Monday, July 15, 2019 Last Updated 53 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Feb 2019 04.59 PM

പ്രമേഹരോഗികളുടെ പാദപരിചരണം

''പ്രമേഹ രോഗികള്‍ പാദ പരിചരണത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ കാലുകള്‍ മുറിച്ചുമാറ്റേണ്ട അവസ്ഥവരെയുണ്ടാകും...''
uploads/news/2019/02/289332/helthfot200219a.jpg

വീട്ടിലെ ജോലിക്കും ഓഫീസിലെ തിരക്കുകള്‍ക്കുമിടയില്‍ നെട്ടോട്ടമോടുമ്പോള്‍ പാദ പരിചരണം പോയിട്ട് സ്വന്തം സൗന്ദര്യത്തില്‍ പോലും ശ്രദ്ധിക്കാന്‍ കഴിയാത്തവരാണു ഞങ്ങളെന്ന് പറയാന്‍ വരട്ടെ. പ്രത്യേകിച്ചും പ്രമേഹമുളളവര്‍.

പ്രമേഹമുള്ളവര്‍ സ്വന്തം മുഖത്തേക്കാളേറെ ശ്രദ്ധ കൊടുക്കേണ്ടത് പാദങ്ങള്‍ക്കാണ്. നടക്കുമ്പോള്‍ ഉളളംകാലിന് വേദനയുണ്ടാവുകയും, പാദത്തിലേയും കാലിലേയും വേദന പലപ്പോഴും രാത്രിയില്‍ ഉറക്കം നഷ്ടപ്പെടുത്തുകയും ചെയ്യുന്നുണ്ടോ? എങ്കില്‍ തീര്‍ച്ചയായും ഇക്കാര്യങ്ങള്‍ അവഗണിക്കരുത്.

പ്രമേഹം വെറുമൊരു അസുഖം മാത്രമല്ല. പ്രമേഹം ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളേയും ബാധിക്കുന്ന ഒന്നാണ്. പാദങ്ങളിലുണ്ടാകുന്ന മുറിവുകള്‍ വേണ്ടവിധത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ പാദങ്ങള്‍ മുറിച്ചുമാറ്റുന്ന അവസ്ഥവരെ ഉണ്ടായേക്കാം.

രക്തയോട്ടം കുറയുന്നത്, ഞരമ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, അണുബാധ ഇവയൊക്കെയാണ് പ്രമേഹരോഗികളുടെ പാദങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം.

പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഇനി പറയുന്ന ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
1. പാദങ്ങളിലെ വേദന
2. പാദങ്ങളില്‍ ചുവപ്പുനിറമോ മറ്റെന്തെങ്കിലും നിറവ്യത്യാസമോ കാണുക.
3. അസഹ്യമായ ദുര്‍ഗന്ധം.
4. പാദങ്ങളില്‍ ചൂടോ തണുപ്പോ അനുഭവപ്പെടുക.

ഇത്തരം ലക്ഷണങ്ങള്‍ പ്രമേഹ രോഗികള്‍ അവഗണിക്കരുത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


1. വീടിനകത്തും പുറത്തും പാദരക്ഷകള്‍ ഉപയോഗിക്കുക.

2. ശരിയായ അളവിലുള്ള പാദരക്ഷകള്‍ ഉപയോഗിക്കുക. അമിതമായി ഇറുകിയതോ തീരെ അയഞ്ഞതോ ആയ പാദരക്ഷകള്‍ ഉപയോഗിക്കരുത്. കാരണം പാദങ്ങളില്‍ ഉരഞ്ഞുപൊട്ടിയോ മറ്റോ ഉണ്ടാകുന്ന മുറിവുകള്‍ ഒഴിവാക്കാനാണിത്. പാദരക്ഷകള്‍ വൈകുന്നേരങ്ങളില്‍ വാങ്ങുന്നതാണ് ഉത്തമം.

3. കഴുകി വൃത്തിയാക്കിയ കോട്ടണ്‍ സോക്സുകള്‍ ഉപയോഗിക്കുക. ഇറുകിയ സോക്സ് ഉപയോഗിക്കരുത്.

uploads/news/2019/02/289332/helthfot200219b.jpg

4. പാദങ്ങള്‍ കഴുകി വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കുക. വിരലിനിടയിലെ നനവ് പൂര്‍ണ്ണമായും തുടച്ച് വൃത്തിയാക്കേണ്ടതാണ്. കഴുകിയുണക്കിയ പാദങ്ങളില്‍ ലോഷനോ ക്രീമോ പുരട്ടാം.

6. നഖം മുറിക്കുമ്പോള്‍ മുറിവുണ്ടാകാതെ ശ്രദ്ധിക്കുക. ഇരുവശത്തും വളര്‍ന്നുനില്‍ക്കുന്ന നഖത്തിന്റെ ഭാഗം പൂര്‍ണ്ണമായും മുറിച്ചുനീക്കണം.

7. എല്ലാ പ്രമേഹ രോഗികളും ദിവസത്തില്‍ ഒരിക്കലെങ്കിലും പാദത്തില്‍ മുറിവോ പഴുപ്പോ നിറവ്യത്യാസമോ നീരോ എന്തെങ്കിലുമുണ്ടോ എന്ന് പരിശോധിക്കണം.

8. പാദങ്ങളില്‍ ചൂടുപിടിക്കല്‍, തിരുമ്മല്‍ ഇവ ഒഴിവാക്കാം. ഇളം ചൂടുവെള്ളത്തില്‍ വേണം പാദങ്ങള്‍ കഴുകി വൃത്തിയാക്കാന്‍.

9. പാദങ്ങളില്‍ വ്രണങ്ങളോ മറ്റോ ഉണ്ടായാല്‍ ഡോക്ടറെ കാണിക്കേണ്ടതാണ്.

10. മുറിവുകള്‍ വൃത്തിയായി സൂക്ഷിക്കുക. മുറിവ് പൊടിപടലങ്ങളും അഴുക്കും കയറാതെയും സംരക്ഷിക്കേണ്ടതുണ്ട്.

11. മറ്റുള്ളവരുടെ ചെരിപ്പുകള്‍ ഉപയോഗിക്കുകരുത്. ഉപയോഗിച്ചാല്‍ അലര്‍ജി രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്.

12. മഞ്ഞളോ ആര്യവേപ്പിന്റെ ഇലയോ ഇട്ട് തിളപ്പിച്ചാറിയ വെള്ളത്തില്‍ പാദങ്ങള്‍ കഴുകാം. ഇത് നഖങ്ങളുടെ സംരക്ഷണത്തിനും ഗുണംചെയ്യും.

13. പ്രമേഹ രോഗികള്‍ കാല് പിണച്ചുവച്ചും കാലിന്മേല്‍ മറ്റൊരു കാല് കയറ്റിവച്ചും ഇരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. രക്ത ധമനികള്‍ക്ക് സമ്മര്‍ദ്ദമുണ്ടായി രക്തയോട്ടം കുറയാനിത് കാരണമാകും.

14. കാലുകളില്‍ പൊള്ളലേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

15. നടക്കുമ്പോള്‍ കാല്‍വെള്ളകളിലുണ്ടാകുന്ന വേദന രക്തക്കുഴലുകള്‍ അടഞ്ഞിരിക്കുന്നതിന്റെ പ്രധാന ലക്ഷണമാണ്. വിരലുകളില്‍ കറുപ്പുനിറം, വ്രണങ്ങളുടെ നിറവ്യത്യാസം, ഉണങ്ങാത്ത വ്രണങ്ങള്‍ ഇവ രക്തയോട്ടക്കുറവിന്റെ ലക്ഷണമാണ്. ദിവസേനെയുള്ള പാദ പരിചരണത്തിലൂടെ ഇത് തിരിച്ചറിയാനാവും.

16. നാഡികളുടെ പ്രവര്‍ത്തനക്കുറവിനെ തുടര്‍ന്നുള്ള മരവിപ്പുമൂലം വേദന, ചൂട്, തണുപ്പ് ഇവയൊന്നും രോഗിക്ക് തിരിച്ചറിയാനാവില്ല. അതുപോലെ വരള്‍ച്ചയും വിള്ളലുകളും മറ്റുമുണ്ടെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്.

ഷെറിങ് പവിത്രന്‍

Ads by Google
Ads by Google
Loading...
TRENDING NOW