Thursday, March 07, 2019 Last Updated 14 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 07 Feb 2019 07.41 PM

ജോലി മറ്റുള്ളവരുടെ സന്തോഷവും സങ്കടവും കേള്‍ക്കല്‍: ശമ്പളം 63,000 രൂപ!

Ossan Rental,  Japan

സന്തോഷവും സങ്കടവും ഒരുപോലെ പങ്കുവെയ്ക്കാന്‍ സാധിക്കുന്ന സുഹൃത്തുക്കളോ ബന്ധുക്കളോ പങ്കാളിയോ ഒക്കെയായി ആരെങ്കിലും ഓരോരുത്തര്‍ക്കും ഉണ്ടാകാറുണ്ട്. അവരോട് നമ്മുടെ സങ്കടമൊക്കെ പറഞ്ഞാല്‍ മനസ്സിനൊരു ആശ്വാസം കിട്ടും. അത്തരക്കാര്‍ ചെയ്യുന്നതു വലിയൊരു സേവനമാണെന്നു നാം ഓര്‍ക്കാറേ ഇല്ല. ജപ്പാനില്‍ ഇങ്ങനെ നല്‍കുന്ന സേവനത്തിന് പണം വരെ ഈടാക്കുന്നുണ്ടെന്ന് അറിയാമോ ?.

ജപ്പാനിലെ ഒരു ഓണ്‍ലൈന്‍ കമ്പനിയാണ് നമ്മുടെ ദൈനംദിന പ്രശ്‌നങ്ങള്‍ കേള്‍ക്കാനായി സുഹൃത്തിനെ നമുക്കു വാടകയ്ക്ക് നല്‍കുന്നത്. അതിനു ചെറിയൊരു തുക നാം നല്‍കണമെന്ന് മാത്രം. ഒസ്സാന്‍ റെന്റല്‍ എന്നു പേരിട്ടിരിക്കുന്ന ഈ സ്റ്റാര്‍ട്ട് അപ്പ് കമ്പനി മണിക്കൂറിനു 1000 ജാപ്പനീസ് യെന്‍(655 ഇന്ത്യന്‍ രൂപ) ഈടാക്കിയാണ് ഈ സേവനം നല്‍കുന്നത്. ജാപ്പനീസ് ഫാഷന്‍ കണ്‍സല്‍ട്ടന്റും ബിസിനസ്സുകാരനുമായ തകനോബു നിഷിമോട്ടോ 2012ലാണ് ഒസ്സാന്‍ റെന്റല്‍ ആരംഭിച്ചത്.

കരയാനും വിഷമം പങ്കുവയ്ക്കാനും പരാതിപ്പെടാനും മാത്രമല്ല, ഉപദേശങ്ങള്‍ തേടിയും നിരവധി പേര്‍ ഈ ഒസ്സാനെ തേടിയെത്താറുണ്ട്. യാത്ര ചെയ്യുമ്പോള്‍ കൂടെ ചെല്ലാനും, സിനിമയ്ക്കു പോകാനുമൊക്കെ ഒസ്സാന്‍ റെഡിയാണ്. പക്ഷേ, അതില്‍ കൂടുതലൊന്നും ഒസ്സാനില്‍ നിന്നു പ്രതീക്ഷിക്കരുത്. വെബ്‌സൈറ്റില്‍ പ്രതിമാസം 900 ബുക്കിങ് ഒക്കെ ഇപ്പോള്‍ വരുന്നുണ്ട്. ഒരു ഒസ്സാനു പ്രതിമാസം 60 ബുക്കിങ് ഒക്കെ ഏറ്റെടുക്കേണ്ടി വരും. അവരാകട്ടെ പ്രതിമാസം 96235 ജാപ്പനീസ് യെന്‍(63,000 ഇന്ത്യന്‍ രൂപ) ഇതിലൂടെ സമ്പാദിക്കുന്നു.

ജാപ്പനീസ് ഭാഷയില്‍ 'ഒസ്സാന്‍' എന്നു പറഞ്ഞാല്‍ നാല്‍പതു വയസ്സ് പിന്നിട്ട പുരുഷന്‍ എന്നാണ് അര്‍ഥം. നമ്മുടെ നാട്ടിലെ അങ്കിള്‍ അല്ലെങ്കില്‍ അമ്മാവന്‍. 'ഒസ്സാന്‍' എന്ന വാക്കിനെ ചുറ്റിപറ്റി ജപ്പാനിലുള്ള നെഗറ്റീവ് ഇമേജ് മാറ്റിയെടുക്കുകയായിരുന്നു കമ്പനി തുടങ്ങുമ്പോള്‍ നിഷിമോട്ടോയുടെ ലക്ഷ്യം. ഒറ്റയാള്‍ പട്ടാളമായി ആരംഭിച്ച ഒസ്സാന്‍ റെന്റല്‍സ് ഉപഭോക്താക്കളുടെ എണ്ണമേറിയതോടെ കൂടുതല്‍ പേരെ നിയമിക്കാന്‍ ആരംഭിച്ചു. കര്‍ശനമായ പരിശോധനകള്‍ക്കും പശ്ചാത്തല അന്വേഷണങ്ങള്‍ക്കും ശേഷമാണു നിഷിമോട്ടോ ഒസ്സാന്‍മാരായി പുതിയ ആള്‍ക്കാരെ നിയമിക്കുന്നത്.

Ads by Google
Thursday 07 Feb 2019 07.41 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW