Friday, June 14, 2019 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 14 Feb 2019 06.07 PM

സി.പി.എം വേട്ടയാടുന്നുവെന്ന് ശിശുപീഡനക്കേസിലെ പ്രതിയായ മുന്‍ ഇമാം; മുന്‍കൂര്‍ ജാമ്യം തേടി

Pocso case

തിരുവനന്തപുരം: തൊളിക്കോട് പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതിയായ മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമി ഹൈക്കോടതിയെ സമീപിച്ചു. താന്‍ നിരപരാധിയാണെന്നും ഷഫീഖ് അല്‍ ഖാസിമി ജാമ്യാപേക്ഷയില്‍ ആരോപിച്ചു. എസ്.ഡി.പി.ഐയുടെ വേദിയില്‍ സംസാരിച്ചതിനാണ് സി.പി.എം തന്നെ വേട്ടയാടുന്നതെന്നും ഖാസിമി ആരോപിച്ചു. പീഡനക്കേസില്‍ ഷെഫീക്ക് അല്‍ ഖാസിമിനെതിരെ പെണ്‍കുട്ടി മൊഴി നല്‍കിയതിന് പിന്നാലെയാണ് ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്.

ഇമാം പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. വൈദ്യ പരിശോധനയിലും ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഇന്നലെയാണ് പെണ്‍കുട്ടിയുടെ വൈദ്യപരിശോധന പൂര്‍ത്തിയായത്. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

അതിനിടെ ഖാസിമിക്കായുള്ള തെരച്ചില്‍ പോലീസ് ശക്തമാക്കി. ഇയാള്‍ക്കെതിരായ ലുക്ക് ഔട്ട് നോട്ടീസ് ഇന്ന് പുറത്തിറങ്ങും. ഇമാം രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ കീഴടങ്ങണമെന്ന് ഇമാമിന്റെ അഭിമാഷകനും സഹോദരനും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW