Sunday, June 30, 2019 Last Updated 4 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 02 Jan 2019 12.56 PM

101-ാം വയസിലും ജോലിയെടുത്ത് ജീവിക്കുന്ന സ്ത്രീ; സുന്ദര നിമിഷങ്ങള്‍ പകര്‍ത്തി ആരാധകര്‍ക്കായി പങ്കുവെച്ച് അനുപം ഖേര്‍

women who work in her 101 age

ബോളിവുഡ് താരം അനുപംഖേര്‍ ഒരു പല്ലില്ലാ മുത്തശ്ശിയുടെ കഥയാണ് വീഡിയോയിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. 101-ാം വയസ്സിലും സ്വന്തമായി അധ്വാനിക്കുന്ന മുത്തശ്ശിയുടെ കഥയാണ് അനുപംഖേര്‍ പങ്കുവെച്ചിരിക്കുന്നത്. 101-ാം വയസ്സിലും മുത്തശ്ശി വളരെ സന്തോഷവതിയാണെന്നു പറഞ്ഞു കൊണ്ടാണ് ഹര്‍ബി ദേവി എന്ന മുത്തശ്ശിയെ അനുപം ഖേര്‍ പരിചയപ്പെടുത്തുന്നത്.

മധ്യപ്രദേശിലെ ഖജുരാഹോയില്‍ വച്ചാണ് ഹര്‍ബിജിയെ കണ്ടുമുട്ടിയതെന്നു പറഞ്ഞുകൊണ്ടാണ് മുത്തശ്ശിയുമായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ അനുപം ഖേര്‍ പങ്കുവച്ചത്. ചായവില്‍പ്പന നടത്തിയാണ് ഈ മുത്തശ്ശി ജീവിക്കുന്നത്. മുത്തശ്ശിയുടെ വീടും കച്ചവടസ്ഥലവുമെല്ലാം ഒരു വലിയ മരത്തിന്റെ തണലാണ്. ഭീമന്‍ മരമൊരുക്കുന്ന സുരക്ഷിതമായ തണലിലിരുന്നുകൊണ്ട് 101-ാം വയസ്സിലും ജോലിയെടുത്താണ് മുത്തശ്ശി ജീവിക്കുന്നത്.

മരത്തണലിലുള്ള ജീവിതത്തെപ്പറ്റി മുത്തശ്ശി പറയുന്നത് എയര്‍കണ്ടീഷനുള്ള സ്ഥലത്താണ് തന്റെ താമസം എന്നാണ്. തന്നെ ഇഷ്ടമാണോയെന്നു ചോദിച്ചു അനുപം ഖേര്‍ മുത്തശ്ശിയുടെ കൈ പിടിച്ച് മുഖത്തു ചേര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

Ads by Google
Ads by Google
Loading...
TRENDING NOW