Tuesday, June 25, 2019 Last Updated 6 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 15 Dec 2018 09.53 AM

സുന്ദരനല്ലാത്തതിനാല്‍ ഭാര്യയ്ക്ക് തന്റെ കുട്ടികളെ വേണ്ട; സൗന്ദര്യമുള്ള കുട്ടികളെ കിട്ടാന്‍ അവള്‍ക്ക് വേണ്ടത് മറ്റൊരുവന്റെ ബീജത്തിലുള്ള കൃത്രിമഗര്‍ഭം ; ഒരു ഭര്‍ത്താവിന്റെ ഹൃദയഭേദകമായ കുറിപ്പ്...!!

uploads/news/2018/12/272582/fifty-shades-of-gray.jpg

താന്‍ സുന്ദരനല്ലെന്ന തോന്നല്‍ കൊണ്ടു ഭാര്യയ്ക്ക് തന്റെ കുട്ടികളെ വേണ്ടെന്നും മറ്റൊരാളുടെ ബീജം കൊണ്ടുണ്ടാകുന്ന കുട്ടികളെയാണ് അവള്‍ ആഗ്രഹിക്കുന്നതെന്നും ഭര്‍ത്താവിന്റെ ഹൃദയഭേദകമായ കുറിപ്പ്. ഇതിനായി ഭാര്യ അവരുടെ പഴയ കാമുകനായ ഒരു ഡോക്ടറില്‍ ബീജദാതാവിനെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും പേരു വെളിപ്പെടുത്താത്ത യുവാവ് പറഞ്ഞു.

സാമൂഹ്യ മാധ്യമത്തിലൂടെ പല പോസ്റ്റുകളായിട്ടാണ് ഇയാള്‍ വിവരം പുറത്തുവിട്ടിരിക്കുന്നത്. താന്‍ സുന്ദരനല്ലെന്ന് ഭാര്യയ്ക്ക് തോന്നുന്നതിനാല്‍ ഉണ്ടാകുന്ന കുട്ടികള്‍ക്കും സൗന്ദര്യം കാണില്ലെന്നും അങ്ങിനെ വന്നാല്‍ ഭാവിയില്‍ അവര്‍ ആത്മവിശ്വാസം ഇല്ലാത്ത കുട്ടികളായി മാറുമെന്നുമാണ് ഭാര്യയുടെ കണ്ടെത്തല്‍. സുന്ദരനായ ഒരാളില്‍ നിന്നും ബീജം സ്വീകരിച്ച് കൃത്രിമഗര്‍ഭം ധരിച്ചാല്‍ ഈ പ്രശ്‌നം ഉണ്ടാകില്ലെന്നും നല്ല സൗന്ദര്യവും സ്മാര്‍ട്ട്‌നെസ്സും കുട്ടികള്‍ക്കുണ്ടായാല്‍ താന്‍ ഇപ്പോള്‍ അനുഭവിക്കുന്ന മാനസീക പ്രശ്‌നം ഭാവിയില്‍ അവര്‍ക്ക് അനുഭവിക്കേണ്ടി വരില്ലെന്നുമാണ് യുവതിയുടെ കണ്ടെത്തല്‍. ബീജദാതാവായി ഭാര്യ കണ്ടെത്തിയതാകട്ടെ തന്റെ പഴയ കാമുകനും സുന്ദരനുമായ ഡോക്ടറെ.

മൂന്ന് വര്‍ഷമായി ഇയാളുമായി വീണ്ടും പ്രണയത്തിലായിരിക്കുന്ന ഭാര്യ തന്നെ ഭംഗിയായി വഞ്ചിച്ചു കൊണ്ടിരിക്കുക ആണെന്നും പൊട്ടനെപ്പോലെ താന്‍ അഭിനയിക്കുകയാണെന്നും ഇയാള്‍ പറയുന്നു. വിവാഹം കഴിഞ്ഞ് കുട്ടികളെക്കുറിച്ച് സംസാരിച്ചപ്പോഴാണ് മക്കള്‍ക്ക് നല്ല ജീവിതം കിട്ടാന്‍ ബീജദാതാവ് വഴിയുള്ള ഗര്‍ഭധാരണം മതിയെന്ന് ഭാര്യ പറഞ്ഞത്. കുട്ടികള്‍ കൂടുതല്‍ സൗന്ദര്യവും ബുദ്ധിയും ഉള്ളതായാല്‍ അവര്‍ക്ക് സന്തോഷകരമായ അനായാസ ജീവിതം കിട്ടുമെന്നതാണ് ഭാര്യയുടെ ആശയം. അങ്ങിനെ ചിന്തിക്കുന്നത് എന്തിനാണ് എന്ന് ചോദിച്ചപ്പോള്‍ ഭര്‍ത്താവ് തന്നെപ്പോലെ സൗന്ദര്യം ഉള്ള ആളല്ലാത്തതിനാല്‍ താന്‍ അനുഭവിക്കുന്ന മാനസീക പ്രശ്‌നങ്ങള്‍ മക്കള്‍ക്ക് ഉണ്ടാകാന്‍ ആഗ്രഹിക്കുന്നില്ല എന്നും ബീജദാതാവില്‍ നിന്നും ഗര്‍ഭം ധരിച്ചാല്‍ ഈ വിഷയം ഉണ്ടാകില്ല എന്നുമായിരുന്നു 26 കാരിയുടെ മറുപടി.

അതേസമയം ഒരിക്കല്‍ താനും ഭാര്യയെ പോലെ തന്നെ സുന്ദരനും സ്ത്രീകള്‍ക്ക് ആകര്‍ഷണീയത ഉണ്ടായിരുന്ന ആളുമാണ്. അന്ന് ഭാര്യ തന്നോട് ശാരീരികമായി ആകര്‍ഷണീയത പുലര്‍ത്തിയിരുന്നതായും ഇയാള്‍ പറയുന്നുണ്ട്. 30 വയസ്സ് പ്രായമുള്ള പേര് പുറത്തുവിട്ടിട്ടില്ലാത്ത യുവാവിന് ഇക്കാര്യം വെളിപ്പെടുത്താന്‍ തനിക്ക് ബുദ്ധിമുട്ടുണ്ട്. കുടുംബത്തോടും കൂട്ടുകാരോടും താന്‍ അനുഭവിക്കുന്ന ദുരിതം നേരിട്ടു പറയുന്നതിനേക്കാള്‍ നല്ല വഴി എന്ന നിലയിലാണ് സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.

അപ്പോള്‍ താനുമായുള്ള വിവാഹം സൗന്ദര്യമുള്ള മറ്റുള്ളവന്റെ കൊച്ചിനെ വളര്‍ത്താനുള്ള ഉപാധി ആയിരുന്നോ എന്നാണ് താന്‍ ഇപ്പോള്‍ സന്ദേഹപ്പെടുന്നതെന്നും യുവാവ് പറയുന്നു. ഒരു ദാതാവില്‍ നിന്നും ബീജമോ അണ്ഡമോ പരിഗണിക്കുമ്പോള്‍ അയാളാകില്ലെ അതിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ എന്ന് ചോദിച്ചപ്പോള്‍ കുഞ്ഞ് തന്റെയുള്ളില്‍ വളര്‍ന്നാല്‍ ജൈവപരമായ ഒരു ബന്ധം മാതാപിതാക്കളില്‍ ഒരാള്‍ക്കെങ്കിലും ഉണ്ടാകുമല്ലോ എന്നായിരുന്നു ഭാര്യയുടെ മറുപടി. ഞെട്ടിക്കുന്ന ഈ കഥയുടെ ഫോളോ അപ്പ് അടുത്ത പോസ്റ്റിലാണ്. അതില്‍ പറഞ്ഞിരിക്കുന്നത് തന്റെ ഭാര്യ മറ്റൊരാളുമായി ബന്ധത്തിലാണെന്നതായിരുന്നു. ഭാര്യയുമായി രണ്ടു മണിക്കൂര്‍ നടത്തിയ സംഭാഷണം ഉറക്കം കളഞ്ഞിരിക്കുകയാണെന്നും പറയുന്നു.

വീട്ടില്‍ പല തവണ ഡിന്നറിന് വന്നിട്ടുള്ള വിവാഹിതനായ ഒരു ഡോക്ടറുമായി ഭാര്യ പ്രണയത്തിലാണെന്നും അയാളുടെ കുട്ടിയെയാണ് ഇവള്‍ ആഗ്രഹിക്കുന്നതെന്നും പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും വിവാഹമോചനം ഒരു മാര്‍ഗ്ഗമല്ലെന്നും ഭാര്യയെ കോടതിയില്‍ ഇട്ട് പൊരിക്കുമെന്നും പറയുന്നുണ്ട്. എന്നിരുന്നാലും കാമുകന്‍ അവളെ ശാരീരികമായി ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും ഇതുവരെ അവര്‍ ഗര്‍ഭിണി അല്ലെന്നും പറയുന്നുണ്ട്.

Ads by Google
Saturday 15 Dec 2018 09.53 AM
Ads by Google
Loading...
LATEST NEWS
TRENDING NOW