Friday, July 19, 2019 Last Updated 17 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 18 Feb 2019 12.07 PM

പ്ലസ് സൈസില്‍ സ് റ്റൈലിഷാകാം

''വണ്ണമുള്ളവര്‍ക്കും സൂപ്പര്‍ സൈസ് വസ്ത്രങ്ങളണിഞ്ഞ് ട്രെന്‍ഡിയാകാം. ''
uploads/news/2019/02/288854/trend180219a.jpg

ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ ഇഷ്ടപ്പെട്ട വസ്ത്രം കിട്ടി. പക്ഷേ പാകമാവില്ലെന്നായാലോ? പിന്നെ ഡയറ്റിംഗായി, വ്യായാമമായി. എന്നാല്‍ ഇനി വണ്ണമുള്ളവര്‍ക്കും ഇണങ്ങുന്ന വസ്ത്രങ്ങളണിഞ്ഞ് സുന്ദരിയാവാം.

അമിത വണ്ണത്തെ ഒളിപ്പിക്കുകയും ഭംഗിയുള്ള ആകാരവടിവുകള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന സൂപ്പര്‍ സൈസ്് വസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്തെ പുതിയ ട്രെന്‍ഡായിരിക്കുകയാണ്. അതുകൊണ്ട് വണ്ണം കൂടുതലാണെന്ന് കരുതി മനസ്സ് മടുപ്പിക്കേണ്ട, ശരിയായ സൂപ്പര്‍ സൈസ് വസ്ത്രങ്ങളണിഞ്ഞ് സുന്ദരിയാകാം.

ശരിയായ വസ്ത്രങ്ങള്‍


വണ്ണമുള്ള സ്ത്രീകള്‍ അവര്‍ക്ക് യോജിച്ച വസ്ത്രങ്ങള്‍ മനസിലാക്കി അതിനനുസരിള്ളവ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. വസ്ത്രങ്ങളുടെ മെറ്റീരിയലിലും ശ്രദ്ധ വേണം. നാച്ചുറല്‍ ഫാബ്രിക്, സില്‍വര്‍, സോഫ്റ്റ് കോട്ടന്‍, ലിനന്‍, നൈലോണ്‍, ലൈക്ര എന്നീ മെറ്റീരിയലുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

സൂപ്പര്‍സൈസ് വസ്ത്രങ്ങള്‍


അമിതവണ്ണം തോന്നിക്കാത്ത രീതിയിലുള്ള സൂപ്പര്‍സൈസ് വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുക. ഒഴുക്കനും ലൈനുകളോട് കൂടിയതുമായ വസ്ത്രങ്ങള്‍ വണ്ണക്കുറവ് തോന്നിക്കും. ഇറക്കമില്ലാത്ത ഒഴുകി കിടക്കുന്ന വസ്ത്രങ്ങളും നന്നായിരിക്കും.

ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍


ലെഗിങ്‌സ് ഇടുമ്പോള്‍ അല്ലെങ്കില്‍ ജീന്‍സ് ധരിയ്ക്കുമ്പോള്‍ ഇറക്കം കൂടിയ ടോപ്പുകള്‍ ഒഴിവാക്കുക. ഇത് അമിതവണ്ണം തോന്നിക്കുന്നതില്‍ നിന്ന് രക്ഷിക്കും.

കഴുത്തിറങ്ങിയ വസ്ത്രം


കഴുത്തിറങ്ങിയ വസ്ത്രം ധരിയ്ക്കുക. ഇത് വണ്ണം കുറവ് തോന്നിക്കാന്‍ സഹായിക്കും. കാരണം കഴുത്തിറങ്ങിയ വസ്ത്രം ശരീര നീളം കൂടുതല്‍ തോന്നാന്‍ കാരണമാകും.

ഡിസൈനുകള്‍ വേണ്ട


വളരെ വലിയ ഡിസൈനുകളോടും പാറ്റേണുകളോടും കൂടിയ വസ്ത്രങ്ങള്‍ ഒഴിവാക്കുക. മാത്രമല്ല കടുത്ത നിറങ്ങളും കഴിവതും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
uploads/news/2019/02/288854/trend180219.jpg

ഫ്‌ളോറല്‍ പ്രിന്റുകള്‍


വണ്ണമുള്ളവര്‍ക്ക് ഫ്ളോറല്‍ പ്രിന്റുകളുള്ള വസ്ത്രങ്ങള്‍ ധരിക്കാം. മാത്രമല്ല ഹിപ്സൈസ് മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കാം. പ്ലെയിന്‍ നിറത്തിലുള്ള ഫ്ളോറല്‍ പ്രിന്റുകളാണ് കൂടുതല്‍ അനുയോജ്യം. കടുത്ത നിറമുള്ളവയാണെങ്കില്‍ ജിയോമെട്രിക്, അബ്‌സ്ട്രാക്ട് ഫ്ളോറല്‍ പ്രിന്റുകളാണ് കൂടുതല്‍ നല്ലത്.

നിറങ്ങള്‍ ശ്രദ്ധിക്കാം


കറുപ്പ്, നേവി എന്നീ നിറങ്ങള്‍ വണ്ണമുള്ളവര്‍ക്ക് ധൈര്യമായി ഉപയോഗിക്കാം. ഇതേ നിറങ്ങളിലുള്ള ശരിയായ സൂപ്പര്‍സൈസ് വസ്ത്രങ്ങള്‍ തന്നെ തെരഞ്ഞെടുത്താല്‍ പാര്‍ട്ടികളിലും മറ്റും താരമാകാം.

വസ്ത്രങ്ങളില്‍ ശ്രദ്ധിക്കാന്‍


1. ഒഴുക്കന്‍ ലൈനുകളുള്ള ഉടുപ്പുകള്‍ വണ്ണക്കുറവ് തോന്നിപ്പിക്കും. നല്ല ഇറുക്കമില്ലാത്ത മൃദുത്വമുള്ള തുണിത്തരങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കാം.
2. വണ്ണമുള്ളവര്‍ക്ക് ലെഗിങ്സിനും കാപ്രീസിനുമൊപ്പം ടോപ്പായി ഇറുക്കം കുറഞ്ഞ ട്യൂണിക്ക് ധരിക്കാം.
3. പാരലല്‍ ട്രൗസേഴ്സിനൊപ്പം ഹിപ്പ് ലങ്ത് ജാക്കറ്റ് ധരിച്ചാല്‍ അമിത വണ്ണം മറച്ചുവയ്ക്കാം.
4. വണ്ണമുള്ളവര്‍ ഡിസൈന്‍സും പാറ്റേണുകളുമുള്ള തുണിത്തരങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
5. ലെയറിംഗോടുകൂടിയ നേര്‍ത്ത വസ്ത്രങ്ങളും അനുയോജ്യമായിരിക്കും. വസ്ത്രങ്ങളുടെ അരികിലായി ലേസ്, എംബ്രോയ്ഡറി വര്‍ക്കുകള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ നന്ന്.
6. വെര്‍ട്ടിക്കല്‍ ലൈന്‍ ഉള്ള വസ്ത്രങ്ങള്‍ അണിഞ്ഞാല്‍ മെലിഞ്ഞ ശരീരമായി തോന്നും.
7. വണ്ണമുള്ളവര്‍ക്ക് കടുംനിറമുള്ളതും ചെറിയ പ്രിന്റുകളുള്ളതുമായ വസ്ത്രങ്ങള്‍ നന്നായി ഇണങ്ങും.
8. ടോപ്പിനും കുര്‍ത്തികള്‍ക്കുമൊപ്പം ഡെനീം, റെയോണ്‍, കോട്ടന്‍ പാന്റുകള്‍ ഉപയോഗിക്കുന്നതാണ് ഉചിതം.

പാര്‍ട്ടിവെയര്‍ തെരഞ്ഞെടുക്കുമ്പോള്‍


1. ഏത് സൈസിലുള്ളവരായാലും പാര്‍ട്ടിക്കനുയോജ്യമായ വസ്ത്രമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്.
2. ശരീരത്തിന്റെ ഷേപ്പിനനുസരിച്ചുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ശരീരത്തിന്റെ ഏതു ഭാഗമാണ് കൂടുതല്‍ കവര്‍ ചെയ്യേണ്ടത് അല്ലെങ്കില്‍ ഹൈലൈറ്റ് ചെയ്യേണ്ടതെന്ന്
3. മനസിലാക്കാന്‍ ഫാഷന്‍ ഡിസൈനര്‍ സഹായിക്കും.
4. അമിത വണ്ണമുണ്ടെന്ന് കരുതി അയഞ്ഞ വസ്ത്രങ്ങള്‍ ഉപയോഗിക്കേണ്ടതില്ല. ഫിറ്റ് വസ്ത്രങ്ങള്‍ തന്നെയാണ് ഉചിതം.

അനഘ

Ads by Google
Monday 18 Feb 2019 12.07 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW