രോഗത്തിന് വൈഷ്ണവി ഇരയായി. കീമോയ്ക്കിടയിലും തന്റെ പ്രിയപ്പെട്ടവനെ വിവാഹം ചെയ്ത് ഒരുമിച്ചൊരു ജീവിതം അവള്‍ സ്വപ്‌നം കണ്ടു. ഇതിനിടെ കീമോയില്‍ മുടി കൊഴിഞ്ഞതും സൗന്ദര്യം നഷ്ടമായതും വൈഷ്ണവിയെ തളര്‍ത്തിയിരുന്നു. സ്തനാര്‍ബുദമായിരുന്നു ആദ്യം വൈഷ്ണവിയെ ആക്രമിച്ചത്. പിന്നീട് അഞ്ച് വര്‍ഷത്തിന് ശേഷം കരളിലും നട്ടെല്ലിലും കാന്‍സര്‍ പിടികൂടി. കീമോയില്‍ മുടികൊഴിഞ്ഞതാണ് തന്നെ ഏറ്റവും വേദനിപ്പിച്ചതെന്ന് വൈഷ്ണവി പറയുന്നു.

ആ സമയത്ത് താന്‍ സ്‌നേഹിക്കാപ്പെടാന്‍ അനുരൂപയല്ലെന്ന തോന്നല്‍ ശക്തമായി. വളരെ സാവധാനത്തിലാണ് വന്നുചേര്‍ന്ന മാറ്റത്തെ അംഗീകരിക്കുന്നത്. മനസ് അവസ്ഥയെ അംഗീകരിച്ചതോടെ ജീവിതം മാറാന്‍ തുടങ്ങി. എന്നെങ്കിലുമൊരിക്കല്‍ വധുവായി ഒരുങ്ങണമെന്ന ആഗ്രഹം അപ്പോഴും കളഞ്ഞിരുന്നില്ല. സ്വന്തം മാറ്റത്തെ അംഗീകരിച്ചതോടെ തലമുടി കൊഴിഞ്ഞുപോയ അവസ്ഥയില്‍ തന്നെ വധുവായി അണിഞ്ഞൊരുങ്ങി ഫോട്ടോഷൂട്ട് എടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ജീവിതത്തില്‍ ആ നിമിഷം വരുന്നത് കാത്തിരിക്കാനുള്ള പ്രചോദനം കൂടിയാണ് ഈ ഫോട്ടോഷൂട്ട് നല്‍കിയതെന്നും.- വൈഷ്ണവി കുറിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW