Friday, June 14, 2019 Last Updated 52 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Nov 2018 09.51 AM

സ്ത്രീകള്‍ക്ക് ഇനി പൊതുശുചിമുറികളെ പേടിക്കേണ്ട, ഇരിക്കേണ്ട കാര്യമില്ല, നിന്നുകൊണ്ട് തന്നെ മൂത്രമൊഴിക്കാം; കണ്ടുപിടുത്തം ഡല്‍ഹി ഐഐടി വിദ്യാര്‍ത്ഥികളുടെ

stand up and pee device

പൊതുശുചിമുറികള്‍ ഉപയോഗിക്കാന്‍ പൊതുവെ സ്ത്രീകള്‍ക്ക് മടിയാണ്. അണുബാധശല്യമുള്ളവരുടെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട. ഈ സാഹചര്യത്തിലാണ് ഡല്‍ഹി ഐഐടിയിലെ വിദ്യാര്‍ത്ഥികളുടെ കണ്ടെത്തല്‍ ശ്രദ്ധനേടുന്നത്. പൊതു ടോയ്‌ലെറ്റുകളിലും മറ്റും ഇരിക്കാതെ നിന്നുകൊണ്ട് തന്നെ സ്ത്രീകള്‍ക്ക് മൂത്രം ഒഴിക്കാന്‍ സഹായിക്കുന്ന ഉപകരണമാണ് വിദ്യാര്‍ത്ഥികളുടെ കണ്ടെത്തല്‍.

പ്രായമായവര്‍ക്കും ഇരിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കുമെല്ലാം ഏറെ ഉപയോഗപ്രദമാകുന്ന ഉപകരണമാണിത്. ഗര്‍ഭിണികള്‍ക്കും ഏറെ അനുയോജ്യമാണ്. #StandUpForYourself എന്ന ഒരു പ്രചാരണം സംഘടിപ്പിച്ചാണ് ഈ നിന്നൊഴിക്കല്‍ ഉപകരണത്തിന്റെ ലോഞ്ച് വിദ്യാര്‍ത്ഥികള്‍ നടത്തിയത്. വെറും പത്ത് രൂപ മാത്രമാണ് ഈ ഉപകരണത്തിന്റെ വില. ഒരു ലക്ഷത്തോളം ഉപകരണങ്ങള്‍ ഈ പ്രചാരണത്തിന്റെ ഭാഗമായി സൗജന്യമായി ഇവര്‍ സ്ത്രീകള്‍ക്ക് എത്തിക്കും.

വെറും പത്ത് രൂപയാണ് ഈ നിന്നൊഴിക്കല്‍ ഉപകരണത്തിന്റെ വില. ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പരിശോധിച്ച് ആരോഗ്യപരമായ പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പു വരുത്തിയാണ് ഈ ഉപകരണം വിപണിയിലെത്തുന്നത്.

സാന്‍ഫെ എന്നാണ് നിന്നൊഴിക്കല്‍ ഉപകരണത്തിന്റെ പേര്. ''പൊതു ശൗചാലയങ്ങളുടെ അതിദയനീയമായ സ്ഥിതിയാണ് സ്ത്രീകള്‍ക്ക് യൂറിനറി ട്രാക്റ്റ് ഇന്‍ഫക്ഷന്‍ ഉണ്ടാക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്. ഞങ്ങളുടെ ഈ ഉപകരണം ടോയ്ലറ്റ് സീറ്റുകളില്‍ നിന്നും സുരക്ഷിതമായ അകലം പാലിക്കാന്‍ സ്ത്രീകളെ സഹായിക്കുന്നു.'' -സാന്‍ഫെയുടെ സ്ഥാപകരിലൊരാളായ അര്‍ചിത് അഗര്‍വാള്‍ പറയുന്നു.

Ads by Google
Tuesday 20 Nov 2018 09.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW