Tuesday, June 25, 2019 Last Updated 5 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Oct 2018 04.26 PM

മുഖ്യമന്ത്രിയുടെ കമാന്‍ഡോ പോലീസ് ഉദ്യോഗസ്ഥന്‍ സിഗരറ്റ് ആവശ്യപ്പെട്ടു; വലിക്കില്ല എന്ന് മറുപടി നല്‍കി: ശേഷം വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം

police attacked student for not having cigarette with them

മലപ്പുറം: മുഖ്യമന്ത്രിയുടെ കമാന്‍ഡോ സംഘത്തില്‍ അംഗമായ പോലീസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളും വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മലപ്പുറം മങ്കടക്കടുത്ത് കോഴിക്കോട്ട് സ്വദേശി യദുകൃഷ്ണനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുഖ്യമന്ത്രിിയുടെ കമാന്‍ഡോ സംഘാംഗമായ മങ്കട സ്വദേശി വാഹിദിനും സുഹൃത്തുക്കള്‍ക്കും എതിരെയാണ് പരാതി. വീട്ടിലെത്തിയ മൈസുരുവിലെ സഹപാഠികള്‍ക്കൊപ്പം ബൈക്കില്‍ സമീപത്തെ വിനോദ സഞ്ചാര കേന്ദ്രമായ കുരങ്ങന്‍ ചോലയിലെ പാറക്കെട്ടിലേക്ക് പോയതായിരുന്നുവെന്ന് യദുകൃഷ്ണന്‍ പറഞ്ഞു. അവിടേക്ക് കാറിലെത്തിയ പോലീസുകാരനായ വാഹിദും സംഘവും സിഗരറ്റോ കഞ്ചാവോ വേണമെന്ന് ആവശ്യപ്പെട്ടു.

പുകവലിക്കാറില്ലെന്ന് പറഞ്ഞതോടെ സംഘം പ്രകോപിതരായി. ബൈക്ക് പരിശോധിക്കാന്‍ താക്കോല്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ മദ്യലഹരിയിലായിരുന്ന വാഹിദും സംഘവും ക്രൂരമായി മര്‍ദ്ദിച്ചെന്നും യദു കൃഷ്ണന്‍ പറഞ്ഞു. യദുകൃഷ്ണന്റെ പരാതിയില്‍ മങ്കട പോലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. വാഹിദിന്റെ അക്രമണത്തിലെ പങ്കിനെക്കുറിച്ച് അന്വേഷിച്ച് വരുകയാണ് എന്ന് പോലീസ് അറിയിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW