Friday, June 14, 2019 Last Updated 12 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 04.27 PM

സത്യം പറയിക്കാന്‍ പുതിയ 'പോലീസ് മുറ'; കുറ്റവാളിയുടെ കഴുത്തില്‍ പാമ്പിനെ ചുറ്റും... ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

uploads/news/2019/02/287510/snake.jpg

കസ്റ്റഡിയിലെടുക്കുന്ന കുറ്റവാളികളെ/കുറ്റവാളികളെന്ന് സംശയിക്കുന്നവരെ കൊണ്ട് സത്യം പറയിക്കാന്‍ പോലീസുകാര്‍ മര്‍ദ്ദനം ഉള്‍പ്പെടെയുള്ള പല മുറകളും പ്രയോഗിക്കാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ ഇന്ത്യോനേഷ്യന്‍ പോലീസ് കുറ്റവാളിയുടെ കഴുത്തില്‍ പാമ്പിനെ ചുറ്റി ചോദ്യം ചെയ്യുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ഭീകരദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു തുടങ്ങിയതോടെയാണ് ഇത് പുറംലോകം അറിഞ്ഞത്.

പ്രതിഷേധം ശക്തമായതോടെ പോലീസ് മാപ്പപേക്ഷയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്തോനേഷ്യയിലെ പാപുവയിലാണ് മനസാക്ഷി മരവിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.

മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റു ചെയ്ത യുവാവിനു നേരെയാണ് പോലീസുകാരുടെ ഈ 'പാമ്പു മുറ' പ്രയോഗം. യുവാവിന്റെ കൈ പിന്നില്‍ കെട്ടിയിട്ട് ഏകദേശം രണ്ടു മീറ്റര്‍ നീളമുള്ള പാമ്പിനെ കഴുത്തില്‍ ചുറ്റി മുഖത്തിന് നേരെ നീട്ടുണ്ട്. എത്ര തവണ മൊബൈല്‍ മോഷിടിച്ചിട്ടുണ്ടെന്ന് പറയാനാണ് ആവശ്യം. യുവാവ് പേടിച്ച് അലറുന്നതും പോലീസുകാരന്‍ ഇതുകണ്ട് ചിരിക്കുന്നതും 20 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വ്യക്തമാണ്.

അതേസമയം, വിഷമില്ലാത്ത പാമ്പായിരുന്നു ഇതെന്ന് ന്യായീകരിച്ച് പോലീസ് രംഗത്തെത്തിയത് വീണ്ടും പ്രതിഷേധത്തിന് ഇടയാക്കി.

Ads by Google
Tuesday 12 Feb 2019 04.27 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW