Monday, July 08, 2019 Last Updated 9 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 21 Oct 2018 09.22 AM

ഉമ്മന്‍ചാണ്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് സരിത; അന്വേഷിക്കാന്‍ പുതിയ സംഘം

uploads/news/2018/10/258398/saritha.jpg

തിരുവനന്തപുരം : രാഷ്ട്രീയ കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസ് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും സജീവമാകുന്നു. സരിത എസ്.നായരുടെ പരാതികള്‍ അന്വേഷിക്കാന്‍ എസിപി അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ പുതിയ സംഘം എത്തുന്നു.

തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന സരിതയുടെ പരാതിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെയും ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ കെ.സി വേണുഗോപാലിനെതിരെയുമാണ് കേസെടുത്തു. സോളാര്‍ കമ്മിഷന്‍ ശിപാര്‍ശകള്‍ക്ക് പിന്നാലെയാണ് സരിത വീണ്ടും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സരിതയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും ഒരു പരാതിയില്‍ നിരവധിപ്പേര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘത്തലവനായ മുന്‍ ഡിജിപിയും അന്വേഷണ ഉദ്യോഗസ്ഥനും നിലപാടെടുത്തതോടെയാണ് ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, എ.പി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം വഴിമുട്ടുകയായിരുന്നു. ഇതേതുടര്‍ന്നാണ് പ്രത്യേകം പ്രത്യേകം പരാതികളില്‍ കേസെടുക്കാന്‍ നിയമ തടസമില്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സരിത ഓരോരുത്തര്‍ക്കുമെതിരെ രംഗത്തെത്തിയത്.

ആര്യാടന്‍ മുഹമ്മദ്, എപി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം നസ്സറുള്ള, കോണ്‍ഗ്രസ് നേതാവ് എന്‍.സുബ്രമണ്യം, ബഷീര്‍ അലി തങ്ങള്‍ എന്നിവരും വൈകാതെ സരിതയുടെ പുതിയ ലിസ്റ്റില്‍ ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Ads by Google
Sunday 21 Oct 2018 09.22 AM
Ads by Google
Loading...
LATEST NEWS
TRENDING NOW