Sunday, July 07, 2019 Last Updated 30 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 08 Feb 2019 10.09 AM

നാല് മാസം കൊണ്ട് പ്രാക്ഷി കുറച്ചത് 31 കിലോ; ഡയറ്റിംഗ് നെയ്യ് കഴിച്ച്

women loss

ദന്തരോഗവിദഗ്ധയായ പ്രാക്ഷിയെ ഇന്ന് കാണുന്നവര്‍ അദ്ഭുതപ്പെടും. കാരണം അത്രയ്്ക്കാണ് മാറ്റം. 26 കാരിയായ ഡോക്ടര്‍ പ്രാക്ഷി തല്‍വാറിനു കുറച്ചു നാളുകള്‍ക്കു മുന്‍പു വരെ ഭാരം 97 കിലോയില്‍ തൊട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ നല്ല ജോലിയ്ക്ക് വേണ്ടി തന്റെ ശരീരഭാരം കുറയ്ക്കേണ്ടത് പ്രാക്ഷിയ്ക്ക് അത്യാവശ്യമായി വന്നു. നാല് മാസം കൊണ്ട് പ്രാക്ഷി കുറച്ചത് 31 കിലോയാണ്.

പ്രാക്ഷി തനിക്കായി തയ്യാറാക്കിയത് വ്യത്യസ്തമായ ഡയറ്റായിരുന്നു. നാടന്‍ നെയ്യില്‍ ഉണ്ടാക്കിയ ആഹാരങ്ങളാണ് പ്രാതലിന് തിരഞ്ഞെടുത്തത്. അതില്‍ പോഹ, ഊത്തപ്പം, ഉപ്പ്മാവ്, മുട്ടയുടെ വെള്ള എന്നിവ ഉള്‍പ്പെട്ടു. സാലഡ്, ചിക്കന്‍, പീ സലാഡ്, വറുത്ത കോണ്‍കാബ് എന്നിവയായിരുന്നു ഉച്ചയ്ക്ക്. സ്വീറ്റ് ലൈം , പൈന്‍ആപ്പിള്‍ ജ്യൂസ് എന്നിവയായിരുന്നു വൈകുന്നേരത്തെ ആഹാരം. ശേഷം നാടന്‍ നെയ്യില്‍ ഉണ്ടാക്കിയ ദാല്‍ അത്താഴത്തിനു കഴിച്ചു. തന്റെ കരിയര്‍ തന്നെ ഈ അമിതവണ്ണം മൂലം അവതാളത്തിലാകുമെന്ന ഘട്ടമായിരുന്നു ദന്തരോഗവിദഗ്ധയായ പ്രാക്ഷിയെ ഭാരം കുറയ്ക്കണമെന്ന തീരുമാനമെടുപ്പിച്ചത്.

ആര്‍മിയിലേക്ക് ഒരു ജോലിക്കായി അപേക്ഷിക്കേണ്ടി വന്ന അവസരത്തില്‍ അമിതവണ്ണം ചിലപ്പോള്‍ പ്രശ്നമായേക്കാം എന്ന് പ്രാക്ഷിക്കു മനസ്സിലായി. ജൂലൈ മാസത്തിലാണ് പ്രാക്ഷിക്ക് ആര്‍മിയിലേക്ക് ജോലിക്കായുള്ള ഇന്റര്‍വ്യൂവിനുള്ള വിളി വന്നത്. ഓഗസ്റ്റ് മാസത്തില്‍ ഇന്റര്‍വ്യൂവിനു പോകുമ്പോള്‍ തന്നെ കഷ്ടപ്പെട്ട് എട്ടുകിലോ കുറച്ചിരുന്നു. നവംബര്‍ മാസത്തിലെ മെഡിക്കല്‍ പരിശോധന കൂടി വിജയിക്കാനായി പ്രാക്ഷി തന്റെ ഭാരം 31 കിലോ കുറയ്ക്കുകയായിരുന്നു. നാടന്‍ നെയ്യ് കഴിച്ചത് ശരീരത്തിനു വേണ്ട പോഷകങ്ങള്‍ ലഭിക്കാന്‍ സഹായിച്ചുവെന്നാണ് പ്രാക്ഷി പറയുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW