Thursday, June 27, 2019 Last Updated 2 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Nov 2018 08.30 PM

വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് ഭയന്ന് മനുഷ്യരെ മനുഷ്യരായി കാണുന്ന, ഒരുതരത്തിലുള്ള വേര്‍തിരിവുമില്ലാത്ത ആധുനിക കേരളത്തെ ബലികൊടുക്കാന്‍ കഴിയില്ല: മുഖ്യമന്ത്രി

CM Pinarayi Vijayan

തിരുവനന്തപുരം : വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് ഭയന്ന് അനാചാരങ്ങള്‍ അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ പിന്നോട്ട് നടത്താന്‍ കഴിയില്ലെന്നും വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് ഭയന്ന് കേരളത്തെ പുരോഗമന പാതയില്‍ നയിക്കുകയെന്ന ലക്ഷ്യത്തില്‍നിന്ന് പിന്നോട്ടു പോകാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടയില്‍ പറഞ്ഞു.

മനുഷ്യരെ മനുഷ്യരായി കാണുന്ന ഒരുതരത്തിലുള്ള വേര്‍തിരുവുമില്ലാത്ത ആധുനിക കേരളത്തെ നമുക്ക് ബലികൊടുക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ എത്ര വോട്ടു ലഭിക്കുമെന്നതോ സീറ്റ് നഷ്ടപ്പെടുമെന്നതോ നമ്മുടെ പരിഗണനയില്‍ വരില്ല.

കേരളത്തില്‍ ചേരി തിരിവുണ്ടാക്കാനാണ് ചിലരുടെ ശ്രമം ഇത് അനുവദിച്ചുകൊടുക്കാന്‍ കഴിയില്ല. ഏത് വിശ്വാസത്തിന്റെ പേരിലായാലും ഇത് നീചമാണ്. ശ്രേഷ്ഠനെന്നോ അവര്‍ണ്ണനെന്നോ സവര്‍ണ്ണനെന്നും വേര്‍തിരിവുണ്ടാക്കുന്നു. കേരളത്തെ പുരോഗമന പാതയില്‍ നയിക്കുകയെന്നതാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW