Wednesday, July 10, 2019 Last Updated 4 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 05 Nov 2018 12.19 PM

ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷനെ നയിച്ച് 22-കാരി: ഇന്ത്യയുടെ അഭിമാനമായി പരി!

 Jharkhand Girl,Australian High Commission

ജംഷഡ്പൂര്‍ : നമ്മുടെ രാജ്യത്തിന്റെ യശ്ശസ്സുയര്‍ത്തിയ പരിയെന്ന 22-കാരി പെണ്‍കുട്ടിയെ അറിയുമോ ?. ഒരു ദിവസത്തേക്ക് ഓസ്‌ട്രേലിയന്‍ ഹൈക്കമ്മിഷണറായ കൊച്ചു മിടുക്കിയാണ് പരി. അന്താരാഷ്ര്ട പെണ്‍കുട്ടി ദിനത്തോട് അനുബന്ധിച്ച് യുഎന്‍ നടത്തിയ പരിപാടിയില്‍ വിജയിയായതോടെ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മിഷനെ ഒരു ദിവസത്തേക്ക് നയിക്കാനുള്ള ചുമതല പരിയെ തേടിയെത്തുകയായിരുന്നു. പെണ്‍കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്ലാന്‍ ഇന്ത്യയെന്ന സംഘടനയാണ് ഗ്രാമങ്ങളിലെ പെണ്‍കുട്ടികളുടെ അവകാശത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയ പരിയെ കണ്ടെത്തിയത്.

മെച്ചപ്പെട്ട വിദ്യാഭ്യാസത്തിലൂടെ മാത്രമേ നക്‌സലിസത്തിനും അവരുടേതായ വിശ്വാസങ്ങള്‍ക്കും എതിരായ നിലപാട് ആളുകള്‍ക്ക് കൈക്കൊള്ളാന്‍ സാധിക്കുകയുള്ളൂ. ശരിതെറ്റുകളെ കുറിച്ച് തിരിച്ചറിവുണ്ടാകുന്നതിന് കുട്ടികളെ വിദ്യാഭ്യാസം സഹായിക്കും. അതോടെ മാത്രമേ അവകാശങ്ങളെ കുറിച്ച് ബോധവാന്‍മാരാകൂവെന്നും പരി പറയുന്നു. ഗ്രാമത്തിലെ അപരിഷ്‌കൃത മേഖലകളില്‍ താമസിക്കുന്ന കുട്ടികളിലേക്ക് കൂടി വിദ്യാഭ്യാസം അടിയന്തരമായി എത്തിച്ചാല്‍ മാത്രമേ നക്‌സലുകളെ പ്രദേശത്ത് നിന്നും ഒഴിപ്പിക്കാനാവൂ എന്നാണ് പരിയുടെ വിശ്വാസം.

യുഎന്‍ പദ്ധതിയുടെ ഭാഗമായി ഓസ്‌ട്രേലിയന്‍ ഹൈകമ്മീഷണറാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഗ്രാമത്തിലെ മറ്റ് കുട്ടികള്‍ക്ക് താനൊരു പ്രചോദനമായി മാറുമെന്നും പരി വ്യക്തമാക്കി. സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അധികാരത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ചതിനാണ് പരിയെ അനുമോദിച്ചതെന്ന് യുഎന്‍ അറിയിച്ചു. റാഞ്ചി സ്വദേശിയായ പരി ഉള്‍പ്പെടെ 17 രാജ്യങ്ങളില്‍ നിന്നുള്ള യുഎന്‍ പ്രതിനിധികള്‍ ഓരോ ദിവസങ്ങളിലായി ഹൈകമ്മീഷണര്‍ സ്ഥാനം വഹിച്ചു.

Ads by Google
Monday 05 Nov 2018 12.19 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW