Saturday, July 06, 2019 Last Updated 9 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Feb 2019 09.36 AM

പുതിയ വാഗണ്‍ആറിന്റെ കാത്തിരിപ്പ് സമയം വര്‍ധിക്കും

waiting period on 2019 maruti wagon r soars to 2 - 3 months

മാരുതി വാഗണ്‍ആറിന്റെ പുതിയ മോഡല്‍ കഴിഞ്ഞ മാസമാണ് പുറത്തിറക്കിയത്. ഇതുവരെ നിരവധി ബുക്കിങ്ങുകള്‍ ഈ മോഡൽ സ്വന്തമാക്കി കഴിഞ്ഞു. അതുകൊണ്ടുതന്നെ ഉപയോക്താക്കള്‍ക്ക് ഈ വാഹനം വീട്ടിലെത്തിക്കാന്‍ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്.

ബുക്കിങ് ഉയര്‍ന്നതോടെ വേരിയന്റുകള്‍ക്കനുസരിച്ച് വെയ്റ്റിങ് പിരീഡും വര്‍ധിച്ചുണ്ടെന്ന് ഡീലര്‍മാര്‍ അറിയിച്ചിരുന്നു. 16,000 ബുക്കിങ്ങുകളാണ് പുറത്തിറക്കി പത്ത് ദിവസം പിന്നിടുന്നതിന് മുമ്പ് തന്നെ പുതിയ വാഗണ്‍ആറിന് ലഭിച്ചത്.

89 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ കെ സീരിസ് എന്‍ജിനും 67 ബിഎച്ച്പി പവറും 90 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.0 ലിറ്റര്‍ എന്‍ജിനുമാണ് വാഹനത്തിന് ഉള്ളത്. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം ഓട്ടോമാറ്റിക് (AGS- ഓട്ടോ ഗിയര്‍ ഷിഫ്റ്റ്) ട്രാന്‍സ്മിഷനും വാഗണ്‍ ആറിലുണ്ട്.

ഡ്രൈവര്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഫ്രണ്ട് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവയാണ് സുരക്ഷക്കായി ഒരുങ്ങുന്നു.

അടിമുടി മാറ്റത്തോടെ എത്തിയ വാഗണ്‍ആറിന് 4.19 ലക്ഷം മുതല്‍ 5.69 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. പഴയ മോഡലിനെക്കാള്‍ 60 എംഎം നീളവും 145 എംഎം വീതിയും 25 എംഎം ഉയരവും പുതിയ മോഡലിന് കൂടുതലുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW