Wednesday, June 19, 2019 Last Updated 34 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Feb 2019 04.22 PM

ട്രെയിന്‍ യാത്രയ്ക്കിടെ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമം; പോലീസുകാരനെതിരെ പോക്‌സോ കേസ്; പോലീസുകാരന്‍ ഒളിവില്‍

പത്തു ദിവസം മുന്‍പാണ് സംഭവം. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ സഞ്ചരിക്കവേയാണ് രണ്ടു തവണ ദില്‍ഷാദ് സഹയാത്രികയായ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്.
Pocso case

തിരുവനന്തപുരം: ട്രെയിന്‍ യാത്രയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച പോലീസുകാരനെതിരെ പോക്‌സോ കേസ്. പോലീസില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ വിജിലന്‍സില്‍ എത്തിയ ദില്‍ഷാദ് എന്ന ഓഫീസര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇതേതുടര്‍ന്ന് ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്റു ചെയ്തു.

പത്തു ദിവസം മുന്‍പാണ് സംഭവം. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ സഞ്ചരിക്കവേയാണ് രണ്ടു തവണ ദില്‍ഷാദ് സഹയാത്രികയായ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. എ.സി കമ്പാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം. ദില്‍ഷാദ് കിടന്നിരുന്ന ബര്‍ത്തിനു താഴെയായിരുന്നു പെണ്‍കുട്ടി കിടന്നിരുന്നത്. രണ്ടാം തവണയും ദില്‍ഷാദില്‍ നിന്ന് മോശമായി പെരുമാറിയപ്പോള്‍ പെണ്‍കുട്ടി ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ കമ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ ഇടപെട്ടു. വിജിലന്‍സിലെ പാഴ്സല്‍ കൈമാറ്റത്തിനായി ദില്‍ഷാദ്കോഴിക്കോട് പോയി മടങ്ങിവരികയായിരുന്നു.

തിരുവനന്തപുരത്ത് ഇറങ്ങിയപ്പോള്‍ പെണ്‍കുട്ടി പോലീസിന് പരാതി നല്‍കുകയായിരുന്നു. സംഭവം നടന്നത് കൊല്ലം ജില്ലാ പരിധിയില്‍ ആയതിനാല്‍ കേസ് കൊല്ലം പോലീസിന് കൈമാറി. സംഭവത്തിനു ശേഷം ദില്‍ഷാദ് ഒളിവില്‍ പോയിരിക്കുകയാണ്. കല്ലറയിലുള്ള ഇയാളുടെ വീട്ടിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിലും പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Ads by Google
Ads by Google
Loading...
TRENDING NOW