Wednesday, May 22, 2019 Last Updated 53 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 31 Jan 2019 09.56 AM

24 കാരറ്റിന്റെ സ്വര്‍ണ ഐസ്‌ക്രീം എത്തി; ആയിരം രൂപയുണ്ടേല്‍ സ്വര്‍ണ ഐസ്‌ക്രീം കഴിക്കാം

ice cream

സ്വര്‍ണം ഉപയോഗിച്ച് ഭക്ഷണപദാര്‍ത്ഥങ്ങള്‍ തയ്യാറാക്കുന്നത് ലോകമാകെ ട്രെന്‍ഡായി മാറുന്നതിനിടയില്‍ ഇന്ത്യയിലും പുതിയ പരീക്ഷണം എത്തുകയാണ്. ചോക്ലേറ്റിനൊപ്പം 24 കാരറ്റ് സ്വര്‍ണം ചേര്‍ത്ത ഐസ്‌ക്രീമാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. മുംബയിലെ ഹ്യൂബര്‍ ആന്‍ഡ് ഹോളി ഐസ്‌ക്രീം പാര്‍ലറാണ് ഈ പരീക്ഷണത്തിന് പിന്നില്‍. ആയിരം രൂപയാണ് ഈ ഐസ്‌ക്രീമിന്റെ വില.

ഈ സ്വര്‍ണ ഐസ്‌ക്രീം കഴിക്കണമെങ്കില്‍ ഹൈദരാബാദിലെയും അഹമ്മദാബാദിലെയും ഹ്യൂബര്‍ ആന്റ് ഹോളി കടകളില്‍ പോകണം. അവിടെ മാത്രമാണ് ഈ ഐസ്‌ക്രീം വാങ്ങാന്‍ കഴിയുക. സ്വര്‍ണം ഉപയോഗിച്ചുള്ള ഐസ്‌ക്രീമിന്റെ ചിത്രം ഇന്‍സ്റ്റഗ്രാം പേജില്‍ അവര്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

മൈറ്റി മിഡാസ് എന്നാണ് ഈ ഐസ്‌ക്രീമിന്റെ പേര്. ഈ ഐസ്‌ക്രീം തയ്യാറാക്കാന്‍ 17 ചേരുവകളാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഐസ്‌ക്രീമിന്റെ മുകള്‍ഭാഗത്തായി സ്വര്‍ണം അലങ്കരിച്ചിട്ടുണ്ട്. ഇത് 24 കാരറ്റ് സ്വര്‍ണം ആണെന്നാണ് ഹ്യൂബര്‍ ആന്‍ഡ് ഹോളി പാര്‍ലര്‍ അവകാശപ്പെടുന്നത്.

Ads by Google
Thursday 31 Jan 2019 09.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW