Wednesday, May 22, 2019 Last Updated 58 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Oct 2018 10.03 AM

ഇത്തരം ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ നിങ്ങളുടെ മുഖത്തെ അത് ബാധിക്കും

common skincare mistake

ചൂടും, അന്തരീക്ഷ മലിനീകരണവും ഒക്കെ നമ്മുടെ മുഖ ചര്‍മ്മത്തെ ഓരോ ദിവസവും മലിനമാക്കുന്നു. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നത് പോലെ തന്നെ ചര്‍മ്മത്തിന്റെ കാര്യത്തിലും നമ്മള്‍ ഓരോ ദിവസവും ശ്രദ്ധ കൊടുക്കേണ്ടതാണ്. അന്തരീക്ഷ മലിനീകരണം പോലെ തന്നെ ചില ശീലങ്ങളും ചര്‍മ്മത്തെ ബാധിക്കാറുണ്ട്.

ചൂട് വെള്ളത്തില്‍ കുളിക്കുന്ന ശീലം പലര്‍ക്കും ഉണ്ടായിരിക്കും. എന്നാല്‍ തണുത്ത വെള്ളത്തില്‍ കുളിക്കുന്നതാണ് ഉത്തമമെന്നാണ് വിദഗ്ദര്‍ പറയുന്നത്. കാരണം ചൂട് വെള്ളത്തിലുളള കുളി നിങ്ങളുടെ ചര്‍മ്മത്തിലുളള പ്രകൃതിദത്തമായ എണ്ണമയം ഇല്ലാതാക്കും. അതുപോലെ തന്നെ കുളികഴിഞ്ഞ് ഒരു ടൗവല്‍ ഉപയോഗിച്ചു കൊണ്ടാണോ നിങ്ങള്‍ മുഖവും ശരീരവും തലമുടിയും തുടക്കുന്നത്. എങ്കില്‍ ജാഗ്രത പാലിക്കേണ്ടതാണ്. കാരണം ഈ ശീലവും നിങ്ങള്‍ക്ക് പല ചര്‍മ്മ രോഗങ്ങളുമുണ്ടാക്കും.

മുഖം തുടക്കാന്‍ പ്രത്യേകം ഒരു ടൗവല്‍ ഉപയോഗിക്കണമെന്ന് വിദഗ്ദരും നിര്‍ദ്ദേശിക്കുന്നു. മുഖചര്‍മ്മം വളരെ മൃദുലമാണ്. അതിനാല്‍ മുഖത്ത് വളരെ മൃദുലമായ ടൗവല്‍ മാത്രം ഉപയോഗിക്കുക. ശരീരത്തില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ക്രീമുകളും മറ്റും മുഖത്ത് പറ്റിയാല്‍ മറ്റ് ചില ത്വക്ക് രോഗങ്ങളും വരാനുള്ള സാധ്യതയുണ്ട്. കൂടാതെ കാലിലും കക്ഷത്തും മറ്റുമുള്ള രോഗാണുക്കള്‍ നിങ്ങളുടെ മുഖത്തെയും ബാധിക്കും. അതുപോലെ മുഖക്കുരു പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാനുളള സാധ്യതയുമുണ്ട്. അതിനാല്‍ പ്രത്യേകം ടൗവലുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

Ads by Google
Tuesday 30 Oct 2018 10.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW