Tuesday, July 09, 2019 Last Updated 2 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Nov 2018 04.21 PM

ശത്രുസംഹാര പുഷ്പാഞ്ജലി എന്തിന്?

uploads/news/2018/11/264901/joythi141118.jpg

എന്താണ് പന്തീരടിപൂജ?


മോഹിനി, ചേര്‍ത്തല

ഉത്തരം: ക്ഷേത്രങ്ങളില്‍ ഉച്ചയ്ക്ക് മുമ്പേ നടത്തുന്ന പൂജയാണ് പന്തീരടിപൂജ. സൂര്യ ഛായ അളക്കുമ്പോള്‍ 12 അടി നീളം വരുന്ന സമയത്താണ് ഈ പൂജ നടത്തുന്നത്. അതുകൊണ്ടാണ് ഈ പേരുവന്നതും.

** ** **

ശത്രുസംഹാര പുഷ് പാഞ്ജലി എന്തിന്?


മായാ രോഹിണി, മുംബൈ

ഉത്തരം: ആര്‍ക്കെങ്കിലും നമ്മോട് ശത്രുതയുണ്ടെങ്കില്‍ അവരുടെ മനസ്സില്‍നിന്നും ആ ശത്രുത മാറ്റിക്കളയുന്നതിനുവേണ്ടിയാണ് ക്ഷേത്രത്തില്‍ ശത്രുസംഹാരപുഷ്പാഞ്ജലി ചെയ്യുന്നത്.

അല്ലാതെ ശത്രുവിനെ ഉന്മൂലനം ചെയ്യുന്നതിനുവേണ്ടിയല്ല. അത്തരം ദുഷ്‌കര്‍മ്മങ്ങള്‍ക്കായുള്ള പൂജകളോ, മന്ത്രങ്ങളോ, ക്ഷേത്രങ്ങളില്‍ ചെയ്യാറില്ല. മോശമായ ദശാപഹാരകാലത്താണ് ശത്രുതകള്‍ നമ്മുക്ക് കൂടുതലായി അനുഭവപ്പെടുന്നത്.

** ** **

എന്താണ് ത്രികാലപൂജ?


രാജേഷ്, ദേവികുളം

ഉത്തരം: ഭൂതം, വര്‍ത്തമാനം, ഭാവി ഇവയാണ് ത്രികാലങ്ങളെങ്കിലും ക്ഷേത്രങ്ങളില്‍ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും നടത്തുന്ന പൂജയെ സംബന്ധിച്ചാണ് ത്രികാലപൂജയെന്ന് പറയുക.

** ** **

പഞ്ചാമൃതം എന്ത്? അതുപോലെ ത്രിമധുരം


രാധാമണി, കൊല്ലം

ഉത്തരം: പാല്, തൈര്, നെയ്യ്, തേന്‍, പഞ്ചസാര ഇവ അഞ്ചും ചേര്‍ത്ത് ദേവന്മാര്‍ക്കായി തയ്യാറാക്കുന്ന നിവേദ്യമാണ് പഞ്ചാമൃതം.
ത്രിമധുരം:- തേനും, പഞ്ചസാരയും കദളിപ്പഴവും ചേരുന്ന നൈവേദ്യമാണ് ത്രിമധുരം.

** ** **

ഒരു ബുധനാഴ്ചയാണ് മകളുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ബുധന്‍ കള്ളനാണ് അതുകൊണ്ട് ബുധനാഴ്ച നല്ല കാര്യങ്ങള്‍ക്ക് കൊള്ളുകയില്ലയെന്ന് പറയുന്നു അതു ശരിയാണോ?


സുമിത്ര, ആറാട്ടുപുഴ

ഉത്തരം: ഹൈന്ദവ വിശ്വാസപ്രകാരം ബുധന്‍ ശ്രീകൃഷ്ണനെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ് ബുധനാഴ്ച ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനത്തിന് പ്രാധാന്യം വന്നത്.

ഉണ്ണികൃഷ്ണന്‍ വെണ്ണ കട്ടുതിന്നുമായിരുന്നുവെന്ന് പുരാണത്തില്‍ പറയുന്നതുകൊണ്ടായിരിക്കാം ബുധന്‍ കള്ളനാണെന്ന് പറയുന്നത്. എന്നാല്‍ ഇത് ശരിയല്ല. മഹാവിഷ്ണുവിന്റെ അവതാരത്തില്‍ ശ്രീകൃഷ്ണനാണ് പൂര്‍ണ്ണാവതാരം.

അതുകൊണ്ട് ബുധന്‍ കള്ളനാണെന്ന് പറയുന്നത് അന്ധവിശ്വാസമാണ്. വിവാഹത്തിന് യോജിച്ച മുഹൂര്‍ത്തം ബുധനാഴ്ച ഉണ്ടെങ്കില്‍ യാതൊരു കുഴപ്പവുമില്ല. ദിവസങ്ങള്‍ എല്ലാം നല്ലതാണ്.

വിദ്യാരംഭത്തിന് ബുധനാഴ്ച വളരെ നല്ലതാണ്. അതിന് കാരണം ബുധനാണ് വിദ്യയുടെ കാരകന്‍. ഇങ്ങനെയുള്ള പല അന്ധവിശ്വാസങ്ങളും ജ്യോതിഷത്തിലും കടന്നുകൂടിയിട്ടുണ്ട്.

ബാബുനായര്‍, പാലാ
മൊ: 9447136975

Ads by Google
Wednesday 14 Nov 2018 04.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW