Tuesday, June 25, 2019 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Jan 2019 09.09 AM

ബിജെപിയുടെ പേരുകളില്‍ അക്ഷയ്കുമാറും അജയ് ദേവ് ഗണും മാധുരിദീക്ഷിതും വരെ ; കരീനാകപൂറിനെ ഇറക്കി അതേനാണയത്തില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്

uploads/news/2019/01/282390/kareena.jpg

ഭോപ്പാല്‍ : ''കരീനാ കപൂര്‍ വരും, വരില്ലേ...?'' ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ അക്ഷയ്കുമാറും അജയ്‌ദേവ് ഗണും മുതല്‍ കഴിഞ്ഞകാല നടി മാധുരി ദീക്ഷിത് വരെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പറഞ്ഞു കേള്‍ക്കുമ്പോള്‍ മറുവശത്ത് കോണ്‍ഗ്രസ് നിരയില്‍ നിന്നും ഉയരുന്ന ചോദ്യം ഇതാണ്. ബോളിവുഡിലെ സൂപ്പര്‍നായകന്മാരെ ഇറക്കി ബിജെപി നടത്തുന്ന നീക്കത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ കരീനാകപൂറിനെ മത്സരത്തിന് ഇറക്കാനാണ് ആവശ്യം.

ബിജെപിയ്ക്ക് ശക്തമായ സ്വാധീനമുള്ള മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നും പാര്‍ട്ടി ടിക്കറ്റില്‍ കരീനയെ മത്സരിപ്പിക്കാന്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവും വ്യവസായിയും ഒക്കെയായ യോഗേന്ദ്രസിംഗ് ചൗഹാന്‍ പാര്‍ട്ടി നേതൃത്വത്തിന് കത്തയച്ചു. ബോളിവുഡ് താരവും മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ മരുമകളുമായ കരീന തന്നെയാണ് ഭോപ്പാലില്‍ ബിജെപി യ്‌ക്കെതിരേ ഇറക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെന്നും ദീര്‍ഘകാലമായി ഇവിടെ വിഷമിക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് സിനിമാതാരത്തെ പോലെ ഒരു നേതാവിനെ കിട്ടുന്നത് ആവേശം ഇരട്ടിപ്പിക്കുമെന്നും കാണിച്ച് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കാണ് കത്തയച്ചത്.

താന്‍ മത്സരിക്കുന്നു എന്നത് സത്യമില്ലാത്ത വാര്‍ത്തയാണെന്നും ഇതുവരെ മത്സരിക്കാന്‍ ഒരു പാര്‍ട്ടിയും തന്നെ സമീപിച്ചിട്ടില്ലെന്നും തല്‍ക്കാലം തനിക്ക് സിനിമയാണ് താല്‍പ്പര്യം രാഷ്ട്രീയമല്ലെന്നു കരീന വ്യക്തമാക്കി. 1984 ന് ശേഷം കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിയാത്ത മണ്ഡലമാണ് ഭോപ്പാല്‍. കരീനയുടെ ഭര്‍ത്തൃപിതാവ് അന്തരിച്ച മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി 1991 ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ഇവിടെ മത്സരിച്ചപ്പോള്‍ വമ്പന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. 1941 ല്‍ ജനിച്ച പട്ടൗഡി ഭോപ്പാല്‍ നഗരത്തെ ഭരിച്ച അവസാന നവാബായിരുന്നു. എന്നിരുന്നാലും നഗരത്തില്‍ കുടുംബത്തിന് ശക്തമായ വേരുകള്‍ ഇപ്പോഴുമുണ്ട്.

ശര്‍മ്മിളാ ടാഗോര്‍, സെയ്ഫ് അലിഖാന്‍, സോഹ അലി ഖാന്‍ തുടങ്ങി ബോളിവുഡിലെ പ്രമുഖ പേരുകള്‍ പട്ടൗഡി കുടുംബത്തില്‍ നിന്നുള്ളതാണെങ്കിലും താരങ്ങള്‍ വിരളമായിട്ടാണ് ഭോപ്പാലില്‍ എത്താറ്. ബോളിവുഡ് സൂപ്പര്‍താരങ്ങളായ അക്ഷയ്കുമാര്‍, അജയ് ദേവ് ഗണ്‍, സണ്ണി ഡിയോള്‍, അനുപംഖേര്‍, മുന്‍ ലേഡി സുപ്പര്‍സ്റ്റാര്‍ മാധുരി ദീക്ഷിത് എന്നിവരാണ് ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ പറഞ്ഞു കേള്‍ക്കുന്ന പേരുകള്‍. മുന്‍ ഇന്ത്യന്‍ താരങ്ങളായ ക്രിക്കറ്റ് പ്രമുഖര്‍ ഗൗതം ഗ,ഭീറും കപില്‍ ദേവിന്റെയും പേരുകളും സ്ഥിരീകരിക്കാത്ത വാര്‍ത്തകളിലുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW