Sunday, June 23, 2019 Last Updated 2 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Feb 2019 11.35 AM

സ്ത്രീ ഒരു സംഭവം തന്നെയാണ്, അവള്‍ ഇല്ലെങ്കില്‍ കാണാമായിരുന്നു, അടുക്കളയില്‍ നിനക്ക് എന്ത് മല മറിക്കുന്ന പണിയാണ് എന്നു ചോദിക്കുന്ന പുരുഷന്മാര്‍ അറിയണം; വൈറല്‍ കുറിപ്പ്

 face book post

ഒരു സ്ത്രീയുടെ ഒരു ദിവസത്തെ ജോലി സംബന്ധിച്ച് നോക്കുമ്പോള്‍ മല മറിക്കുന്നത് പോലും വലിയ പണിയല്ല. സ്ത്രീയുടെ ജോലിയെയും വിശ്രമമില്ലാത്ത ജീവിതത്തെയും കുറിച്ചുള്ള ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അടുക്കളയില്‍ നിനക്ക് എന്ത് മല മറിക്കുന്ന പണിയാണ് എന്നു ചോദിക്കുന്ന പുരുഷന്മാര്‍ അറിയണം. മല മറിക്കുന്നതൊക്കെ അത്ര വലിയ കാര്യമൊന്നുമല്ല. സ്ത്രീ ഒരു സംഭവം തന്നെയാണ്. അവള്‍ ഇല്ലെങ്കില്‍ കാണാമായിരുന്നു.- ഷിനു ശ്യാമളന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

ഒരു സ്ത്രീ തലേ ദിവസമേ ആലോചിച്ചു വെല്‍ പ്ലാന്‍ ചെയ്താണ് പിറ്റേ ദിവസം അടുക്കളയിലെ കാര്യം മുതല്‍ ആ വീട്ടിലെ ഓരോ കാര്യങ്ങളും നടത്തുന്നത്.

അടുക്കളയില്‍ നിനക്ക് എന്ത് മല മറിക്കുന്ന പണിയാണ് എന്നു ചോദിക്കുന്ന പുരുഷന്മാര്‍ അറിയണം. മല മറിക്കുന്നതൊക്കെ അത്ര വലിയ കാര്യമൊന്നുമല്ല.

നാളെ രാവിലെ ദോശ കഴിക്കണമെങ്കില്‍ അരിയും ഉഴുന്നും തലേ ദിവസം രാവിലെയോ ഉച്ചയ്‌ക്കോ വെള്ളത്തിലിട്ട് കുതിര്‍ന്ന് അത് തലേ ദിവസം സന്ധ്യയ്ക്ക് അരച്ചു മാവ് എടുത്തു വെക്കണം. അല്ലെങ്കില്‍ രാവിലെ ദോശയോ ഇടലിയോ കഴിക്കാന്‍ സാധിക്കില്ല. അപ്പത്തിന്റെ കാര്യവും നേരത്തെ പ്ലാന്‍ ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ രാവിലെ എന്നും നിങ്ങള്‍ വല്ല ചപ്പാത്തിയോ, ഗോതമ്പ് ദോശയോ കഴിക്കേണ്ടി വന്നേനെ. സ്മരണ വേണം. സ്മരണ..????

തലേ ദിവസമേ അവള്‍ പ്രഭാതഭക്ഷണം, ഊണ് ഇവയ്ക്ക് വേണ്ട കറികളോക്കെ പകുതി ഉണ്ടാക്കുകയോ അല്ലെങ്കില്‍ പ്ലാന്‍ ചെയ്യുകയോ ചെയ്യും.

രാവിലെ അടുക്കളയിലെ ഒരു ദിവസത്തെ 'മെനു' ഉണ്ടാക്കിയ ശേഷവുമുണ്ട് അവള്‍ക്ക് മറ്റ് കുറെ ജോലികള്‍.

കുട്ടികളെ കുളിപ്പിക്കണം, അവരുടെ മുടി കെട്ടണം, ഷൂ ഇടീക്കണം, ടിഫിന്‍ റെഡിയാക്കി ബാഗില്‍ വെക്കണം, ഭര്‍ത്താവിന് ടിഫിന്‍ തുടങ്ങിയ കലാപരിപാടികള്‍ കഴിഞ്ഞതിന് ശേഷം അവള്‍ക്ക് കുളിച്ചു തയ്യാറാകണം. തയ്യാറായി സമയമുണ്ടേല്‍ വല്ലതും പ്രഭാതഭക്ഷണം എന്ന പേരില്‍ കഴിച്ചാലായി.

ജോലിയ്ക്ക് പോകേണ്ട സ്ത്രീകള്‍ സാരി ഉടുക്കേണ്ടത് നിര്‍ബന്ധമാണെങ്കില്‍ അതും കൂടി ഉടുത്തു ഓട്ടമാണ്. എങ്ങോട്ടാണെന്നോ.. ബസ്സിന്റെ പുറകെ.. കയ്യിലൊരു ഹാന്‍ഡ് ബാഗും തൂക്കി സ്ത്രീകള്‍ രാവിലെ വഴിയിലൂടെ ഓടുമ്പോള്‍ നിങ്ങളും ഓര്‍ക്കണം. രാവിലെ വീട്ടില്‍ ഒരു യുദ്ധം കഴിഞ്ഞു അവര്‍ ഓടുകയാണെന്ന്. ബസില്‍ തൂങ്ങി നിന്ന് ജോലിക്ക് എത്തുമ്പോള്‍ ഒരു കിടക്ക കിട്ടിയിരുന്നെങ്കില്‍ എന്നവള്‍ ആശിക്കും. പക്ഷെ വ്യാമോഹമാണ്. അവിടെയും ഒരുപാട് പണി ഉണ്ട്.

ജോലി കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ ഒന്ന് ഉറങ്ങാം എന്നു വിചാരിക്കുമ്പോള്‍ മക്കള്‍ക്ക് നാലു മണിക്ക് പലഹാരം ഉണ്ടാക്കി കൊടുക്കണം. മീന്‍ വാങ്ങിയത് വെട്ടാനുണ്ട്. കുട്ടികളെ കുളിപ്പിക്കണം. രാവിലെ കഴുകാതെ പോയ പാത്രങ്ങളൊക്കെ അവളെ നോക്കി ചിരിക്കുന്നുണ്ട്. അവ കഴുകണം.

ഇതൊക്കെ കഴിഞ്ഞു കുളിച്ചു വരുമ്പോള്‍ അത്താഴം കഴിച്ചു കിടക്കുന്നതെ അവള്‍ക്ക് ഓര്‍മ്മയുണ്ടാകു. ഒരു സെക്കന്‍ഡ് കൊണ്ട് ഉറങ്ങി പോകും. ആ മാതിരി ഓട്ടമല്ലേ ഓടുന്നത്. ഈ ഓട്ടമൊക്കെ ഒളിംപിക്‌സില്‍ ഓടിയിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് എത്ര മെഡലുകള്‍ കിട്ടുമായിരുന്നു????.

ഓടുന്ന ഒരു മെഷിയന്‍ പോലെയാണ് അവള്‍??.കുട്ടികളുടെ യൂണിഫോം കഴുകി, തേച്ചു തലേ ദിവസമേ വെക്കണം. ഭര്‍ത്താവ് വെണമെങ്കില്‍ സ്വയം തേക്കട്ടെ. എല്ലാവരുടെയും കാര്യങ്ങള്‍ മുഴുവന്‍ ചെയ്യാന്‍ നിങ്ങള്‍ യന്ത്രമൊന്നുമല്ല. യന്ത്രമാകേണ്ട ആവശ്യവുമില്ല. വാ തുറന്ന് പറയുക. കുട്ടികളും ഒരു പ്രായമാവുമ്പോള്‍ അവരുടെ കാര്യങ്ങള്‍ അവര്‍ തന്നെ ചെയ്യുവാന്‍ പഠിപ്പിക്കുക. ആണ്കുട്ടിയായാലും പെണ്കുട്ടിയായാലും സ്വയം പ്രാപ്തരാക്കുക. ആണ്കുട്ടികളെയും അടുക്കളയില്‍ കയറ്റുക. നാളെ അത് ഭാവി മരുമകള്‍ക്ക് ഉപകാരമാകും??.

ഇത് കൂടാതെ ആട്, കോഴി, പശു വീട്ടിലുള്ള സ്ത്രീകളുടെ കാര്യം പറയുകയെ വേണ്ട. വീട്ടു ജോലി കഴിഞ്ഞിട്ട് ഒന്നിനും നേരം ഉണ്ടാകില്ല.

മാസമുറയോട് അനുബന്ധിച്ചു കടുത്ത വയറുവേദന, നടുവേദന, തലവേദന അനുഭവിക്കുന്ന സ്ത്രീകള്‍ ഇതൊക്കെ അവഗണിച്ചു അടുക്കളയില്‍ കയറും. വേറെ വഴിയില്ല. ഭര്‍ത്താവ്..മക്കള്‍..കുടുംബം..കാര്യം ഇതൊക്കെയാണെങ്കിലും സ്വന്തം ശാരീരിക അസ്വസ്ഥതകള്‍ വീട്ടില്‍ ഉള്ളവരോട് പോലും പറയാതെ പണിയെടുക്കുന്ന സ്ത്രീകളുണ്ട്. ഭര്‍ത്താവിനോടെങ്കിലും തുറന്ന് പറയുക. നിങ്ങള്‍ ഒരു യന്ത്രമല്ല. അതിരാവിലെ കീ കൊടുത്തു രാത്രി വരെ പ്രവര്‍ത്തിക്കേണ്ട ആവശ്യമില്ല.

മതിയായ വിശ്രമം നിങ്ങള്‍ക്കും ആവശ്യമാണ്. ശരീരം ശ്രേദ്ധിക്കുക. അസുഖങ്ങള്‍ ഉണ്ടെങ്കില്‍ ആശുപത്രിയില്‍ പോയി കാണിക്കണം. 'പണി കഴിഞ്ഞിട്ട് നേരമില്ല' എന്നു പറഞ്ഞു അസുഖങ്ങളെ കൂടെ കൂട്ടരുത്.

സ്ത്രീയുടെ കൂടെ അവളെ സഹായിക്കുന്ന പുരുഷന്മാര്‍ ഈ കാലത്ത് അവള്‍ക്കൊരു ആശ്വാസമാണ്. അടുക്കള സ്ത്രീയുടെ മാത്രമല്ല, തനിക്കും അവളെ സഹായിക്കാം എന്ന മനസ്സുള്ള പുരുഷമന്മാര്‍ അവള്‍ക്കൊരു അനുഗ്രഹമാണ്.

സ്ത്രീ ഒരു സംഭവം തന്നെയാണ്. അവള്‍ ഇല്ലെങ്കില്‍ കാണാമായിരുന്നു.??

ഡോ. ഷിനു ശ്യാമളന്‍

Ads by Google
Wednesday 20 Feb 2019 11.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW