Wednesday, July 17, 2019 Last Updated 37 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 04 Feb 2019 09.51 AM

സംഖ്യ എട്ട് പ്രത്യേകതകള്‍

'' അഷ്ടവീഥികള്‍- (ഗോവീഥി, അഗ്നിവീഥി, യമവീഥി, ഭൂതവീഥി, ജലവീഥി, നാഗവീഥി, ഗജവീഥി, ധാന്യവീഥി. അഷ്ടദിക്ഗ്രഹങ്ങള്‍ യഥാക്രമം കുജന്‍ (തെക്ക്കിഴക്ക്), വ്യാഴം (തെക്ക്), ബുധന്‍ (തെക്ക് പടിഞ്ഞാറ്), ശുക്രന്‍ (പടിഞ്ഞാറ്), ശനി (വടക്ക്പടിഞ്ഞാറ്), ചന്ദ്രന്‍ (വടക്ക്), രാഹു (വടക്ക് കിഴക്ക്), രവി (കിഴക്ക്) എന്നിവയാകുന്നു. ''
uploads/news/2019/02/285535/joythi040219a.jpg

സംഖ്യാശാസ്ത്രം ഇന്ന് വളരെ ശ്രദ്ധനേടിയ ഒരു വിജ്ഞാനശാഖയാണ്. സംഖ്യശാസ്ത്രപ്രകാരം പലരും തങ്ങളുടെ പേര് മാറ്റം വരുത്തുന്നതായി കാണുന്നുണ്ട്. സംഖ്യാശാസ്ത്രത്തിന്റെ ഇപ്രകാരമുള്ള സാധ്യതകള്‍ മറയാക്കി പലരും കച്ചവടക്കണ്ണുകളോടെ പേരു മാറ്റം നടത്തി പ്രശസ്തി നേടിത്തരാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ഈ ശാസ്ത്രശാഖയെ കളങ്കപ്പെടുത്തുന്നുണ്ട്.

ഇന്ന് സംഖ്യാശാസ്ത്ര പ്രകാരമാണ് പലരും കുട്ടികള്‍ക്ക് പേരുപോലും ഇടുന്നത്. ഇതൊരു നല്ല പ്രവണതയല്ല. സംഖ്യകളും മനുഷ്യജീവിതവുമായുള്ള അഭേദ്യബന്ധം ഇതിനോടകം തന്നെ വിഷയമാക്കിയിട്ടുള്ളതാണ്. ഇപ്രകാരം വളയെരധികം വസ്തുതകള്‍ പ്രചാരത്തിലുള്ള ഒരു സംഖ്യയാണ് എട്ട് അഥവാ 'അഷ്ടം'.

ഈ സംഖ്യയുമായി ബന്ധപ്പെട്ട പുതുമയാര്‍ന്ന ചില വര്‍ത്തമാനങ്ങളാണ് ഈ ലേഖനത്തിന് ആധാരം. നമ്മള്‍ ഏതുകാര്യവും തുടങ്ങുന്നതിന് മുമ്പ് വിഘ്‌നേശ്വരനെ പ്രസാദിപ്പിക്കാറുണ്ടല്ലോ. നമുക്ക് അഷ്ടഗണപതിമാരില്‍ നിന്ന് ആരംഭിക്കാം. ആദിമൂലഗണപതി, മഹാഗണപതി, നര്‍ത്തനഗണപതി, ശക്തിഗണപതി, ബാലഗണപതി, ഉച്ഛിഷ്ടഗണപതി, ഉഗ്രഗണപതി, മൂലഗണപതി എന്നിവരാണ് അഷ്ടഗണപതിമാര്‍.

കുങ്കുമച്ചെപ്പ്, മഷിച്ചെപ്പ്, കണ്ണാടി, കോടിത്തോര്‍ത്ത്, ധാന്യം, നാണയം, സ്വര്‍ണ്ണം, അരി എന്നിവയെ ചേര്‍ത്ത് അഷ്ടമംഗല്യം എന്നു പറയുന്നു. ആയുര്‍ഗോപാലം, സന്താനഗോപാലം, രാജഗോപാലം, ദശാക്ഷരീഗോപാലം, വിദ്യാഗോപാലം, ഹയഗ്രീവഗോപാലം, മഹാബലഗോപാലം, ദ്വാദശാക്ഷരഗോപാലം ഇപ്രകാരം എട്ടുഗോപാല മന്ത്രങ്ങള്‍ അഷ്ടഗുണങ്ങളെ പ്രദാനം ചെയ്യുന്നു.

ഇതിന് സമാനമായി എട്ടു വൈഷ്ണവയന്ത്രങ്ങള്‍:- സന്താനഗോപാലം, അഷ്ടാക്ഷരി ഗോപാലം, ചതുരാക്ഷരീഗോപാലം, ദശാക്ഷരിഗോപാലം, മദനഗോപാലം, പുരുഷസൂക്തം, ധന്വന്തരി, മഹാസുദര്‍ശനം എന്നീ പേരുകളില്‍ അറിയപ്പെടുന്നു.

ദിക്കുകള്‍ എട്ടാണ്, യഥാക്രമം കിഴക്ക്, വടക്കുകിഴക്ക് (ഈശാനകോണ്‍), വടക്ക്പടിഞ്ഞാറ് (വായുകോണ്‍), വടക്ക്, തെക്ക്കിഴക്ക്, തെക്ക്, പടിഞ്ഞാറ്, തെക്കുപടിഞ്ഞാറ് എന്നിങ്ങനെ അവ അറിയപ്പെടുന്നു. എട്ടു ദിക്കുകളുടെ പാലകരായി ഇന്ദ്രന്‍, അഗ്നി, യമന്‍, നിര്യതി, വരുണന്‍, വായു, കുബേരന്‍, ഈശാനന്‍ എന്നിവര്‍ അറിയപ്പെടുന്നു. ഇവരാണ് അഷ്ടദിക്ക് പാലകന്മാര്‍. ലക്ഷ്മീദേവിയുടെ എട്ടു ഭാവങ്ങള്‍ അഷ്ടലക്ഷ്മികള്‍ എന്നറിയപ്പെടുന്നു.

ദേവിയുടെ എട്ടു രൂപങ്ങള്‍ 'അഷ്ടതാരിണി' എന്നറിയപ്പെടുന്നു. താര, ഉഗ്ര, മഹോഗ്ര, വജ്ര, കാളി, സരസ്വതി, കാമേശ്വരി, ചാമുണ്ഡി എന്നിവരാണ് അഷ്ടതാരിണികള്‍. ധരന്‍, ധ്രുവന്‍, സോമന്‍, അഹസ്സ്, അനലന്‍, അനിലന്‍, പ്രത്യുഷന്‍, പ്രഭാസന്‍ എന്നീ എട്ടുപേര്‍ അഷ്ടവസുക്കള്‍ എന്നറിയപ്പെടുന്നു. അതുപോലെ പ്രചാരത്തിലുള്ള എട്ടിന്റെ മറ്റ് വസ്തുതകള്‍ താഴെ വിവരിക്കുന്നു.

അഷ്ടവീഥികള്‍- (ഗോവീഥി, അഗ്നിവീഥി, യമവീഥി, ഭൂതവീഥി, ജലവീഥി, നാഗവീഥി, ഗജവീഥി, ധാന്യവീഥി. അഷ്ടദിക്ഗ്രഹങ്ങള്‍ യഥാക്രമം കുജന്‍ (തെക്ക്കിഴക്ക്), വ്യാഴം (തെക്ക്),
ബുധന്‍ (തെക്ക് പടിഞ്ഞാറ്), ശുക്രന്‍ (പടിഞ്ഞാറ്), ശനി (വടക്ക്പടിഞ്ഞാറ്), ചന്ദ്രന്‍ (വടക്ക്), രാഹു (വടക്ക് കിഴക്ക്), രവി (കിഴക്ക്) എന്നിവയാകുന്നു.

ശംഖ്, ചെഞ്ചല്യം, കടുക്ക, പരുത്തിക്കുരു, കോഴിപരല്‍, മണല്‍, കോലരക്ക്, നെല്ലിക്ക ഇവ പൊടിച്ച് എണ്ണയില്‍ ചാലിച്ച് മിശ്രിതമാക്കി എടുക്കുന്ന ഔഷധക്കൂട്ടിനെയാണ് അഷ്ടബന്ധകലശം എന്ന് പറയുന്നത്.

ചെപ്പ്, കണ്ണാടി, സ്വര്‍ണ്ണം, പുഷ്പം, അക്ഷതം, ഫലം, താംബൂലം, ഗ്രന്ഥം എന്നിവ ഒന്നിച്ച് ഒരു താലത്തില്‍ നിരത്തുന്നതിനേയും അഷ്ടമംഗല്യം എന്ന് പറയാറുണ്ട്.

uploads/news/2019/02/285535/joythi040219a1.jpg

അഷ്ടരാഗങ്ങള്‍- കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭം, അസൂയ എന്നിവ.
അഷ്ടനാഗങ്ങള്‍- അനന്തന്‍, വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, പത്മന്‍, മഹാപത്മന്‍, ശംഖപാലന്‍, കുബലന്‍.
അഷ്ടയോഗങ്ങള്‍- യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹരം, ധാരണം, ധ്യാനം, സമാധി.

അഷ്ടവിഗ്രഹങ്ങള്‍- ശില, ദാരു, പഞ്ചലോഹം, ചിത്രം, ലേവ്യം, കളിമണ്ണ്, മനോമയി, അഞ്ജനക്കല്ല് എന്നിവയാല്‍ നിര്‍മ്മിക്കുന്നത്.
അഷ്ടാംഗശീലങ്ങള്‍- അഹിംസ, മദ്യപാനം, വ്യഭിചാരം, നുണപറച്ചില്‍, മോഷണം, അശുദ്ധഭക്ഷണം, സുഗന്ധദ്രവ്യങ്ങള്‍, സുഖശയനം എന്നീ ശീലങ്ങള്‍; മോഹമുക്തി നേടി മോക്ഷം
സിദ്ധിക്കാന്‍ ഒഴിവാക്കേണ്ട ശീലങ്ങള്‍.

അഷ്ടാംഗഹൃയം, അഷ്ടവൈദ്യം എന്നീ നാമങ്ങള്‍ ഈ സംഖ്യയെ ആയുര്‍വേദവുമായി ബന്ധിപ്പിക്കുന്നു. ആയുര്‍വേദത്തിലെ ഈ എട്ടംഗങ്ങള്‍ യഥാക്രമം കായ, ബാല, ഗ്രഹ, ഉര്‍ദ്ധവാംഗ, ശല്യ, ദംഷ്ട്ര, ജര, വൃഷ എന്നിവയാകുന്നു. എട്ടംഗങ്ങളുള്ള ആയുര്‍വേദത്തിലെ പ്രധാന ഗ്രന്ഥമാണ് അഷ്ടാംഗ ഹൃദയം. അഷ്‌ടൈശ്വര്യസിദ്ധികള്‍ ഈശ്വരന്റെ വരദാനമാണ്. അണിമ, മഹിമ, ലഘിമ, ഗരിമ, ഈശിത്വം, വശിത്വം, പ്രാശ്യം, പ്രകാശ്യം എന്നിവയാണ് അഷ്‌ടൈശ്വര്യസിദ്ധികള്‍.

അഷ്ടവിനായകന്‍- മഹാരാഷ്ട്രയില്‍ പൂനയ്ക്ക് സമീപ പ്രദേശങ്ങളിലുള്ള ശ്രീ വിനായകന്റെ എട്ടു വിവിധ രൂപങ്ങളിലും ഭാവങ്ങളിലുമുള്ള മൂര്‍ത്തികളുള്ള ക്ഷേത്രങ്ങള്‍ ദര്‍ശിക്കുന്നതിനെ അഷ്ടവിനായക ദര്‍ശനം എന്ന് പറയുന്നു. ഗോരോചനം, കുങ്കുമം, മഞ്ഞള്‍ എന്നിങ്ങനെ എട്ടു കൂട്ടങ്ങള്‍ യോജിപ്പിച്ചുണ്ടാക്കുന്ന മിശ്രിതമാണ് പൂജകള്‍ക്കും നിര്‍മാല്യപൂജയ്ക്കും മറ്റുമായി ഉപയോഗിക്കുന്ന അഷ്ടഗന്ധം.

വിഘ്‌നങ്ങള്‍ അകറ്റാന്‍ വിഘ്‌നേശ്വരന് ചെയ്യുന്ന പ്രത്യേക പൂജയാണ് എട്ടു സാധനങ്ങള്‍ (അരിപ്പൊടി), ശര്‍ക്കര, കരിമ്പിന്‍ കഷണങ്ങള്‍, തേങ്ങാ, കദളിപ്പഴം ആദിയായവ) ഉപയോഗിച്ച് ചെയ്യുന്ന അഷ്ടദ്രവ്യ ഗണപതിഹോമം. അഷ്ടമൂര്‍ത്തി സങ്കല്പത്തില്‍ ഭഗവാന്‍ മഹാദേവനെ ഭജിക്കുന്നത് ശ്രേയസ്‌ക്കരമാണ്.

വാസ്തുശാസ്ത്രയോനികള്‍ എട്ടെണ്ണമാണ്. (ധ്വജയോനി, ധൂമയോനി, വൃഷഭയോനി, വാസവയോനി ആദിയായവ). എട്ടുമായി ബന്ധപ്പെട്ട് പ്രശസ്തിയാര്‍ജിച്ച കൃഷ്ണഭാവം നിറഞ്ഞുനില്‍ക്കുന്ന കാവ്യഗ്രന്ഥമാണ് അഷ്ടപദി.

അഷ്ടസിദ്ധികള്‍:- ഭഗവാന്‍ ശ്രീകൃഷ്ണന്റെ എട്ടു പട്ടമഹിഷികള്‍ അഷ്ടസിദ്ധികള്‍ എന്നറിയപ്പെടുന്നു. രുക്മിണി, സത്യഭാമ, ജാംബവതി, കാളിന്ദി, മിത്രവിന്ദ, സത്യ, ഭദ്ര, ലക്ഷ്മണ എന്നിവരാണ് അഷ്ടസിദ്ധികള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.

ഭഗവാന്‍ കൃഷ്ണനുമായും മറ്റു രീതികളിലും ഈ സംഖ്യബന്ധപ്പെട്ടിരിക്കുന്നു. ഭഗവാന്‍ വിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണന്‍ ദേവകിയുടെ എട്ടാമത്തെ പുത്രനായി അഷ്ടമി രോഹിണി നാളിലാണ് ഭൂജാതനായത്.

അഷ്ടാക്ഷര മന്ത്രങ്ങളും അഷ്ടകങ്ങളും പ്രാര്‍ത്ഥനയുടെ ഭാഗമായി ഉപയോഗിക്കുന്നു. ശിവാഷ്ടകം, സുബ്രഹ്മണ്യാഷ്ടകം, കൃഷ്ണാഷ്ടകം, ദുര്‍ഗ്ഗാഷ്ടകം ഇപ്രകാരം ധാരാളം നാമാവലികള്‍ പ്രാര്‍ത്ഥനയുടെ ഭാഗമാക്കാവുന്നതാണ്.

ഭാഗ്യനമ്പര്‍ എന്ന പദവിയുള്ളതുകൊണ്ടാകാം എട്ടിന്റെ മഹത്വം പറഞ്ഞാലും പറഞ്ഞാലും തീരില്ല. ഇപ്രകാരം ഈ സംഖ്യയും ഹൈന്ദവ സംസ്‌ക്കാരവുമായി ഇഴപിരിയാത്ത ബന്ധം പ്രകടമായി കാണാവുന്നതാണ്.

ഡോ. രാജീവ് എന്‍.
(അസോസിയേറ്റ് പ്രൊഫസര്‍)
ഫോണ്‍: 9633694538

Ads by Google
Ads by Google
Loading...
TRENDING NOW