Saturday, July 06, 2019 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 20 Oct 2018 07.18 AM

മഞ്ചേശ്വരം എംഎല്‍എ പിബി അബ്ദുള്‍ റസാഖ് അന്തരിച്ചു ; സംസ്ക്കാരം വൈകിട്ട് ആറു മണിക്ക്

uploads/news/2018/10/258115/mancheswaram-mla.jpg

കാസര്‍കോഡ്: മഞ്ചേശ്വരം എംഎല്‍എയും മുസ്ലീംലീഗ് ദേശീയ എക്സിക്യുട്ടീവ് അംഗവുമായ പി.ബി.അബ്ദുള്‍ റസാഖ് (63) അന്തരിച്ചു. കാസർകോട് കെയർവെൽ ആസ്പത്രിയിൽ വെച്ച് ഇന്ന് പലര്‍ച്ചെയാണ് മരണം സംഭവിച്ചത്. സംസ്ക്കാരം ​െ​​െ​വകിട്ട് ആറു മണിക്ക് ആലമ്പാടി ജുമാ മസ്ജിദി​െ​ല ഖബറിസ്ഥാനില്‍ നടക്കും. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

2011 മുതൽ മഞ്ചേശ്വരത്ത് നിന്നും എം.എൽ.എയാണ്. അവസാന തവണ ബി.ജെ.പിയിലെ കെ.സുരേന്ദ്രനെയാണ് പരാജയ​പ്പെടുത്തിയത്. വെറും 89 വോട്ടിനായിരുന്നു അവസാന തെരഞ്ഞെടുപ്പിലെ ജയം.

മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ,ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സംസ്ക്കാരം സംബന്ധിച്ചുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമായില്ല. നേരിയ ഭൂരിപക്ഷത്തിനായിരുന്നു കഴിഞ്ഞ തവണത്തെ ജയം എന്നതിനാല്‍ 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് കെ.സുരേന്ദ്രന്റെ പരാതിയിന്‍മേലുള്ള കേസ് ഇപ്പോഴും നിലനില്ക്കുന്നുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW