Thursday, June 20, 2019 Last Updated 43 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 24 Feb 2019 09.14 AM

തുടര്‍ച്ചയായ രണ്ടാം ദിവസവും പുകയില്‍ മൂടി കൊച്ചി; ഇരുമ്പനത്ത് പ്രതിഷേധം, റോഡ് ഉപരോധം

uploads/news/2019/02/290240/smoke-1.jpg

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ അഗ്നിബാധയെത്തുടര്‍ന്നുണ്ടായ പുകയില്‍ വലഞ്ഞ് എറണാകുളം നഗരം. വൈറ്റില, തൃപ്പൂണിത്തുറ, ഇരുമ്പനം ഭാഗങ്ങളിലാണ് പുക ശല്യമുണ്ടായത്. പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം തുടരുന്നു. ജില്ലാ കളക്ടര്‍ ബ്രഹ്മപുരം പ്ലാന്റില്‍ പരിശോധന നടത്തി.

രാത്രി വൈകിയും പുകശല്യം രൂക്ഷമായതോടെ പ്രതിഷേധവുമായി പ്രദേശവാസികള്‍ അര്‍ദ്ധരാത്രിയില്‍ റോഡ് ഉപരോധിച്ചു. വീടിനുള്ളില്‍ കിടന്നുറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. റോഡ് ഗതാഗതം തടസ്സപ്പെടുത്തിയതോടെ ചര്‍ച്ചകള്‍ നടത്തിയ ശേഷം മൂന്ന് മണിയോടെ സമരം അവസാനിപ്പിച്ചു.

കഴിഞ്ഞദിവസവും കൂടുതല്‍ പ്രദേശങ്ങളില്‍ പുക ശല്യമുണ്ടായിരുന്നു. ഇവിടങ്ങളില്‍ താമസിക്കുന്ന ആളുകള്‍ ശാരീരിക അസ്വസ്ഥതകള്‍ കാണിച്ചു തുടങ്ങി. ഇന്ന് രാവിലെ 7.30ഓടെ തന്നെ തീയണക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമായി. പലയിടങ്ങളിലും ചെറിയ തോതില്‍ തീ കത്തുന്ന സാഹചര്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് വൈകിട്ടോടെ പുക പൂര്‍ണമായും നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പ്രാഥമിക റിപ്പോര്‍ട്ടും വരും ദിവസങ്ങളില്‍ വിശദമായ റിപ്പോര്‍ട്ടും നല്‍കുമെന്നും സൂചനയുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW