Thursday, June 06, 2019 Last Updated 6 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 08 Feb 2019 07.52 PM

അച്ഛന്‍ എപ്പോഴും 'സെയ്ഫ്'..പക്ഷെ കരീന മേക്കപ്പിട്ടാല്‍ തൈമൂര്‍ ഇടയും!

Taimur , Kareena Kapoor

സെലിബ്രിറ്റി കിഡ്സുകളില്‍ പ്രധാനിയാണ് കരീനസെയ്ഫ് അലി ഖാന്‍ ദമ്പതികളുടെ പുത്രന്‍ തൈമൂര്‍ അലി ഖാന്‍. കുട്ടിതാരത്തിന്റെ എല്ലാ ചലനങ്ങളും വാര്‍ത്തയാകാറുണ്ട്. സംസാരിക്കാന്‍ തുടങ്ങിയതോടെ ഇപ്പോള്‍ തന്റെ ചിത്രം പകര്‍ത്തുന്നവരെ നോക്കി കമന്റുകള്‍ പാസാക്കാറുണ്ട് തൈമൂര്‍. മകനെക്കുറിച്ചുള്ള ചോദ്യങ്ങളാണ് അച്ഛനും അമ്മയും ഇപ്പോള്‍ കൂടുതലും നേരിടുന്നതും.

പിരിയന്‍ തലമുടിയും, നീളന്‍ താടിയുമായി നാഗ സന്യാസിയുടെ ലുക്കില്‍ പുതിയ ചിത്രത്തിനായി സെയ്ഫ് തയ്യാറെടുത്തപ്പോള്‍ പോലും മൈന്‍ഡ് ചെയ്യാത്ത രണ്ടു വയസ്സുകാരന്‍ കുഞ്ഞു മകന്‍ അമ്മ കരീന മേക്കപ്പിട്ടാല്‍ അപ്പോള്‍ തന്റെ ഇഷ്ടക്കേട് കാട്ടുമെന്നാണ് സെയ്ഫ് പറയുന്നത്. പക്ഷെ മേക്കപ്പൊന്നുമല്ല കരീനയുടെ ആധി. ജോലിത്തിരക്കിനിടയില്‍ മകനൊപ്പം ചിലവഴിക്കാന്‍ കൂടി സമയം കണ്ടെത്തേണ്ടതാണ് കരീനയുടെ വിഷയം.

ജോലിക്കു പോകുമ്പോള്‍ വീട്ടില്‍ മകന്‍ എന്തെടുക്കുന്നുവെന്നതാണ് കരീനയെ ചിന്താകുല ആക്കുന്നത്. 'ജോലിക്കു പോകുന്ന അമ്മയെ സംബന്ധിച്ച്, തന്നിലുള്ള വിശ്വാസമാണ് ഏറ്റവും പ്രധാനം. രാവിലെ ഇറങ്ങുമ്പോള്‍, വീട്ടില്‍ തൈമൂര്‍ എന്ത് ചെയ്യുന്നുവെന്നതാണ് എന്റെ ചിന്ത. ചില നേരങ്ങളില്‍ അത് മനസ്സില്‍ കുറ്റബോധം ഉണ്ടാക്കാറുണ്ട്,' കരീന പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW