Monday, May 20, 2019 Last Updated 2 Min 24 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Thursday 13 Dec 2018 01.50 AM

മതില്‍ പണിയേണ്ടത്‌ ലഹരിമാഫിയയ്‌ക്കെതിരേ

uploads/news/2018/12/272043/bft1.jpg

ഇതൊരു സംഭവകഥയാണ്‌. സുരേഷ്‌ (പേര്‌ സാങ്കല്‍പ്പികം), വയസ്‌ 25. എറണാകുളം ജില്ലയിലെ വീടിന്റെ ഒരൊഴിഞ്ഞ മൂലയില്‍ വാടിത്തളര്‍ന്ന കണ്ണുകളുമായി ഏകനായി നില്‍ക്കുകയാണ്‌ ഇന്നവന്‍. ഒറ്റ നോട്ടത്തില്‍ തന്നെ അവന്‍ കടുത്ത എന്തോ പ്രശ്‌നത്തിലാണെന്ന്‌ മനസ്സിലാക്കാം. അച്‌ഛനും അമ്മക്കുംഏകമകന്‍. അച്‌ഛന്‍ അധ്യാപകന്‍ അമ്മ വീട്ടമ്മയാണ്‌. പണത്തിന്‌ ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടും ഇല്ലാത്ത കുട്ടി. പഠിത്തത്തില്‍ മിടുക്കന്‍ പ്ലസ്‌ ടു കഴിഞ്ഞ ശേഷം ഉപരി പഠനത്തിനായി മുംബൈയിലേക്ക്‌ പറന്നു.

അവിടെവച്ചാണ്‌ സുഹൃത്തുകളില്‍ നിന്ന്‌ ആദ്യമായി അവന്‍ ലഹരിയുടെ രുചിയറിഞ്ഞു. ബിയര്‍ ആയിരുന്നു തുടക്കം. ബിയറില്‍ നിന്ന്‌ മറ്റ്‌ ലഹരികളിലേക്ക്‌ അവന്‍ പതുക്കെ നടന്നു തുടങ്ങി. പിന്നീട്‌ കഞ്ചാവിലെത്തി. വീട്ടിലേക്കുള്ള വരവ്‌ വല്ലപ്പോഴുമായി. പിന്നീട്‌ കോഴ്‌സ്‌ പൂര്‍ത്തിയാക്കി നാട്ടിലെത്തി. മുംബൈയില്‍ ഉള്ളത്‌ പോലെ സദാ സമയവും ലഹരി നാട്ടില്‍ കിട്ടാനില്ല. കൊണ്ടുവന്ന സ്‌റ്റോക്കും തീര്‍ന്നു. ഒറ്റപ്പെട്ട ഭ്രാന്തമായ അവസ്‌ഥ. അകാരണമായ ദേഷ്യം, ഉറക്കമില്ലായ്‌മ, രാത്രികളില്‍ നിലവിളിക്കുന്ന അവസ്‌ഥ.

ആ ശബ്‌ദം വീട്ടിലുള്ളവരെ അസ്വസ്‌തയിലാഴ്‌ത്തി. തന്റെ കുഞ്ഞിന്‌ സംഭവിച്ചതെന്തെന്നു തിരക്കി ആ പിതാവിറങ്ങിയപ്പോഴാണ്‌ മയക്കുമരുന്നിനും കഞ്ചാവിനും മകന്‍ അടിമയാണെന്ന്‌ അറിയുന്നത്‌. ഓരോ ദിവസം കഴിയുന്തോറും മകന്‍ തങ്ങള്‍ക്ക്‌ നഷ്‌ടമാകുന്നതു കണ്ടവര്‍ വിഷമിച്ചു. ഗുണദോഷങ്ങള്‍കൊണ്ടു ഗുണമില്ലാതായി. അമ്മ പലതവണ കരഞ്ഞു പറഞ്ഞുനോക്കി. അമ്മയുടെമുന്നില്‍ അവന്‍ സമ്മതിക്കും, ഇനിയില്ല നിര്‍ത്തിയെന്ന്‌. പക്ഷേ ലഹരിഉപയോഗത്തില്‍നിന്നു മുക്‌തനാകാന്‍ അവന്‌ കഴിഞ്ഞില്ല.

അദ്ധ്യാപകനായ അയാള്‍ നാട്ടുകാരുടേയും ബന്ധുക്കളുടേയും ചോദ്യങ്ങള്‍ക്കുമുന്നില്‍ ഉത്തരം മുട്ടിനിന്നു. ഒരു ദിവസം രാവിലെ വീട്ടില്‍നിന്നും ഇറങ്ങിയ അച്‌ഛന്‍ വൈകിട്ട്‌ തിരികെ എത്താതിരുന്നപ്പോള്‍ ആരും കരുതിയില്ല അദ്ദേഹം ആത്മഹത്യയില്‍ അഭയം തേടിയെന്ന്‌. വിവരം അറിഞ്ഞപ്പോള്‍ മാനസികനില തെറ്റിയ അമ്മയും ഇതേവഴി സ്വീകരിച്ചു. അതോടെ അവന്‍ സ്വന്തം തീരുമാനത്താല്‍ ഒരു സുഹൃത്ത്‌ വഴി കൗണ്‍സിലിങ്‌ സെന്ററിലെത്തി. നിരന്തരമുള്ള കൗണ്‍സിലിങ്ങിലൂടെ പഴയ പ്രസരിപ്പ്‌ പതുക്കെ വീണ്ടെടുത്തു. എന്നിട്ടും തന്റെ മാതാപിതാക്കള്‍ ഇല്ലാതായതിന്‌ പിന്നില്‍ അവനാണെന്ന്‌ വീണ്ടും വീണ്ടും സ്വയം ശപിച്ചു ജീവിച്ചു.

*** കേരളം ലഹരി നാടാകുന്നുവോ?

ഹാഷിഷുമായി ബി.ഡി.എസ്‌. വിദ്യാര്‍ഥിനി പിടിയിലായെന്ന വാര്‍ത്ത കഴിഞ്ഞദിവസം വായിച്ചപ്പോള്‍ ആകെയൊന്നുഞെട്ടി. ആറുമാസത്തിനിടെ കേരളത്തില്‍ പിടികൂടിയത്‌ 600 കോടി രൂപയുടെ ലഹരി വസ്‌തുക്കളാണെന്നാണ്‌ വാര്‍ത്ത. ലഹരി ഉപഭോഗത്തിന്റെ കാര്യത്തില്‍ രാജ്യത്ത്‌ രണ്ടാം സ്‌ഥാനത്താണ്‌ കേരളം. ഒരുദിവസം മുന്നുകോടിയിലേറെ രൂപയുടെ ലഹരി വസ്‌തുക്കളാണ്‌ എക്‌സൈസ്‌ വകുപ്പ്‌ പിടികൂടുന്നതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഓരോ മാസവും ശരാശരി 625 കേസുകളാണുാവുന്നത്‌. 2012 മുതല്‍ 18 വര്‍ഷം വരെയുള്ള കണക്കെടുത്തു നോക്കിയാല്‍ സംസ്‌ഥാനത്ത്‌ ലഹരിയുടെ ഉപഭോഗം പത്തിരട്ടിയാണെന്നാണ്‌ പുറത്ത്‌ വരുന്ന വിവരം.

കേരളത്തില്‍ മാത്രം എവിടെ നിന്നാണ്‌ ഇത്രയും മയക്കുമരുന്ന്‌ എത്തുന്നത്‌. ആരാണ്‌ ഇതിന്‌ പിന്നില്‍ എന്നൊക്കെ ഓരോ ആളും ചിന്തിക്കേണ്ടിയിരിക്കുന്നു. സംസ്‌ഥാനം മയക്കുമരുന്ന്‌ മാഫിയയുടെ മുഖ്യതാവളവും വിപണനകേന്ദ്രവുമായി മാറുകയാണോ? ഓരോ ദിവസവും സംസ്‌ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ വന്‍ മയക്കുമരുന്ന്‌ വേട്ടയാണ്‌ നടക്കുന്നത്‌. ഇത്രയും പരിശോധനയും മറ്റ്‌ പരിപാടികളും ആസൂത്രണം ചെയ്‌തിട്ടും എങ്ങനെയാണ്‌ ഇത്രയും ലഹരി വസ്‌തുക്കള്‍ കേരളത്തിലേക്ക്‌ എത്തുന്നതിന്റെ ഉറവിടം പെട്ടെന്നു കണ്ടുപിടിക്കേിയിരിക്കുന്നു.

ഇതിന്‌ എക്‌സൈസ്‌ വകുപ്പ്‌ മാത്രം വിചാരിച്ചാല്‍ പോര. അഭ്യന്തരവകുപ്പും മറ്റ്‌ സര്‍ക്കാര്‍- സര്‍ക്കാരിതര ഏജന്‍സികളും ഒന്നിച്ചൊന്നായി രംഗത്തിറങ്ങണം. യഥാര്‍ഥത്തില്‍ മതില്‍ പണിയേണ്ടത്‌ ലഹരി മാഫിയകള്‍ക്കെതിരേയാണ്‌. മറ്റ്‌ സംസ്‌ഥാനങ്ങളില്‍ കുട്ടികള്‍ ബാലവേലയ്‌ക്കും ഭിക്ഷാടനവും ഉയര്‍ത്തിക്കാട്ടുമ്പോള്‍ കേരളത്തില്‍ കുട്ടികള്‍ ലഹരിക്ക്‌ അടിമകളാകുന്നതായിരിക്കും മറ്റുള്ളവര്‍ ഉയര്‍ത്തി കാണിക്കുന്നത്‌.

**** ലഹരിയില്‍ പിടിമുറുക്കുന്ന യുവത്വം

അണുകുടുംബ വ്യവസ്‌ഥിതിയും കുടുംബങ്ങളിലെ വിള്ളലുകളും രക്ഷിതാക്കളുടെ ജോലി തിരക്കുകളും മൂലം പലതരം മാനസിക സംഘര്‍ഷങ്ങളിലേക്കും തള്ളപ്പെടുന്നവരാണ്‌ മിക്കപ്പോഴും ലഹരിക്ക്‌ അടിമപ്പെടുന്നത്‌. ജീവിതം കെട്ടിപ്പടുത്താന്‍ നെട്ടോട്ടമോടുന്ന രക്ഷിതാക്കള്‍ക്ക്‌ പലപ്പോഴും മക്കളെ ശ്രദ്ധിക്കാന്‍ കഴിയാതെ പോകുന്നതും വലിയ കാരണമാണ്‌. ഇങ്ങനെ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവനും ഉയര്‍ന്നു നില്‍ക്കുന്നവനുമെല്ലാം ഒരുപോലെ മയക്കുമരുന്നിനും മറ്റ്‌ ലഹരിക്കും അടിമപ്പെടുകയാണ്‌. ഇന്ത്യയില്‍ തന്നെ പഞ്ചാബ്‌ കഴിഞ്ഞാല്‍ ലഹരി ഉപയോത്തില്‍ രണ്ടാം സ്‌ഥാനം കേരളത്തിലാണ്‌. ഗൗരവകരമായ ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണിത്‌. ഓരോ ദിവസവും ലഹരി പിടികൂടുമ്പോള്‍ പിടിയുന്നത്‌ ഓരോ രക്ഷിതാവിന്റെയും നെഞ്ചാണ്‌. ലഹരിക്കടിപ്പെട്ട കുട്ടികള്‍ക്കായി പ്രത്യേക ചികിത്സാ കേന്ദ്രങ്ങള്‍ ആവശ്യമാണ്‌.

വിവര സാങ്കേതിക വിദ്യയിലെ വിസ്‌ഫോടനം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സൃഷ്‌ടിച്ച ചില പ്രവണതകളും അപകടകരമായ തലങ്ങളിലേക്ക്‌ നീങ്ങുന്നത്‌ കൊണ്ടാവാം ഇത്തരത്തില്‍ കൗമാരക്കാരും മാറിയത്‌. മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ പുതിയ തലമുറയില്‍ മദ്യത്തേക്കാള്‍ മറ്റു രീതിയില്‍ ലഹരി വസ്‌തുക്കള്‍ ഉപയോഗിക്കാനുള്ള പ്രവണത ഏറി വരുന്നതിനും ഒട്ടേറെ കാരണങ്ങളുണ്ടെന്നു ലഹരി വിരുദ്ധ ചികിത്സയുമായി ബന്ധപ്പെട്ടവര്‍ തന്നെ പറയുന്നു. കൊണ്ടു നടക്കാനും സൂക്ഷിക്കാനുമുള്ള സൗകര്യം, മദ്യത്തെ പോലെ ഗന്ധമില്ല എന്ന സൗകര്യവും കുട്ടികളെയും കൗമാരക്കാരെയും ഇതിലേക്ക്‌ വലിച്ചിഴയയ്‌ക്കുകയാണ്‌.

സംസ്‌ഥാന സര്‍ക്കാരിന്റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ലഹരിവിരുദ്ധപ്രചാരണമായ വിമുക്‌തി നിലവിലിരിക്കുമ്പോഴാണ്‌ മയക്കുമരുന്നുകടത്ത്‌ കുറയുന്നില്ലെന്ന വിവരം പുറത്തുവരുന്നത്‌. ലഹരി ഉപയോഗം തടയുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതികളും നിലവിലുള്ള നിയമങ്ങളും നടപ്പാക്കുന്നതോടൊപ്പം ശക്‌തമായ ബോധവത്‌ക്കരണം കൂടി ഉണ്ടെങ്കിലേ സമൂഹത്തെ ലഹരി ഉപയോഗത്തില്‍നിന്നും അവകടത്തുന്നതില്‍നിന്നും മുക്‌തമാക്കാന്‍ കഴിയുകയുള്ളു.

സ്‌കൂള്‍ കോളേജ്‌ വിദ്യാര്‍ഥികളേയും യുവതലമുറയേയും ലഹരി ഉപയോഗത്തിനെതിരെ സജ്‌ജമാക്കിയാല്‍ മാത്രമേ ഭാവികേരളം ലഹരി മുക്‌തമാകുകയുള്ളു. ലഹരി വസ്‌തുക്കളുടെ നിയമവിരുദ്ധ ഉപയോഗം , ശേഖരണം, കടത്തല്‍ എന്നിവയുടെ ഉറവിടം കണ്ടെത്തി അവ നശിപ്പിക്കുന്നതിനും കുറ്റവാളികളെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരുന്നതിനുമുള്ള നടപടി ശക്‌തമാക്കണം. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുകയും വേണം. കേരളം ഒരു ലഹരി ഉപയോഗ സംസ്‌ഥാനമായിക്കൂടാ. ഇതിനെതിരെയുള്ള പോരാട്ടത്തില്‍ എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണം ആവശ്യമാണ്‌. നമ്മുടെ വീടുതന്നെ അതിന്‌ ഒരു തുടക്കമാവട്ടെ.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Thursday 13 Dec 2018 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW